Breaking News
Home / Lifestyle / ഞങ്ങളുടെ മാലാഖ ലിനി സിസ്റ്ററുടെ റോൾ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ വൈറസിന്റെ പുതിയ പോസ്റ്ററിന് പൊങ്കാല

ഞങ്ങളുടെ മാലാഖ ലിനി സിസ്റ്ററുടെ റോൾ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ വൈറസിന്റെ പുതിയ പോസ്റ്ററിന് പൊങ്കാല

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾ റിലീസ് ചെയ്തോണ്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശൈലജ ടീച്ചറായി രേവതിയുടെ പോസ്റ്റർ ഇറങ്ങിയപ്പോൾ മികച്ച കാസ്റ്റിംഗ് എന്ന് പലരും വിലയിരുത്തിയിരുന്നു.

മലയാളികളുടെ മാലാഖയായ ലിനി സിസ്റ്ററുടെ റോളിൽ എത്തുന്നത് ആഷിഖിന്റെ ഭാര്യ റിമ കല്ലിങ്കലാണ്. പക്ഷേ പോസ്റ്റർ ഇറങ്ങിയപ്പോ തൊട്ടു വരുന്ന അഭിപ്രായങ്ങൾ അത്ര നല്ലതല്ല. “ഞങ്ങളുടെ മാലാഖ ലിനി സിസ്റ്ററുടെ റോൾ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ..”, “സത്യത്തിൽ നല്ല വിഷമം ഉണ്ട് ലിനിയുടെ വേഷം ഈ ദുരന്തം ചെയ്യുന്നതിൽ..”,

“ദൈവത്തിന്റെ മാലഖയായ ലിനി സിസ്റ്ററുടെ വേഷം ഇവളെ പോലെയുള്ള ഫെമിനിച്ചികൾക്ക് നൽകി ആ നല്ല നന്മയുള്ള ആത്മാവിനെ അപമാനിക്കരുതേ..” തുടങ്ങിയ ധാരാളം കമന്റുകൾ പോസ്റ്ററിന് താഴെ വന്നു കഴിഞ്ഞു.സിനിമ ഇറങ്ങുന്നതിനു മുമ്പ് എന്തുകൊണ്ട് ഇത്തരം മോശം കമന്റുകൾ വരുന്നതെന്ന് മനസ്സിലാക്കുന്നില്ല. ജൂൺ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹേറ്റേഴ്‌സിനുള്ള മറുപടി തന്റെ അഭിനയത്തിലൂടെ നൽകുമെന്ന് പ്രതീക്ഷിക്കാം.. കാത്തിരിക്കാം ലിനി സിസ്റ്ററുടെ കഥാപാത്രം എത്രമാത്രം ഭംഗിയായി റിമാ ചെയ്യുമെന്ന്..!!

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *