Breaking News
Home / Latest News / മമ്മൂട്ടി സുൽഫത്തിനെ കണ്ടെത്തിയ കഥ ഇവൾ തന്നെ തന്റെ ജീവിത സഖി എന്നുറപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി അവിടെ നിന്നും ഇറങ്ങിയത്

മമ്മൂട്ടി സുൽഫത്തിനെ കണ്ടെത്തിയ കഥ ഇവൾ തന്നെ തന്റെ ജീവിത സഖി എന്നുറപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി അവിടെ നിന്നും ഇറങ്ങിയത്

കടപ്പാട് : Basheer Mk

മമ്മൂട്ടി സുൽഫത്തിനെ കണ്ടെത്തിയ കഥ
അഭിഭാഷകൻ എന്ന നിലയിൽ പേരെടുത്തു വരുന്ന സമയത്താണ്
മമ്മൂട്ടിക്ക് വിവാഹാലോചനകൾ വന്നു തുടങ്ങുന്നത്.
“നിനക്ക് സ്വന്തമായി വരുമാനമെല്ലാം ആയല്ലോ…
ഇനി ഒരു നിക്കാഹ് കഴിക്ക്…”

പിതാവ് തന്നെയായിരുന്നു ആദ്യം മമ്മൂട്ടിയോട് നിർദേശിച്ചത്.
തുടര്‍ന്ന് രണ്ടിടത്ത് പോയി മമ്മൂട്ടി പെണ്ണു കണ്ടു. പക്ഷെ രണ്ടും കക്ഷിക്ക്‌ ബോധിച്ചില്ല.
ആ സമയത്താണ് മമ്മൂട്ടിയുടെ മാതാവിന്റെ കുടുംബത്തില്‍ നിന്നും സുല്‍ഫത്ത് എന്ന സുന്ദരിയുടെ ആലോചന വരുന്നത്.

ഉമ്മക്കും ബാപ്പക്കും സഹോദരങ്ങൾക്കും കുടുംബക്കാർക്കും എല്ലാം സുൽഫത്തിനെ ബോധിച്ചിട്ടും മമ്മൂട്ടി മാത്രം വഴങ്ങിയില്ല. പെണ്ണുകാണാൻ പോയതുമില്ല.
‘ബന്ധുക്കളുമായുള്ള വിവാഹബന്ധം ശരിയാകില്ല’
എന്നതായിരുന്നു മമ്മൂട്ടിയുടെ പക്ഷം.

ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് സുൽഫത്തിനെ കാണാൻ പോകുന്നത്.
പാവാടയും ബ്ലൗസും ഹാഫ് സാരിയും ധരിച്ചെത്തിയ വെളുത്തു മെലിഞ്ഞ ചുരുണ്ട മുടിക്കാരി സുന്ദരിയെ കണ്ട പാടെ ആൾ വീണു.ഇവൾ തന്നെ തന്റെ ജീവിത സഖി എന്നുറപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി അവിടെ നിന്നും ഇറങ്ങിയത്…..!!!

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *