Breaking News
Home / Lifestyle / എസ്എസ്എല്‍സി പരീക്ഷയ്ക്ക് വരെ കുതിരപ്പുറത്ത് പോയി അഭിനന്ദിക്കാന്‍ സന്തോഷ് പണ്ഡിറ്റും എത്തി

എസ്എസ്എല്‍സി പരീക്ഷയ്ക്ക് വരെ കുതിരപ്പുറത്ത് പോയി അഭിനന്ദിക്കാന്‍ സന്തോഷ് പണ്ഡിറ്റും എത്തി

സ്‌കൂളിലേക്ക് കുതിരപ്പുറത്ത് യാത്ര ചെയ്ത സിഎ കൃഷ്ണ ഇപ്പോള്‍ കേരളക്കരയ്ക്ക് സുപരിചിതമാണ്. എന്തിനേറെ പറയുന്നു മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വരെ ഈ കൊച്ചുമിടുക്കിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ സന്തോഷ പണ്ഡിറ്റും കൃഷ്ണയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുന്നു. കൃഷ്ണ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പേയത് വരെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ മാളയ്ക്കടുത്തുള്ള കൊച്ചു ഗ്രാമത്തിലാണ് കൃഷ്ണയുടെ താമസം. സന്തോഷ് പണ്ഡിറ്റ് വീട്ടില്‍ ചെന്നാണ് കുട്ടിയെ കണ്ടത്. പക്വതയുള്ള കൃഷ്ണയാണ് യഥാര്‍ത്ഥ ഉരുക്കു വനിത. മോള് ഈ നാട്ടിലെ എല്ലാ കുട്ടികള്‍ക്കും യുവതികള്‍ക്കും ഒരു മാതൃകയാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കുതിരയുടെ അടുത്ത് വളരെ പേടിച്ചാണ് താന്‍ നില്‍ക്കുന്നതെന്നു സന്തോഷ് പറഞ്ഞു. വലിയ ധൈര്യവാനാണെന്ന് കാണിക്കാന്‍ ചുമ്മാ ചിരിക്കുന്നതാ. എന്നെ കണ്ടതു മുതല്‍ അവിടുത്തെ കുതിരകള്‍ ഭീകരമായി നോക്കി കണ്ണുരുട്ടി. കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്റ്റാറാണെന്ന് ആ പെണ്ണു കെട്ടാത്ത കുതിരയ്ക്ക് അറിയില്ലല്ലോ..പേടി പുറത്തു കാണിക്കാതെ ഞാനൊപ്പിച്ചു. ഓ എന്നെ സമ്മതിക്കണം… എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *