Breaking News
Home / Latest News / ആരും ഇല്ലാത്ത ഈ അമ്മക്ക് ഇന്ന് ഒരുപാട് പേരുണ്ട് നസീബയും ലക്ഷ്മി അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ

ആരും ഇല്ലാത്ത ഈ അമ്മക്ക് ഇന്ന് ഒരുപാട് പേരുണ്ട് നസീബയും ലക്ഷ്മി അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ

നസീബയും ലക്ഷ്മി അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഒരിക്കൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചപ്പോൾ ആരോ കുറിച്ച ഒരു കുറിപ്പ് ഇങ്ങനെ . പലരും ഇന്ന് ഒഴിവാക്കി വിടാൻ പറയുന്ന ഒരു അമ്മ 10 വർഷമായി എന്നോടൊപ്പമുണ്ട് ഹോസ്പിറ്റലിൽ നിന്ന് ഒരു മണിക്കൂർ മാത്രമേ ജീവനോടെ ഇരിക്കൂ എന്ന് പറഞ്ഞിട്ട് ഇന്ന് ഒരു മാസമായി

അങ്ങനെ എന്നെ വിട്ട് പോകേണ്ട എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടാകും നമ്മുടെ ആരുമല്ലാത്ത ചിലർ നമ്മുടെ ആരൊക്കയോ ആകുന്നത് ജന്മാന്തര ബന്ധം കൊണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു ജെസ്സി എന്ന യുവതിയുടെ പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത ആ വരികൾ തേടി ചെന്നപ്പോൾ അറിഞ്ഞത് അപൂർവ്വമായൊരു ആത്മബന്ധത്തിന്റെ കഥയാണ്.

അതേ കേൾക്കുമ്പോൾ ആർക്കും തോന്നും ചില മുൻജന്മ ബന്ധങ്ങളുണ്ട് ആരോരും അല്ലാത്തവർക്ക് ആരൊക്കെയോ അഭയമാകുന്ന മാജിക് ആ മാജിക് സംഭവിക്കുന്നത് നന്മയുള്ള മനസ്സുകളിലാണ് ആരോരുമില്ലാത്ത ചതിക്കപ്പെട്ട ജീവിതം വഴിമുട്ടി നിന്ന ഓമനയ്ക്ക് ജെസ്സി തന്റെ ഹൃദയത്തിലും ജീവിതത്തിലും ഇടം നൽകിയത് അത്തരമൊരു ബന്ധം കൊണ്ടാവണം

സ്വന്തം മാതാപിതാക്കളെ പോലും മക്കൾ പെരുവഴിയിലേക്ക് തള്ളിവിടുന്ന കാലത്ത് ജെസ്സിയും ഓമനയും രണ്ടു പ്രതീകങ്ങളാണ് നന്മ മരിക്കാത്ത കുറച്ചുപേർ ഇവിടെ അവശേഷിക്കുന്നു എന്നതിന്റെ. ചെങ്ങന്നൂർ ചെറിയനാട് പുല്ലാംകണ്ടത്തിൽ ജെസി ബി മാത്യുവിനെ കുറിച്ചും കൊല്ലം പറവൂരു കാരി ഓമനയെ കുറിച്ചുമാണ് പറയുന്നത് അവരുടെ ബന്ധവും അതിന്റെ നന്മയുമാണ് പങ്കുവയ്ക്കുന്നത്.

എന്റെ ആരാണ് ഓമന ചേച്ചി എന്ന് ചോദിച്ചാൽ ആരും അല്ല പക്ഷേ ആരൊക്കെയോ ആണ് ഒരുപക്ഷേ എന്റെ അമ്മയ്ക്ക് തുല്യം ജെസ്സി മാധ്യമങ്ങളോട് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെ ഓമന ചേച്ചിയുടെ നാട് കൊല്ലം പരവൂരിനടുത്താണ് കൃത്യമായി അറിയില്ല ഞാൻ അവിടെ പോയിട്ടുമില്ല അടുത്തിടെ ഒരു ഫേസ്ബുക്ക് ഫ്രണ്ട് വഴി ചേച്ചിയുടെ സഹോദരനുമായി ഫോണിൽ സംസാരിച്ചിരുന്നു എന്നുമാത്രം ഇപ്പോൾ ചേച്ചി എനിക്കൊപ്പം താമസിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി

ഓമന ചേച്ചിയുടെ ഭർത്താവ് കടുത്ത മദ്യപാനി ആയിരുന്നു ഒടുവിൽ ഉപേക്ഷിച്ചുപോയി മക്കളില്ല ബന്ധു എന്ന് പറയാൻ ഒരു സഹോദരൻ മാത്രമാണ് ഉള്ളത് അയാൾ വിവാഹം കഴിച്ചതോടെ എന്തൊക്കെയോ ചില പ്രശ്നങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങി ഉച്ചിറയിൽ എത്തി ഉച്ചിറ അമ്പലത്തിൽ മാല കെട്ടി വിറ്റ് ജീവിക്കുന്നതിനിടെ അവർ ഒരു സ്ത്രീയെ പരിചയപ്പെട്ടു ആ സ്ത്രീയുടെ മകൾ കുടുംബമായി ഞങ്ങളുടെ വീടിനടുത്താണ് വാടകയ്ക്ക് താമസിച്ചത്.

ഓമന ചേച്ചിയെ അവരുടെ മകൾക്ക് ഒരു സഹായം എന്ന പേരിൽ അവർ അവിടെ കൊണ്ടുവന്നാക്കി കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ പെൺകുട്ടിയുടെ ഭർത്താവ് അപകടത്തിൽ പെട്ട് കിടപ്പിലായി ഇതോടെ അവർക്ക് ഓമന ചേച്ചിയുടെ കാര്യം കൂടി നോക്കുന്നത് ബാധ്യതയായി അങ്ങനെ ജീവിക്കാൻ മാർഗ്ഗം തേടി ഓമന ചേച്ചി ജോലിക്കായി ശ്രമിച്ചു അതുവഴി ആ കുടുംബത്തിനും താങ്ങാവുമല്ലോ എന്നാണ് ആ പാവം കരുതിയത് അങ്ങനെയാണ് അവർ എന്റെ അടുക്കൽ എത്തുന്നത് ആ സമയം എന്റെ മൂത്ത മോന് ആറു വയസ്സാണ് പ്രായം

വീട്ടിൽ ജോലിക്ക് ഒരാളെ തേടിക്കൊണ്ടിരുന്ന സമയമായിരുന്നു അങ്ങനെ ഓമന ചേച്ചി ഞങ്ങളുടെ വീട്ടിൽ എത്തി മൂന്നുവർഷത്തോളം ഞങ്ങൾക്കൊപ്പം സഹായിയായി കൂടെ ഉണ്ടായിരുന്നു ഓമന ചേച്ചിയാണ് എന്റെ മോനെ വളർത്തിയതെന്നും പറയാം ഇക്കാലമത്രയും ഓമന ചേച്ചി ആ പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് വന്നു പോയിരുന്നത് എല്ലാമാസവും ആ പെൺകുട്ടിയുടെ അമ്മ വന്ന് ഓമന ചേച്ചിയുടെ ശമ്പളം കൃത്യമായി വാങ്ങിക്കൊണ്ടു പോകും.

പണം ഓമന ചേച്ചിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കനാണ് എന്നാണ് ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നത് കുറച്ചുകാലം കഴിഞ്ഞ് ആ സ്ത്രീ മതം മാറി എങ്ങോട്ടോ പോയി ഓമന ചേച്ചി ഞങ്ങളുടെ വീട്ടിൽ നിന്ന് കൊണ്ടുപോയി മറ്റൊരിടത്ത് ജോലിക്ക് വിടുകയും ചെയ്തു അപ്പോഴാണ് ഓമന ചേച്ചി താൻ ചതിക്കപ്പെട്ട വിവരമറിയുന്നത് അത്രയും കാലം ജോലിചെയ്ത് കാശ് മുഴുവൻ അവളും മക്കളും ചേർന്ന് തട്ടിയെടുക്കുകയായിരുന്നു എന്ന് അത് ചോദ്യം ചെയ്തപ്പോൾ ഓമന ചേച്ചിയെ ആ സ്ത്രീയുടെ മോളും ഭർത്താവും കൂടി വീട്ടിൽ നിന്നും ഇറക്കിവിട്ടു

അങ്ങനെ ഓമന ചേച്ചി തിരികെ ഞങ്ങളുടെ വീട്ടിൽ തന്നെ വന്നു. എന്നെ ഇവിടെ നിർത്തണമെന്ന് ആവശ്യപ്പെട്ടു എനിക്കു വരുമാനമുള്ള കാലത്തോളം ശമ്പളം തരാം ബാക്കിയുള്ള കാലത്തോളം നോക്കിക്കോളാം എന്ന് ഞാനും പറഞ്ഞു ചേച്ചിക്ക് അത് സമ്മതമായിരുന്നു കിടപ്പിൽ ആവുകയാണെങ്കിൽ എന്നെ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് വിടണം എന്ന് മാത്രമായിരുന്നു ചേച്ചിയുടെ ആവശ്യം.

അങ്ങനെ അവർ വീണ്ടും എന്റെ വീട്ടിലെ ഒരു അംഗമായി മാറി ഇപ്പോൾ പത്ത് വർഷമായി ജോലിക്കാരിയായി അല്ല ഞാൻ എന്റെ അമ്മയെപ്പോലെയാണ് ചേച്ചിയെ പരിചരിക്കുന്നത് രണ്ടുവർഷമായി ചേച്ചിക്ക് കാലിനു വയ്യ ചികിത്സ നടക്കുന്നുണ്ട് വയ്യാതായപ്പോൾ അനാഥാലയത്തിൽ ആക്കി കൊള്ളാൻ ചേച്ചി പറഞ്ഞെങ്കിലും എനിക്ക് അതിന് പറ്റില്ല ഭർത്താവ് ബൈജു മാത്യു വിദേശത്താണ് ജോലി ചെയ്യുന്നത് അദ്ദേഹത്തിനും മക്കൾക്കും അത് സങ്കൽപ്പിക്കാനാകില്ല

ആരും സമ്മതിച്ചില്ല ഇപ്പോൾ 65 വയസ്സ് ഉണ്ടാകും ഇനിയുള്ള കാലവും അവർ ഞങ്ങൾക്കൊപ്പം ജീവിക്കട്ടെ എന്നാണ് ഞങ്ങളുടെ തീരുമാനം പുറത്തുനിന്നുള്ളവർ കാണുമ്പോൾ പറയും നീ എന്തിനാ ഈ ടെൻഷൻ വരുത്തി വെക്കുന്നതെന്ന് പക്ഷേ എനിക്ക് ചേച്ചിയെ എങ്ങോട്ടും വിടാൻ തോന്നുന്നില്ല എന്ന് ജെസ്സി പറയുന്നു ഇങ്ങനെയുള്ള ചില നന്മകള്ളുള്ള മനുഷ്യർ നമ്മുടെ ഭൂമിയിൽ ഇപ്പോഴുമുണ്ട് അവർ നമ്മുടെ നാടിന്റെ അനുഗ്രഹമാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *