Breaking News
Home / Lifestyle / നിപ വൈറസ് പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും ഓര്‍മകളിലൂടെ ഒരു യാത്ര വിഡിയോ

നിപ വൈറസ് പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും ഓര്‍മകളിലൂടെ ഒരു യാത്ര വിഡിയോ

നിപ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം

ഭീതിയുടേയും പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും കഥയാണ് മലയാളിക്ക് നിപ കാലം. കേട്ടുകേള്‍വിയില്ലാത്ത വൈറസ് ബാധ 16 ജീവനുകള്‍ കവര്‍ന്നപ്പോള്‍ മരണഭയത്താല്‍ ഒരുനാടിന് നെഞ്ചിടിപ്പേറി. ഒരുവര്‍ഷം പിന്നിടുമ്പോള്‍ നിപ വൈറസ് പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും ഓര്‍മകളിലൂടെ ഒരു യാത്ര

‘നി പ, – എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത 2018, മെയ് മാസം ഈ രണ്ടക്ഷരത്തെ ഭയമായിരുന്നു.കാരണം ഈ വൈറസ് ബാധയുടെ ഉത്ഭവം എന്നു പറയപ്പെടുന്ന സ്ഥലം പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട എന്ന സ്ഥലം എന്റെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്ററിനുള്ളിലായിരുന്നു.

വൈറസ് ബാധയേറ്റ് ആദ്യ മരണം സംഭവിച്ചപ്പോൾ ശവസംസ്കാര ചടങ്ങുകൾക്ക് എന്റെ വീടിനടുത്തുള്ള ആളുകളും പോയിരുന്നു. വൈറസ് ബാധ സ്ഥിതികരിക്കയും പരിപാലിച്ചവർക്കു ബന്ധുക്കൾക്കും രോഗം പിടിപെട്ടു എന്നറിഞ്ഞപ്പോൾ നാട്ടിൽ ഭീകരാന്തരീക്ഷമാണ് ഉണ്ടായത്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *