Breaking News
Home / Lifestyle / മകന്‍ പ്രണയിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ വിവാഹം നടത്തി അച്ഛന്‍

മകന്‍ പ്രണയിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ വിവാഹം നടത്തി അച്ഛന്‍

കോട്ടയം:പലരുടേയും കഥകള്‍ കേട്ടാല്‍ നമ്മള്‍ അറിയാതെ കരഞ്ഞ് പോകും. സിനിമയെ പോലും തോല്‍പിക്കുന്നതായിരിക്കും ചിലരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍. അത്തരത്തില്‍ ഒരു സംഭവമാണ് സന്ധ്യപല്ലവി എന്ന യുവതി ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിട്ടുള്ളത്. മകന്‍ സ്‌നേഹിച്ച് വഞ്ചിച്ച പെണ്‍കുട്ടിയെ അച്ഛന്‍ വിവാഹം കഴിപ്പിച്ചതാണ് കുറിപ്പ്. സന്ധ്യ തന്നെ പറയുന്നു കണ്ണു നിറയും ആ താലികെട്ട് കണ്ടാല്‍ എന്ന് അത് ഒരു പക്ഷെ ആ പിതാവിനോടുള്ള ബഹുമാനം കൊണ്ടായിരിക്കും.

ആറു വര്‍ഷം മുമ്പാണ് തിരുനക്കര സ്വദേശി ഷാജിയുടെ മകന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച്, ഇരുവരും നാടുവിടുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രണ്ട് പേരും കോടതിയില്‍ ഹാജരായി. പ്രായപൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് കോടതി ഇരുവരെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. വിവാഹപ്രായമെത്തുമ്പോള്‍ ഇരുവരെയും വിവാഹം കഴിപ്പിക്കാമെന്ന് വീട്ടുകാരും പരസ്പരം സമ്മതിച്ചു. പെണ്‍കുട്ടി സ്വന്തം വീട്ടിലും ആണ്‍കുട്ടി ഹോസ്റ്റലിലുമായി പഠനം തുടര്‍ന്നു. ഇതിന്റെ ഇടയ്ക്ക് ആണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചു. ഇതോടെ ഷാജി മകനെയും ഗള്‍ഫിലെ ജോലി സ്ഥലത്ത് ഒപ്പം കൂട്ടി. എന്നാല്‍ കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയ മകന്‍ ആദ്യ കാമുകിയെ മറന്ന് രണ്ടാമത്തെയാളെ വിവാഹം കഴിച്ചു. ഇതറിഞ്ഞ ഷാജി മകനെ തള്ളിപ്പറഞ്ഞു, ഇക്കാലമത്രയും മകനെ മാത്രം മനസില്‍ കൊണ്ടു നടന്ന് കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരില്‍ മകനുള്ള സ്വത്തുകളെല്ലാം എഴുതിവെച്ചു.

ഇതായിരുന്നു ആ കുറിപ്പില്‍ പറയുന്നത്. ആര്‍ക്കും ഈ മാതാപിതാക്കളോട് ബഹുമാനം തോന്നും ഈ കുറിപ്പ് വായിച്ചാല്‍.

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. താലി കെട്ട് കണ്ണുനനയാതെ കാണാനായില്ല.(സുഹൃത്തിൻെറ കൂടെ കൂട്ട് പോയതാണ് ഞാൻ) കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും, ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്. 6 വർഷം മുൻപ് ഷാജിയേട്ടൻെറ മകൻ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാൻ പ്രേരിപ്പിച്ചത്. പെണ്ണ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി. പെണ്ണിൻെറ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു.. പെൺകുട്ടിയെ. സ്വന്തം വീട്ടിലും നിർത്തി.

എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു. എന്നറിഞ്ഞ ഷാജിയേട്ടൻ. അവനെ തൻെറ കൂടെ ഗൾഫിൽ കൊണ്ട് പോയി. കഴിഞ്ഞു വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ. മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യ്തു. ഇതറിഞ്ഞ പിതാവ് മകനെ തള്ളി. മകനുള്ള സ്വത്തുക്കൾ. മകനെ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടി യുടെ പേരിലെഴുതി. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു. ഈ അച്ഛൻെറയും ,അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല. ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്

നന്ദി ബിനുവേട്ടാ… ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്