Breaking News
Home / Latest News / സ്വന്തമായി കാർ വാങ്ങാൻ പണമില്ല വാങ്ങി തരുന്നതിൽ ആർക്കാണ് അതൃപ്തി രമ്യ

സ്വന്തമായി കാർ വാങ്ങാൻ പണമില്ല വാങ്ങി തരുന്നതിൽ ആർക്കാണ് അതൃപ്തി രമ്യ

യൂത്ത് കോണ്‍ഗ്രസ് കാർ വാങ്ങിത്തരുന്ന വിഷയത്തിൽ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ആലത്തൂരുകാർക്ക് വേണ്ടി യാത്ര ചെയ്യാനാണ് കാർ. കാർ വാങ്ങാൻ സ്വന്തമായി പണമില്ലെന്നും ആലത്തൂരുകാർക്ക് വേണ്ടിയാണ് യൂത്ത് കോൺഗ്രസ് അത് ചെയ്യുന്നതെന്നും രമ്യ പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് കാർ വാങ്ങിത്തരുന്നതിൽ ആർക്കാണ് അതൃപ്തി? തിരഞ്ഞെടുപ്പ് കാലത്ത് ആലത്തൂരിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ തുടർച്ചയായാണ് കാർ വാങ്ങി നൽകുന്നതും. ഞാൻ യൂത്ത് കോൺഗ്രസുകാരിയാണ്.

മണ്ഡലം സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ്. അഖിലേന്ത്യാ കോർഡിനേറ്ററായി അഭിമാനത്തോടെ നിൽക്കുന്ന അവസരത്തിലാണ് യൂത്ത് കോൺഗ്രസ് ഇതുപോലൊരു പിന്തുണ നൽകുന്നത്. യൂത്ത് കോൺഗ്രസുകാരിയായ എനിക്ക് അവർ നൽകുന്ന സമ്മാനം നിരാകരിക്കേണ്ട കാര്യമില്ലെന്നും രമ്യ പറഞ്ഞു.

”ആലത്തൂരിലേക്ക് മത്സരിക്കാൻ വരുമ്പോൾ മൂന്ന് ജോഡി വസ്ത്രം മാത്രമാണ് കയ്യിലുണ്ടായിരുന്നത്. പ്രചാരണത്തിന്റെ ആദ്യദിവസം മുതൽ രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണമിട്ട് തന്ന എത്രയോ പേരുണ്ട്. യൂത്ത് കോണ്‍ഗ്രസ് കാണിക്കുന്നത് വലിയൊരു മനസ്സാണ്”- രമ്യ പറഞ്ഞു.

എംപിക്ക് കാർ വാങ്ങി നൽകാൻ യൂത്ത് കോൺഗ്രസ് പണപ്പിരിവ് നടത്തിയത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് രമ്യയുടെ പ്രതികരണം. പതിന്നാല് ലക്ഷം രൂപയുടെ മഹീന്ദ്ര മൊറാസ്സയിലാകും ഇനി രമ്യ സഞ്ചരിക്കുക. ഓഗസ്റ്റ് ഒന്‍പതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *