Breaking News
Home / Latest News / മുല്ലശ്ശേരി രാജഗോപാലിന്റെ പേരക്കുട്ടി ഇന്ന് സിനിമയിൽ സജീവമാണ് നിരഞ്ജന അനൂപ്

മുല്ലശ്ശേരി രാജഗോപാലിന്റെ പേരക്കുട്ടി ഇന്ന് സിനിമയിൽ സജീവമാണ് നിരഞ്ജന അനൂപ്

രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ വി ശശി ഒരുക്കിയ ദേവാസുരം 1993 ലാണ് പുറത്തിറങ്ങിയത്. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ആണ് ദേവാസുരത്തെ വിലയിരുത്തുന്നത്. മുല്ലശ്ശേരി രാജഗോപാൽ എന്ന വ്യക്തിയുടെ ജീവിതമാണ് മംഗലശ്ശേരി നീലകണ്ഠൻ എന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ആധാരമായത്.തിരക്കഥാകൃത് രഞ്ജിത്തിന് ഇവരുടെ ജീവിതവുമായി അടുത്ത ബന്ധമുണ്ട്. മോഹന്‍ലാലിന്‍റെയും രേവതിയുടെ മികച്ച പ്രകടനം ചിത്രത്തിനെ മറ്റൊരു തലത്തിൽ എത്തിച്ചു.

മുല്ലശ്ശേരി രാജഗോപാലിന്റെ പേരക്കുട്ടി ഇന്ന് സിനിമയിൽ സജീവമാണ്, നിരഞ്ജന അനൂപ്. രഞ്ജിത് ചിത്രമായ ലോഹത്തിലൂടെ ആണ് നിരഞ്ജന സിനിമയിലേക്ക് എത്തുന്നത്. ദേവാസുരം എന്ന സിനിമ ആദ്യമായി കാണുമ്പോൾ അത് തന്റെ മുത്തച്ഛന്റേയും മുത്തശിയുടേയും കഥയാണെന്ന് അറിയില്ലായിരുന്നു എന്നാണ് നിരഞ്ജന പറയുന്നത്. നിരഞ്ജനയുടെ വാക്കുകൾ ഇങ്ങനെ. ദേവാസുരം റീലീസ് ആയി ആറു വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. പിന്നെയും ഒരു ആറു വർഷം കഴിഞ്ഞാണ് ഞാൻ ആ സിനിമ കാണുന്നത്. അന്ന് അത് മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കഥയാണെന്ന് അറിയില്ലായിരുന്നു.

എന്റെ ഭാഗ്യം എന്തെന്ന് വച്ചാൽ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും പ്രണയം സിനിമയിലൂടെ അറിയാൻ കഴിഞ്ഞു എന്നതാണ്.എനിക്ക് മൂന്ന് വയസുള്ളപ്പോഴാണ് മുത്തച്ഛൻ മരിക്കുന്നത്. മുത്തച്ഛനെ കുറിച്ചു നേരിയ ഓർമ്മ മാത്രമേ ഉള്ളു.

ഞാൻ ഒരു കലാകാരി ആകുമെന്ന് മുത്തച്ഛൻ കരുതിയിട്ടുണ്ടാകില്ല. അച്ഛന്റെ കുടുംബത്തിൽ കലയുമായി ബന്ധമുള്ള ആരും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതൽ എവിടെ പോയാലും രഞ്ജിമാമ എന്നെ കൊണ്ടുപോകുമായിരുന്നു.ഷൂട്ടിങ്ങും ഡബ്ബിങ്ങും അവാർഡ് ചടങ്ങും ഒരുപാട് കണ്ടു. എനിക്ക് സിനിമ മോഹമുണ്ടകില്ല എന്നു വിചാരിച്ചാണ് രഞ്ജി മാമ എന്നെ കൊണ്ടുപോയത്. പക്ഷെ എപ്പോഴോ മനസ്സിൽ കയറിക്കൂടി

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *