Breaking News
Home / Latest News / എന്റെ ഫോട്ടോകളുടെ അരികും മൂലയും വെട്ടിമാറ്റി ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കുന്നവരോട്

എന്റെ ഫോട്ടോകളുടെ അരികും മൂലയും വെട്ടിമാറ്റി ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കുന്നവരോട്

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സിബി പൗലോസ് ജോളിയുടെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ, പോസ്റ്റിന് പ്രചോദനം: Thanuja Bhattathiri.പ്രായം സത്യത്തിൽ എൻ്റെ ജീവിതത്തിൽ ഒന്നിനെയും സ്വാധീനിച്ചിട്ടില്ല. ഇന്നും ഏതവസ്ഥയിൽ ചെന്നുപെട്ടാലും ആ നിമിഷങ്ങൾക്കൊപ്പമാകുക എന്നത് തന്നെയാണ് എന്നത്തേയും പോലെ എൻ്റെ പോളിസി. 21 വയസ്സുകാരൻ്റെ അമ്മയായിട്ടും മുഖപുസ്തകത്തിൽ നിനക്ക് ഒന്ന് ഒതുങ്ങിക്കൂടേയെന്ന് ചോദിക്കുന്നവരോട്, കെട്ട്യോൻ്റെ കൂടെയുള്ള ചിരിക്കണ പടങ്ങൾ ഇടാത്തോണ്ട് ഡിവോഴ്സ്ഡ് ആണല്ലേയെന്ന് ചോദിക്കുന്നവരോട്,

നീ എന്തൊക്കെയാണ് ഈ എഴുതിപിടിപ്പിക്കുന്നതെന്ന് ചോദിക്കുന്നവരോട് നിനക്കീ സമയമെല്ലാം എവിടെ നിന്ന് കിട്ടുന്നുവെന്ന് വേവലാതിപ്പെടുന്നവരോട്, ഞാനിടുന്ന പടങ്ങളുടെ അരികും, മൂലയും വെട്ടിമാറ്റി ഫേക്ക് പ്രൊഫൈലുകൾ ഉണ്ടാക്കുന്നവരോട് എൻ്റെ സ്വാതന്ത്ര്യത്തിൻ്റെ ,എൻ്റെ ചിന്തകളുടെ, എൻ്റെ സ്നേഹത്തിൻ്റെ മുഴുപ്പളക്കാൻ വരുന്നവരോട്,

എൻ്റെ പ്രണയക്കഥകൾ കേട്ട് എനിക്ക് നേരെ വാളും പരിചയും എടുക്കുന്നവരോട് എൻ്റെ സെൽഫി പടങ്ങളിലെ പോസ് കണ്ട് ഇതൊന്ന് മാറ്റിക്കൂടെയെന്ന് ( എപ്പോഴും പോട്ടം പിടിക്കാൻ ആളെ കിട്ടില്ലല്ലോ, അതോണ്ട് ഞാൻ സെൽഫി പുള്ളൈ) ചോദിക്കുന്നവരോട്, ഇത് ഒറിജിനൽ ചിരിയാണോ എന്ന് വേവലാതിപ്പെടുന്നവരോട്,വഴിയരികിൽ കാണുമ്പോൾ ഫേസ് ബുക്കിൽ നിറഞ്ഞാടുവല്ലേ എന്ന് പരിഹസിക്കുന്നവരോട്.ഞാനറിയാതെയെങ്കിലും ഇവൾക്കിതെന്തിൻ്റെ കേടാണെന്ന് പിറുപിറുക്കുന്നവരോട്.

പോസ്റ്റുകളും, പടങ്ങളും കണ്ട് എന്നെ കുത്തി കുത്തി വേദനിപ്പിക്കുന്നവരോട് എല്ലാമായിട്ട് ഒന്നേ പറയുവാനുളളൂ.ഞാനിനീ ഫോട്ടം ഇടും, ഇനീം ഇടും.അതും ചിരിച്ചോണ്ടിരിക്കണ എൻ്റെ സെൽഫികളാകാം.ഗ്രൂപ്പ്ഫികളാകാം.കൂട്ടാരെടുത്ത് തരുന്ന കിടുക്കാച്ചി പടങ്ങളാകാം.ദേ. ഇന്നത്തെ സെൽഫി പുടിച്ചോ. മെലിയാനുള്ള തീവ്രയജ്ഞ പരിപാടിയിലാണ് ഞാൻ. അതിൻ്റെ ആ ഒരിതുള്ള പോട്ടം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *