Breaking News
Home / Latest News / സമൂഹത്തിൽ വാഴ്ത്തപ്പെടാത്ത മാലാഖമാർ ഏറെയാണ് എന്നാൽ ഇവരെ ഒന്നും ആരും പരിഗണിക്കുന്നില്ല

സമൂഹത്തിൽ വാഴ്ത്തപ്പെടാത്ത മാലാഖമാർ ഏറെയാണ് എന്നാൽ ഇവരെ ഒന്നും ആരും പരിഗണിക്കുന്നില്ല

സമൂഹത്തിൽ വാഴ്ത്തപ്പെടാത്ത മാലാഖമാർ ഏറെയാണ്.എന്നാൽ ഇവരെ ഒന്നും ആരും പരിഗണിക്കുന്നില്ല.ചിലപ്പോൾ മറന്ന് പോകുന്നതാകും.ആശുപത്രി ചികിത്സ എന്നൊക്കെ പറയുമ്പോൾ ഡോക്ടർമാരെയും നഴ്സുമാരെയും ഒക്കെയാണ് ദൈവം, മാലാഖ എന്നൊക്കെ വിശേഷിപ്പിക്കാറുള്ളത്. അത് ശരി തന്നെ. അവരത് അർഹിക്കുന്നു. എന്നാൽ കാണാമറയത്തെ ചില മാലാഖമാരുണ്ട്.അവർ തിരക്കിലാണ്.

രോഗികളുടെ മുറികളും ടോയ്ലറ്റ്കളും വൃത്തിയാക്കുന്നതിലും മണിക്കൂറുകൾ ഇടവിട്ട് കുമിഞ്ഞു കൂടുന്ന അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും ഒക്കെയായി തിരക്കിലാണവർ. ഈ അപകടകരമായ സാഹചര്യത്തിലും മറ്റുള്ളവരുടെ ശുചിത്വത്തിനും മറ്റുമായി ജോലി ചെയുന്നു.HOUSE KEEPING ജീവനക്കാർ എത്രയോ പേരാണ് ഈ കാലാൾപ്പടയിൽ ഉള്ളത്.ഈ മഹാമാരിയെ നേരിടുമ്പോൾ ഒരിക്കലെങ്കിലും ഈ മുഖങ്ങൾ ഒന്ന് മിന്നി മറയണം.നമ്മുടെ മനസ്സുകളിൽ.വാക്കുകളിൽ.

എല്ലാം കഴിയുമ്പോഴും പരാതിയും പരിഭവവും ഒന്നും ഇല്ലാതെ നിഴലുകൾക്കും അപ്പുറം ഇവരൊക്കെ അവരവരുടെ ജോലികളിൽ വ്യാപൃതരാകും.കാണാമറയത്തെ മാലാഖമാർ.വാഴ്ത്തപ്പെടാത്ത മാലാഖമാർ.ഒരിക്കലെങ്കിലും നാം ഇവരുടെ പേരുകൾ ഉറക്കെ വിളിച്ചു പറയണം.ഇവരുടെ അധ്വാനത്തെ അഭിനന്ദിക്കണം.( പോസ്റ്റ് കടപ്പാട്:എബി പൂന്തറ.)

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *