Breaking News
Home / Latest News / കോവിഡ് പോഡിറ്റീവ് ആണ് ഈ സമയത്ത് എനിക്ക് മനസിലായ കാര്യങ്ങൾ ഞാൻ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു

കോവിഡ് പോഡിറ്റീവ് ആണ് ഈ സമയത്ത് എനിക്ക് മനസിലായ കാര്യങ്ങൾ ഞാൻ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു

പ്രിയ സുഹൃത്തുക്കളെ എന്റെ പേര് മുകേഷ് എസ് തമ്പി.. ജീവിതത്തിൽ ഒരു വലിയ ഘട്ടം എന്ന് പറയട്ടെ അതിലൂടെ ഞാൻ പോയി കൊണ്ടിരിക്കുവാണ്.. കോവിഡ് പോഡിറ്റീവ് ആണ്.. ഈ സമയത്ത് എനിക്ക് മനസിലായ കാര്യങ്ങൾ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു.. ചിലപ്പോൾ ഇത് ഒരുപാട് പേർക്ക് പ്രയോജനമാകും.. വലിയൊരു ഭയവും ഒഴിവാകും…

ഞാൻ ഈ മാസം 18 നു ആണ് ചെറിയൊരു ശരീര വേദന കാരണം താലൂക്ക് ഹോസ്പിറ്റലിൽ പോയി കോവിഡ് ടെസ്റ്റ്‌ ചെയ്യുന്നത്.. എന്റെ പ്രൊഫഷൻ മാർക്കറ്റിംഗ് ആയതുകൊണ്ട് തന്നെ ഒരുപാടുപേരുമായി സംസാരിക്കേണ്ടി വരും.. നമ്മൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല അതുകൊണ്ടാണ് ടെസ്റ്റ്‌ ചെയ്തത്.. അന്ന് മുതൽ വീട്ടിൽ തന്നെ റിസൾട്ട്‌ വരുന്നത് വരെ ജോലിക്ക് പോയില്ല.. ഞാൻ ഒരു യുട്യൂബെറും കൂടി ആണ്.. ടെസ്റ്റ്‌ കഴിഞ്ഞ് വീട്ടിൽ തന്നെ..

ടെസ്റ്റ്‌ കഴിഞ്ഞു രണ്ടാം ദിവസം നല്ലപോലെ തൊണ്ട വേദനയും പനിയും തലവേദനയും വയറിളക്കവുമൊക്കെ വന്നു.. മനസുകൊണ്ട് ഞാൻ ഉറപ്പിച്ചു.. പേടി ഒട്ടും തന്നെ വന്നില്ല.. ചിലപ്പോൾ ജീവിതത്തിന്റെ ഒരുപാട് കഷ്ടപ്പാടിലൂടെ കടന്നു പോയത് കൊണ്ടാവണം..ഇരുപത്തിയൊന്നാം തിയതി റിസൾട്ട്‌ വന്നു കോവിഡ് പോസിറ്റീവ് ആണ്.. ചെറിയയൊരു പേടി വന്നു കാരണം അച്ഛനും അമ്മയും പ്രായമായവരാണ് അസുഖങ്ങളും ഉണ്ട്.. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്ന ധൈര്യത്തിൽ ആ ദിവസം വീട്ടിൽ ഇരുന്നു.. ആ സമയം എന്നെ കുറച്ചു വിഷമിപ്പിച്ച കാര്യം…

ഇത് നിങ്ങൾ മനസിലാക്കി ധൈര്യത്തോടെ ഇരിക്കൂ.. ആദ്യം ജില്ല മെഡിക്കൽ ഓഫീസിൽ നിന്ന് വിളി വന്നു.. അവരോട് എല്ലാം പറഞ്ഞു.. പിന്നെ കളക്ടർ ഓഫീസ് എസ് പി ഓഫീസ് 2 ലോക്കൽ പോലീസ് സ്റ്റേഷൻ വീട്ടിലും ഒരേ ഫോൺ കാൾ.. പിന്നെ മുനിസിപ്പാലിറ്റി പിന്നെ നാട്ടിലെ ഹോസ്പിറ്റലിൽ നിന്ന്.. ഒരുപാട് ഒരുപാട് പേർ എന്നെ ഒരു ഗ്യാപ് പോലും തരാതെ എന്നെയും അച്ഛനെയും വിളിച്ചു കൊണ്ടിരിക്കുന്നു… ഈ അവസ്ഥയിൽ വീട്ടുകാർ പേടിച്ചു തുടങ്ങി..

ഞാനും കുറച്ചു ടെൻഷൻ ആയി.. എല്ലാവർക്കും ഡീറ്റെയിൽസ് അറിയണം.. ആ സമയത്തെ ഒരു രോഗിയുടെ അവസ്ഥ മനസിലാകാത്ത വിളി.. ഇത് ഒരു റിസൾട്ട്‌ അറിയുന്ന വ്യക്തിയെ ഒരുപാട് വിഷമിപ്പിക്കും ഉറപ്പാണ്.. എല്ലാം ഡീറ്റൈൽസും പറയാൻ നമ്മൾ ബാധ്യസ്ഥരാണ് പറയാം കുഴപ്പമില്ല.. മൈൻഡ് ഒന്ന് കൂൾ ആകാൻ പോലും വിട്ടില്ല.. അന്നത്തെ ദിവസം ആംബുലൻസ് ഫ്രീ അല്ലാത്തത് കാരണം വണ്ടി വന്നില്ല.. രാത്രി 11.30 വരെ വണ്ടി കാത്തിരുന്നു.. ഞാൻ അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ ഇന്ന് വരാൻ സാധ്യത ഇല്ലെന്ന് പറഞ്ഞു.. പിറ്റേ ദിവസം ഉച്ചക്ക് 1 മണിക്ക് ആംബുലൻസ് വന്നു…

എനിക്ക് ആ സമയവും പേടി തോന്നിയില്ല.. വീട്ടുകാരോട് ധൈര്യമായി ഇരിക്കാൻ പറഞ്ഞു.. ആംബുലൻസിൽ കേറി.. നാട്ടുകാർ എല്ലാവരും പുറത്തിറങ്ങി നോക്കുന്നുണ്ട്.. എന്തോ വലിയ രോഗിയെ കൊണ്ട് പോകുന്നത് പോലെ അവർക്ക് തോന്നിയിട്ടുണ്ടാകും.. വണ്ടിയിൽ കേറി.. കേറിയപ്പോൾ വണ്ടിയിൽ വേറെ മൂന്നു കോവിഡ് രോഗികൾ ഉണ്ടായിരുന്നു.. രണ്ടുപേർ ഒരു 60 വയസ്സിനു മുകളിൽ പ്രായം കാണും.. ഒരു പയ്യനും… ആ പ്രായം കൂടിയ മനുഷ്യരെ കണ്ടപ്പോൾ വിഷമം തോന്നി.. അച്ഛന്റെ പ്രായം.. ഇരിക്കാൻ സ്ഥലം കിട്ടിയില്ല.. സൈഡ് ഒരു കമ്പിയുടെ പുറത്തിരുന്നു…

എന്റെ വീട് പാറശ്ശാല പരശുവയ്ക്കൽ ആണ്.. അവിടെന്നു നേരെ കൊണ്ട് പോയത് വർക്കല ഒരു മെഡിക്കൽ കോളേജിലേക്ക് പേര് ഓർമ്മ വരുന്നില്ല.. ഈ ദൂരം നിങ്ങൾ കണക്കാക്കി നോക്കുക.. എത്ര കിലോമീറ്റർ വരും.. ഒന്നര മണിക്കൂർ കൊണ്ട് വർക്കല.. തലേ ദിവസം പനിച്ചു വിറച്ചു കിടന്നിട്ട് തലവേദന ഉണ്ട്.. ആ യാത്ര സ്പീഡ്.. സബ് റോഡുകളിൽ വണ്ടിയുടെ സ്പീഡ്.. ഒരു സാധാരണ മനുഷ്യൻ പകച്ചു പോകുന്ന സമയങ്ങൾ.. ഇരിക്കാൻ സാധിക്കാത്തതു കാരണവും വണ്ടിയുടെ ഉലച്ചിൽ കാരണം എനിക്ക് ശർദ്ധിക്കേണ്ടി വന്നു.. കവർ ഗ്ലാസ്സിനകത്തുകൂടി അവർ തന്നു.. വണ്ടി ഒരിടത്തും നിന്നിട്ടില്ല..

അവസാനം രോഗിയെ കൊണ്ട് പോകുന്ന സ്ട്രാക്റ്ററിൽ ചരിഞ്ഞു കിടന്നു.. വണ്ടി കുണ്ടും കുഴിയും അറിയാതെ പോകുന്നത് പോലെ തോന്നി.. ഒട്ടും വയ്യ.. കൂടെ ഇരുന്ന പയ്യനും വയ്യ.. ഫാൻ ഒന്നും എനിക്ക് കിട്ടുന്നില്ല.. ഫാനിനു തൊട്ടു താഴെ ആണ് ഇരിക്കുന്നത്.. കോവിഡ് ജീവിതത്തിലെ പതറി പോയ നിമിഷങ്ങൾ.. ഇടക്ക് ആ പ്രായം ആയ മാമന്മാരെ നോക്കി.. അവരും പിടിച്ചു ഇരിക്കുന്നു.. അവർ സീറ്റിലാണ്.. വണ്ടി വർക്കലയിൽ എത്തി… അവിടെ 20 മിനിറ്റ് വണ്ടി നിർത്തിയിട്ടു.. അവിടെ സ്ഥലം ഇല്ലെന്നൊക്ക അവർ പറയുന്നത് ഗ്ലാസ്‌ വഴി കാണാമായിരുന്നു..

ആംബുലൻസിൽ ഡ്രൈവർക്ക് പുറമെ ഒരു ലേഡി ആവണം ഉണ്ടായിരുന്നു.. അവർക്ക് എന്നെ കണ്ടിട്ട് വിഷമം തോന്നിയിട്ടാവണം ഗ്ലാസ്‌ എല്ലാം തുറന്നിട്ട ഇരിക്കാൻ പറഞ്ഞു…പുറത്തെ കാറ്റ് എന്റെ മുഖത്തു വന്നപ്പോൾ പുതു ജീവൻ കിട്ടിയത് പോലെ ആയി.. ഡ്രൈവറും ആ നഴ്സും ഒരുപാട് റിസ്ക് എടുക്കുന്നുണ്ട്.. അവരെയൊക്കെ സമ്മതിക്കണം.. അടുത്ത് ആൾക്കാരെ എടുക്കാനാകാം ഈ സ്പീഡ്… വർക്കലയിൽ ആ പ്രായമായ മാമന്മാർ ഇറങ്ങി.. രണ്ടുപേർക്ക് ഉള്ള സീറ്റെ അവിടുള്ളൂ.. വീണ്ടും വണ്ടിയിൽ അവിടെന്ന് എങ്ങോട്ടേക്കോ ഒരു പിടിത്തവും ഇല്ല..

ശരീരം വല്ലാണ്ട് തളർന്നിരിക്കുന്നു.. ഒരുപക്ഷെ എല്ലാപേരും കൂടി തളർത്തി എന്ന് വേണമെങ്കിൽ പറയാം.. തലേ ദിവസത്തെ വിളികൾ… നേരെ വണ്ടി വട്ടപ്പാറയിലേക്ക് വീണ്ടും ഒരു യാത്ര.. ദൂരം ഇത് വായിക്കുന്ന നിങ്ങൾ മനസിലാക്കണം.. അങ്ങനെ SUT വട്ടപ്പാറ എത്തി.. ഒരുപരിധിവരെ വീണ്ടും ഒരു ആശ്വാസം.. അങ്ങനെ ഹോസ്പിറ്റലിൽ കയറി ബെഡ്ഷീട് മുതൽ പല്ല് തേക്കുന്ന ബ്രഷ് സോപ്പ് പേസ്റ്റ് എല്ലാം അവിടെന്ന് തന്നു.. നേരെ ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക്..

അവിടെ ഒരു വലിയ ഹാളിൽ ഏകദേശം 50 പേരോളം വരുന്ന കോവിഡ് രോഗികൾ.. അവിടെ ഒരു ബെഡ് കിട്ടി.. എന്റെ സ്ഥാനം ഉറപ്പിച്ചു.. അരമണിക്കൂർ ഒന്ന് ഇരുന്നാൽ മനസ് ശാന്തം ആകുമെന്ന് തോന്നി.. കുറച്ചു നേരം ബെഡിൽ തന്നെ ഇരുന്നു.. അതിനിടയിൽ വീണ്ടും ഒരുപാട് കോളുകൾ പല ഡിപ്പാർട്മെന്റ് കളിൽ നിന്നും അവരുടെ ജോലി ആകാം.. സുഹൃത്തുക്കളും ഒരുപാട് പേർ വിളിക്കുന്നു.. കുറച്ചു കോളുകൾ എടുത്തു.. അപ്പോഴേക്കും ഒരുപാട് അതിനകത്തുള്ള ആൾക്കാർ എന്നെ വന്നു പരിചയപ്പെട്ടു..

അവർ നല്ല സപ്പോർട്ട് തന്നു.. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ പഴയത് പോലെ ആയി.. ഒന്ന് ഫ്രഷ് ആയിട്ട് ബെഡിൽ ഇരുന്നു…എന്റെ നാട്ടിൽ ഉള്ള ഒരുപാട് പേർ അവിടുണ്ടായിരുന്നു.. അന്ന് തന്നെ ഏകദേശം അവിടെ നിന്ന് 30 പേർ അസുഖം മാറി പോയി.. എല്ലാവരും നല്ലപോലെ ധൈര്യം തന്നു.. അപ്പോഴേക്കും തീ പൊള്ളുന്നത് പോലത്തെ പനി.. വൈകുന്നേരം 7 മണി കഴിക്കാനുള്ള ആഹാരം വന്നു.. അന്ന് മുതൽ ആഹാരത്തിന്റെയൊന്നും റ്റേസ്റ്റോ ഒന്നിന്റെ മണവും എനിക്ക് അറിയാൻ പറ്റില്ലായിരുന്നു.. പിറ്റേ ദിവസം രാവിലെ മാലാഖമാർ എന്ന് നമ്മൾ പറയുന്ന നഴ്സുമാർ വന്നു..

പലരുടെയും കണ്ണുകൾ മാത്രം കാണാം.. താൻ വലിയൊരു റിസ്ക് ആണ് എടുക്കുന്നത് എന്ന് പോലും നോക്കാതെ അവർ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അതിനുള്ള മരുന്നുകൾ നൽകി.. ശരിക്കും ഭൂമിയിലെ മാലാഖമാർ അവർ തന്നെ ആണ്.. മാറ്റമില്ല.. അങ്ങനെ അവിടെ ഒരാഴ്ച.. ഇതിനിടയിൽ ഒരുപാട് സുഹൃത്തുക്കൾ എനിക്ക് അവിടെ നിന്ന് കിട്ടി.. അവിടെ നിന്ന് നല്ല ആഹാരം കൃത്യ സമയത്തു എനിക്ക് കിട്ടി.. കുഴപ്പമില്ല.. ക്ലീനിങ് എല്ലാ ദിവസവും നടക്കുന്നുണ്ട്.. ഒരുപാട് പേർ അസുഖം ആയി വരുന്നു പോകുന്നു.. പലരും ഒരു സംശയത്തിന്റെ പേരിൽ ചെക്ക് ചെയ്യാൻ പോയവർ..

ജലദോഷം പോലും അവരെ ബാധിച്ചിട്ടില്ല… അവിടെ പ്രതേകിച്ചു മരുന്നുകൾ ഒന്നും ഇല്ല.. അസുഖത്തിനും മരുന്നില്ലല്ലോ.. ആ സമയത്തെ പനി പോലുള്ള അസുഖത്തിന് പാരസെറ്റമോൾ പോലുള്ള ഗുളികകളും തന്നു.. ചോദിച്ചാൽ വിറ്റാമിൻ ഗുളിക കിട്ടിയാൽ കിട്ടി.. ചൂടുവെള്ളം കുടിയും ആഹാരവും.. അപ്പോഴേക്കും പനി പൂർണമായും മാറി.. ജലദോഷം മാത്രം.. വേറെ ഒരു കുഴപ്പവുമില്ല.. അവിടെ വച്ചു ഇത്രയും പേരിൽ നിന്നും എന്നിൽ നിന്നും എനിക്ക് ഒരു കാര്യം മനസിലായി.. ഒരു അസുഖമില്ലാത്തവരും ഇവിടെ വന്ന് അസുഖം കൊണ്ട് പോകാതിരുന്നാൽ ഭാഗ്യം..

50 വയസ്സിനു മുതലുള്ള ഒരുപാട് പേർ.. bp ഷുഗർ എല്ലാം ഉള്ളവർ.. അവരെ ചെക്ക് ചെയ്യുന്നുണ്ട്.. അതിനുള്ള മരുന്നും… ആർക്കും ഒരു പ്രശ്നങ്ങളും ഇല്ല…ഇവിടെയുള്ള എല്ലാവരും ഹാപ്പി ആയി ഒരു പ്രശ്നവും ഇല്ല.. വീട്ടുകാരെ കുറിച്ച് ആലോചിച്ചും പേരകുട്ടികളെ കുറിച്ച് അച്ഛനും അമ്മയെയും സഹോദരങ്ങളെ കുറിച്ചും ആലോചിച്ചുള്ള വിഷമം മാത്രം..

ഒരു കാര്യം മനസിലായി… നമ്മുടെ ജനങ്ങൾ എല്ലാം ഈ അസുഖം കാരണം പേടിച്ചു വിറച്ചു ഇരിക്കുവാണ്.. എന്തിനാണ് ഇത്രയും പേടിക്കുന്നതെന്നു എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.. ഈ വൈറസ് ഒരു ചെറിയ രീതിയില്ലെങ്കിലും ഹെൽത്തി ആയിട്ടുള്ള ആളുകളെ ബാധിക്കില്ല.. ഉറപ്പ്… ഇതിനു പേടി വേണ്ട.. ജാഗ്രത മാത്രം മതി.. അസുഗം വന്നാൽ 15 ദിവസത്തെ ബുദ്ധിമുട്ട്.. ഇത് പകരും എന്നുള്ളതാണ് നമ്മൾ ശ്രദ്ധിക്കേണ്ട വസ്തുത…

മാസ്ക് എല്ലാവരും വീട്ടിനകത്തും യൂസ് ചെയ്യൂ.. സാനിറ്റൈസർ ഉപയോഗിക്കൂ… ഒരുപാട് പേർ അസുഗം ഒന്നുമില്ലാതെ സംശയത്തിന്റെ പേരിൽ മാത്രം ചെക്ക് ചെയ്ത് പോസിറ്റീവ് ആയി ഓരോ ഹോസ്പിറ്റലുകളിലും ഉണ്ട്.. ഒരു പോസിറ്റീവ് ആയ വ്യക്തി എന്ന രീതിയിൽ ഹോസ്പിറ്റലിൽ കിടന്ന ആളെന്ന രീതിയിൽ ഞാൻ പറയുന്നു..

നിങ്ങൾ ആരും പേടിക്കരുത്.. ഇത്രയും നല്ല രീതിയിൽ ഒരു സംരക്ഷണം നൽകുന്ന ഈ governmentine ഈ സമയം ഞാൻ നന്ദി അറിയിക്കുന്നു.. ചില സെന്ററുകളിൽ പ്രശ്നങ്ങൾ പറയുന്നുമുണ്ട്.. ഞാൻ ഇരുപത്തിയെട്ടാം തിയതി നെഗറ്റീവ് ആയി ഇപ്പോൾ ഇപ്പോൾ വീട്ടിൽ റൂമിലാണ്.. ഇനി 14 ദിവസം ഈ റൂമിൽ.. ഈ സമയം എനിക്ക് എല്ലാ സപ്പോർട്ടും ധൈര്യവും തന്ന എല്ലാ എന്റെ സുഹൃത്തുക്കൾക്കും നന്ദി..

അത് ഒന്നോ രണ്ടോ നൂറിലോ അവസാനിക്കുന്നില്ല.. അതുകൊണ്ട് ആരുടേയും പേര് എടുത്തു പറയുന്നില്ല… ഇപ്പോഴും പറയുന്നു ആരും പേടിക്കേണ്ട ആവശ്യമേ ഇല്ല.. ജാഗ്രത മാത്രം മതി…. കോവിഡ് പോസിറ്റീവ് ആയിട്ടുള്ള എല്ലാവർക്കും വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക.. ഇനിയും ഒരുപാട് പറയണമെന്നുണ്ട്.. ഇപ്പോൾ ഇത്രയും മതി..

റിസൾട്ട്‌ അറിഞ്ഞ ഉടനുള്ള കാര്യങ്ങൾ അറിയാനുള്ള Deprt മെന്റുകളുടെ വിളി ഒന്ന് കുറച്ചാൽ നന്നായിരിക്കും..രോഗിയെന്ന് പറയുന്ന ആളെ കൂൾ ആകാൻ വിടു.. പിന്നെ ആംബുലൻസ്.. അവന് തനിയെ തോന്നും എനിക്ക് എന്തോ വലിയ അസുഖം ആയിട്ടാണ് അവനെ കൊണ്ട് പോകുന്നതെന്ന്.. ഈ പോസ്റ്റ്‌ ഇതുമായി ബന്ധപെട്ടു ആര് കണ്ടാലും.. സാധാരണക്കാരെ പേടിപ്പിക്കരുത്.. എന്നിട്ട് കൗൺസിലിംഗ് ചെയ്യേണ്ട ആൾക്കാർ വിളിക്കുന്നത്‌ 2 ദിവസം കഴിഞ്ഞും… എല്ലാവരും ദിവസവും 3Ltr ചൂട് വെള്ളം കുടിക്കൂ..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *