Breaking News
Home / Latest News / അവരുടെയും,വയറ്റിലെ കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചു എന്ന് സന്തോഷത്തിൽ എല്ലാവരും അവിടെ നിന്നും പിരിഞ്ഞു

അവരുടെയും,വയറ്റിലെ കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചു എന്ന് സന്തോഷത്തിൽ എല്ലാവരും അവിടെ നിന്നും പിരിഞ്ഞു

രാത്രി 9:00 മണി, ഗർഭിണിയായ ഒരു പെൺകുട്ടി Accident ആയി തല പൊട്ടി,രക്തം വാർന്നു Road-ൽ കിടക്കുകയായിരുന്നു, സ്ഥലം ശ്രീകാര്യം . അവർക്ക് രാത്രി കഴിക്കാൻ ഉളള ആഹാരവും Road-ൽ ചിന്നിചിതറി കിടക്കുന്നുണ്ടായിരുന്നു.😥
Two wheeler മറിഞ്ഞു കിടക്കുന്ന.

ഒരുപാട് ആളുകൾ അവിടെ തടിച്ചുകൂടി,,,5 മിനിട്ടോളം അവർ ആ Road-ൽ തന്നെ കിടന്നു,ആരും തോട്ടില്ല.
ഞങ്ങളുടെ Car-ചെറിയ ഒരു Alteration Work-ന് വേണ്ടി Shop-ൽ കയറ്റിയിരിക്കുകയായിരുന്നു.
നിശാഗന്ധിയുടെ 5 ഓളം ചംങ്കൻമാരും എന്നോടൊപ്പം ഉണ്ടായിരിക്കുന്നു.

ആൾകൂട്ടം കണ്ട് അവർ ഓടി ചെന്ന് നോക്കി ( Akhil,Abhisha,Ajith,Abhijith,Pranav ).
ആ സ്ത്രീയുടെ പരിതാപകരമായ അവസ്ഥ കണ്ട് അവർ എന്നെ കൈകാട്ടി ഓടി വാ എന്ന് വിളിച്ചു,,,
ഞാൻ ഓടി എത്തിയപ്പോൾ രക്തം വാർന്നു കിടക്കുന്ന,Petrol Pump uniform ഇട്ട ഒരു സ്ത്രീ നടുറോടിൽ കിടക്കുന്നു,,,,ഞാൻ അവരെ എടുക്കാൻ ശ്രമിച്ചപ്പോൾ കൂടി നിന്നതിൽ ഏതോ ഒരുവൻ പറഞ്ഞു,,,ആരും എടുക്കരുത് Police വരട്ടെ എന്ന്.
ഞാൻ വളരെ ദയനീയമായി അയാളെ നോക്കി പറഞ്ഞു, ” #ഞാൻ_ഒരു_നഴ്സ്_ആണ് “, നഴ്സുമാരുടെ സംഘടനയായ UNA യുടെ ഭാരവാഹി ആണ്,,,,,

എല്ലാവരുടെയും സഹകരണത്തോടെ ആ സഹോദരിയെ തൂക്കി എടുത്ത് ഒരു Side-ൽ ചാരി ഇരുത്തി, കാലുകൾ കൊണ്ട് Support ചെയ്തു. ബോധം പകുതിയും ഇല്ല,തലയിൽ നിന്നും രക്തം ഒലിക്കുന്നൂ,,ഏതോ ഒരു സഹോദരൻ ഒരു തോർത്ത് കൊണ്ട് വന്നു തന്നു,അവരുടെ തല മുറുകെ കെട്ടി,,,,അവരുടെ സ്ഥിതി വഷളാവുകയാണ് എന്ന് തോന്നി,,,,108-നെയും,Police-നെയും ഒന്നും നോക്കി നിന്നില്ല,,,

അതിനിടയിൽ അവിടെ വന്ന ഒരു Family ( ഒരു ചേട്ടൻ,ചേച്ചി ) ഉടൻ തന്നെ അവരുടെ Car എടുത്തു പാർക്ക് ചെയ്തു,,,,നിശാഗന്ധിയുടെ ചംങ്ക്കളും നാട്ടുകാരും ചേർന്ന് അവരെ Car-ൽ കയറ്റി,,,,ഞാനും പിന്നേ ഏതോ ഒരു ചെറുപ്പകാരനും കൂടെ അതോടൊപ്പം കയറി,,,നിമിഷ നേരം കൊണ്ട് Trivandrum Medical College-ൽ എത്തിച്ചു.
പുതിയ മെഡിക്കൽ കോളജ് Casualty-ൽ ആണ് എത്തിച്ചത്.

വളരെ പ്രതീക്ഷയോടെ ആണ് അവിടെ എത്തിച്ചത്,,,,പക്ഷെ വിജാരിച്ച രീതിയിൽ ഉള്ള ഒരു Emergency Care അല്ല അവിടെ നിന്നും ലഭിച്ചത്. അത്ര തിരക്ക് ഇല്ല,,,,എന്നിട്ടും എന്തോ ഒട്ടും Satisfaction കിട്ടിയില്ല.
Doctors Physical Examination ചെയ്തപ്പോൾ അവരുടെ Phone കിട്ടി.

Mobile Lock മാറ്റാൻ ഉളള നമ്പർ ചോദിച്ചപ്പോൾ ചെറിയ ബോധത്തിൽ ആ ചേച്ചി നമ്പർ പറഞ്ഞു തന്നൂ.
ആ Mobile-ൽ ഉണ്ടായിരിക്കുന്ന ആരുടെയൊക്കെയൊ നമ്പറിൽ വിവരം വിളിച്ചു പറഞ്ഞു.
അതിനിടയിൽ ഏതോ ഒരാൾ അവരുടെ Phone- ൽ വിളിച്ചു Doctor നോട് പറഞ്ഞു ഈ സഹോദരി Pregnant ആണ് എന്ന്.
2 മണിക്കൂറുകൾ കഴിഞ്ഞ് അവരുടെ 2 ബന്ധുക്കൾ ആശുപത്രിയിൽ എത്തി.

ഒടുവിൽ ഞങ്ങൾ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞതിന് ശേഷം ആശുപത്രിയിൽ നിന്നും ഇറങ്ങി.
നേരെ Police Station-ലും പോയി കാര്യങ്ങൾ എല്ലാം പറഞ്ഞു.
അവരുടെയും,വയറ്റിലെ കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചു എന്ന് സന്തോഷത്തിൽ എല്ലാവരും അവിടെ നിന്നും പിരിഞ്ഞു.
1:15 Am ആയപ്പോൾ എന്റെ വീടെത്തി.

വീടിന്റെ Door തുറന്ന് അമ്മ പുറത്ത് വന്നപ്പോൾ Shirt മുഴുവൻ രക്ത കറകൾ.
കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ എന്റെ അമ്മ തന്നെ Shirt വാങ്ങി കഴുകാൻ കൊണ്ട് പോയി..🤗( My sweet Mom ).
ഈ Mission-ൽ ഞങ്ങളോടോപ്പം ആത്മാർത്ഥമായി നിന്ന എല്ലാ നല്ല മനസ്സുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. Especially car-ൽ കോണ്ട് വന്ന ആ Family,,പിന്നെ അവസാനം വരെ കൂടെ നടന്ന 2 ചേട്ടൻമാർ,,പിന്നെ നമ്മുടെ നിശാഗന്ധി ചംങ്ക്കൾക്കും. ❤

അവരുടെയും,അവരുടെ വയറ്റിൽ വളരുന്ന കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ തീർത്തും അഭിമാനിക്കുന്നു.

Abhiraj Unni
President
SIGNATURE OF NISHAGANDHI
( Kerala Flood Relief Volunteers Organisation )🤗
District Secretary
United Nurses Association 🤗
IAG Member.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *