Breaking News
Home / Latest News / നിത്യജീവിതത്തിൽ വെറും 10 കാര്യങ്ങൾ പരിശീലിക്കാൻ ആണ് അദ്ദേഹം ഈ വീഡിയോയിലൂടെ പറയുന്നത്

നിത്യജീവിതത്തിൽ വെറും 10 കാര്യങ്ങൾ പരിശീലിക്കാൻ ആണ് അദ്ദേഹം ഈ വീഡിയോയിലൂടെ പറയുന്നത്

ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാവാൻ എല്ലാവർക്കും താല്പര്യമാണ് ഇഷ്ടമാണ് പക്ഷേ എല്ലാവർക്കും സാധിക്കാറില്ല. സ്വഭാവത്തിലും പെരുമാറ്റത്തിലും അൽപസ്വൽപം മാറ്റങ്ങൾ വരുത്തിയാൽ എല്ലാവർക്കും ഇഷ്ടമുള്ള വ്യക്തിയായി നമുക്കും മാറാൻ എളുപ്പമാണ്. സമ്പത്തുകൊണ്ട് ആഭിജാത്യം കൊണ്ട് നേടാൻ കഴിയുന്നതല്ല നല്ല സ്വഭാവവും പെരുമാറ്റവും.

നിത്യജീവിതത്തിൽ വെറും 10 കാര്യങ്ങൾ പരിശീലിക്കാൻ ആണ് അദ്ദേഹം ഈ വീഡിയോയിലൂടെ പറയുന്നത്.

★ കുറച്ചു സംസാരിക്കുക കൂടുതൽ കേൾക്കുക

ഏതെങ്കിലുമൊരു സദസ്സ് കിട്ടിയാൽ വാതോരാതെ സംസാരിക്കുന്നതിനു പകരം മറ്റുള്ളവർ പറയുന്നത് നമ്മൾ കേൾക്കുകയും ആണെങ്കിൽ അത് ബാക്കിയുള്ളവരുടെ ഇഷ്ടം നേടാനുള്ള വലിയ വഴിയാണ്. കേൾക്കലാണ് സ്നേഹത്തിന്റെ ആദ്യ അടയാളം എന്ന് പണ്ടാരോ പറഞ്ഞു വച്ചത് പോലെ. നാം പറയുന്നത് കേൾക്കുന്ന വരെ നമുക്ക് ഇഷ്ടമായിരിക്കും. പറയുന്ന കാര്യങ്ങൾ ചെവിക്കൊള്ളാതെ ഇടയിൽ കയറി സംസാരിക്കുന്നത് അരോചകവും ആയിരിക്കും

★ പോസിറ്റീവ് ആയി സംസാരിക്കുക

ആളുകൾ കൂടുന്നിടത്ത് മരണ വീടിന്റെ മൗനം അവലംബിക്കൽ വ്യക്തിബന്ധങ്ങളെ തകർക്കാനാണ് സഹായിക്കുക. മറിച്ച് നല്ല കാര്യങ്ങൾ പോസിറ്റീവ് ആയി പറയുകയാണെങ്കിൽ അത് വ്യക്തി ബന്ധത്തെ സൃഷ്ടിക്കാനും ഇഷ്ടം നേടാനും സഹായിക്കും. എന്തിനും ഏതിനും കുറ്റം പറയുന്നവരും പരിഹസിക്കുന്നവരും നമ്മുടെ ഇടയിൽ കുറവല്ല. പക്ഷേ നന്മ കാണുന്നവരെയും നല്ലത് പറയുന്നവരെയും ആണ് എല്ലാവർക്കും ഇഷ്ടം.

ബഹുഭാഷകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നകാര്യം ഇവിടെ പറയാതിരിക്കാൻ കഴിയില്ല. ഏത് സാഹചര്യത്തിൽ പോയാലും ഏത് ആളുകൾക്കിടയിൽ പെട്ടാലും നമുക്ക് നമ്മുടെ കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മറ്റുള്ളവർക്ക് വഴി കാട്ടാനും നമ്മുടെ ഭാഷ നമ്മെ സഹായിക്കണം. അതുകൊണ്ടാണ് ഈ വിഷയത്തിൽ ബഹു ഭാഷാ പ്രാവീണ്യം ശ്രദ്ധിക്കപ്പെടുന്നത്.

★ ചിരിക്കുക പ്രസന്ന വദനരയിരുക്കുക

എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവം ഉള്ളവരുടെ അടുക്കൽ നമുക്ക് പോവാൻ ഇഷ്ടമായിരിക്കും. എത്ര പ്രതിസന്ധികൾക്കിടയിലും ചിരിക്കുകയും പ്രസന്നവദനനായി ഇരിക്കുകയും ചെയ്യുന്ന ആളുകളെ എല്ലാവർക്കും ഇഷ്ടവും ആയിരിക്കും. മറ്റുള്ളവർക്കിടയിൽ നമ്മൾ കേന്ദ്രകഥാപാത്രം ആവാനുള്ള ഏറ്റവും വലിയ ഒരു സ്വഭാവഗുണമാണ് പുഞ്ചിരിയും പ്രസന്നതയും.

★ ഉപകാരങ്ങൾ ചെയ്തുകൊണ്ടിരിക്കുക. അതെത്ര നിസ്സാരമാണെങ്കിലും.
മറ്റുള്ളവർക്ക് ഉപകാരം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ സമൂഹത്തിൽ നമ്മൾ ശ്രദ്ധിക്കപ്പെടും. സാമ്പത്തികമായ സഹായം എന്നത് മാത്രം ഒതുങ്ങുന്ന ഒന്നല്ല ഉപകാരങ്ങൾ. നിസ്സാരമെന്നു തോന്നുന്ന പലതും വലിയ സഹായങ്ങൾക്കും വലിയ സ്വീകാര്യതയ്ക്കും അടിത്തറ പാകുന്നത് ആണ്.

★ ശുചിത്വം എല്ലാ അർത്ഥത്തിലും

വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുന്ന ഒരാൾക്ക് അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടം സമ്പാദിക്കാനും മറ്റുള്ളവർക്കിടയിൽ മാന്യമായി നടക്കാനോ കഴിയുകയില്ല. ശരീര ശുചിത്വം പ്രാധാന്യം തന്നെ. അതുപോലെ തന്നെയാണ് വസ്ത്ര ശുചിത്വവും. നല്ല വസ്ത്രം ധരിക്കുക എന്നതിനർത്ഥം വിലകൂടിയത് ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുക എന്നത് മാത്രമല്ല ധരിക്കുന്ന ഏത് വസ്ത്രങ്ങളും വൃത്തിയിൽ ധരിക്കുക ശരീരത്തിന് ചേർന്നത് ധരിക്കുക സമൂഹത്തിന് സ്വീകാര്യമാകുന്ന രൂപത്തിൽ ധരിക്കുക എന്നതിലാണ് ശ്രദ്ധ വേണ്ടത്.

Health and fitness ഉം ഈ വിഷയത്തിൽ പറയപ്പെട്ടത് തന്നെ. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമാണ് ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുന്നത് അതിനുവേണ്ടി കൃത്യമായ വ്യായാമവും സമീകൃത ആഹാരവും ശൈലിയും നാം പരിശീലിക്കണം.

★ മറ്റുള്ളവർക്ക് ബഹുമാനം നൽകുക

നമ്മെ ബഹുമാനിക്കുന്ന വരെ നമുക്ക് ഇഷ്ടമായിരിക്കും അതുകൊണ്ട് സമൂഹത്തിൽ നമ്മുടെ ചുറ്റുമുള്ളവരെ അർഹമായ ബഹുമാനവും ആദരവും സ്ഥാനവും നാം കഴിക്കുകയാണെങ്കിൽ അവർക്കിടയിൽ നമ്മുടെ സ്ഥാനം ഉയർന്ന കൊണ്ടേയിരിക്കും. സ്വന്തം മകനെ പോലും തന്നോളം എത്തിയാൽ താനെന്നു വിളിക്കണം എന്ന പഴഞ്ചൊല്ല് ഇവിടെ ശ്രദ്ധിക്കപ്പെടുകയാണ്.

★ പോസിറ്റീവ് സാഹചര്യത്തിൽ ജീവിക്കുക

ഇപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ആളുകളെ എല്ലാവർക്കും ഇഷ്ടമായിരിക്കും. ജീവിതത്തിൽ പോസിറ്റീവ് ലഭിക്കുന്നതിനുവേണ്ടി അങ്ങനെയുള്ള സാഹചര്യത്തിൽ ജീവിക്കാൻ ആണ് ആദ്യം ശ്രമിക്കേണ്ടത് കുടുംബം പോസിറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് ആയുള്ള പുസ്തകങ്ങൾ വായിക്കുക മോട്ടിവേഷൻ ലഭിക്കുന്ന വീഡിയോകൾ അല്ലെങ്കിൽ പ്രഭാഷണങ്ങൾ ക്ലാസുകൾ അങ്ങനെയുള്ള അറ്റൻഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിലേക്ക് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

★ ക്ഷമ

എല്ലാ നന്മകളെയും സ്വഭാവങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഒന്നാണ് ക്ഷമ ഇല്ലായ്മ. “അവൻ എല്ലാ കാര്യങ്ങളിലും ഉഷാറാണ് പക്ഷേ ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല”. ഇങ്ങനെ പല ആളുകളെക്കുറിച്ചും പറയാറുണ്ട്. സമൂഹ ജീവിതത്തിൽ ആദ്യം തിരുത്തപ്പെടേണ്ട സ്വഭാവമാണ് ദേഷ്യവും അക്ഷമയും. കാര്യങ്ങളോടും വ്യക്തികളോടും സംയമനത്തോടെ ഇടപെടാൻ നമുക്കാവണം.

★ Learn some thing new daily

എല്ലാ ദിവസവും എന്തെങ്കിലും ഒരു പുതിയ അറിവ് നേടുക എന്നത് ജീവിതത്തെ ഉന്മേഷം ഉള്ളതും ഊർജ്ജം ഉള്ളതും ആക്കി മാറ്റും. ഉള്ളിലുള്ള ഊർജ്ജമാണ് നമ്മൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത്. ലോകത്തെക്കുറിച്ച് അപ്ഡേറ്റഡ് ആയിരിക്കുക എന്ന ഗുണവും പുതിയ അറിവുകൾ നേടുന്നതിലൂടെ നമുക്ക് ലഭിക്കും.

★ നന്ദിയുണ്ടാവുക ഉള്ളതിനെല്ലാം.

ലഭ്യമായ എല്ലാ കാര്യങ്ങൾക്കും നന്ദി ചെയ്യുന്ന ആളുകൾ സമൂഹത്തിൽ വളരെ വിരളമാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ അവനും എല്ലാം ഉള്ളവനും സമമാവുന്നതും അതുകൊണ്ടുതന്നെ. ലഭിച്ച നേട്ടങ്ങൾ ഒരുപാടാണ്. അതിന് നന്ദി ചെയ്യുമ്പോഴാണ് നേട്ടങ്ങളുടെ വലിപ്പം അറിയപ്പെടുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *