Breaking News
Home / Latest News / ആലീസിനെ ജേജി കണ്ടുമുട്ടുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ

ആലീസിനെ ജേജി കണ്ടുമുട്ടുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ

മഹാത്മാ ജനസേവന കേന്ദ്രത്തിലെ അന്തേവാസികൾക്ക് വിവാഹ സദ്യ നൽകി ജേജിയും ആലീസും പുതിയ ജീവിതത്തിലേക്ക് കടന്നു. മണ്ണടി കന്നിമല ജേജി ഭവനത്തിൽ സാമുവലിന്റെയും അന്നമ്മയുടെയും മകനായ ജേജിയും പുനലൂർ ഇടമൺ തേവരക്കുന്ന് ചാലു വിളവീട്ടിൽ പരേതനായ പീറ്ററുടെയും ബൗളിയുടെയും മകൾ ആലീസും മണ്ണടി നിലമേൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ തിങ്കളാഴ്ച രാവിലെ 11-ന് വിവാഹിതരായി.

തുടർന്നാണ് ബന്ധുക്കൾക്കൊപ്പം വധൂവരന്മാർ മഹാത്മയിൽ എത്തിയത്. അവിചാരിതമായിട്ടാണ് ആലീസിനെ ജേജി കണ്ടുമുട്ടുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കൊട്ടാരക്കര സിഎസ്ഐ സഭയുടെ കീഴിലുള്ള ബോർഡിങ്ങിൽ നിന്നായിരുന്നു ആലീസ് പഠനം നടത്തിയത്.പഠനം പൂർത്തിയാക്കിയ ശേഷം വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം വീട്ടുജോലികൾക്ക് പോയി.

കിളിവയലിൽ ജോലിക്കു നിൽക്കുമ്പോഴാണ് ജേജിയെ പരിചയപ്പെടുന്നത്. വീട്ടിലെ സാഹചര്യം മനസിലാക്കാൻ എത്തിയ ജോജി ഇവരുടെ ബുദ്ധിമുട്ട് കണ്ട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുഭാഗത്തുമുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയുടെ നേതൃത്വത്തിൽ വരനെയും വധുവിനെയും സ്വീകരിച്ചു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *