Breaking News
Home / Lifestyle / അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ഇനി പൊലീസ‌്

അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ഇനി പൊലീസ‌്

അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ഇനി പൊലീസ‌്
സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി അഭിമാനാർഹമായ ചുവടുവയ്ക്കുന്നത്

തൃശൂർ: പാലക്കാട് അട്ടപ്പാടിയില്‍ ജനങ്ങള്‍ കൂട്ടംകൂടി അടിച്ചുകൊന്ന മധുവിന്റെ സോദരി ഇനി പോലീസ്. സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാർഹമായ ചുവടുവയ്ക്കുന്നത്. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.

വിശന്നപ്പോള്‍ ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റം ചാര്‍ത്തി ജനക്കൂട്ടം വിചാരണയും ശിക്ഷയും നടപ്പാക്കിയപ്പോള്‍ മധുവെന്ന ചെറുപ്പക്കാരന് നഷ്ടമായത് ജീവനായിരുന്നു. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ് മധുവിന്‍റെ പെങ്ങള്‍ ചന്ദ്രിക. കേരള പൊലീസ് സേനയുടെ ഭാഗമായി മാറിക്കഴിഞ്ഞു ചന്ദ്രിക. കേരള പൊലീസിന്‍റെ ഭാഗമാകാനുള്ള ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രിക.

തൃശൂര്‍ പൊലീസ് അക്കാദമി മൈതാനത്തായിരുന്നു ചന്ദ്രികയുടെ പാസിങ് ഔട്ട് പരേഡ് നടന്നത്. ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെട്ടത്. ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പൊലീസില്‍ ഇക്കുറി നിയമിതരാവുന്നത്. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വർക്കറും അമ്മ മല്ലി അങ്കണവാടി ഹെൽപ്പറുമാണ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *