Breaking News
Home / Latest News / കൊലുസ് മോഹവുമായി അവള്‍ വെപ്പുകാലുകളില്‍ കൊലുസണിയിച്ച് ജ്വല്ലറി ഉടമ

കൊലുസ് മോഹവുമായി അവള്‍ വെപ്പുകാലുകളില്‍ കൊലുസണിയിച്ച് ജ്വല്ലറി ഉടമ

ഇരുകാലുകളിലും പൊന്നിൻ കൊലുസ് അണിയണമെന്ന മോഹവുമായി അവളെത്തി. അവളുടെ രണ്ട് വെപ്പുകാലുകളിലും കൊലുസണിയിച്ച് ജ്വല്ലറി ഉടമ. പുനലൂരുള്ള മൂന്നുവയസുകാരി ബദരിയയുടെ മോഹമാണ് സഫലമായത്.

ജന്മനാ അംഗവൈകല്യമുള്ള കുഞ്ഞാണ് ബദരിയ. ജ്യൂവലറി നടത്താൻ തുടങ്ങിയിട്ട് 25 വർഷമായെങ്കിലും ഇതുപോലെയൊരു അനുഭവം ആദ്യമാണെന്ന് ഉടമ ജബ്ബാർ പനക്കാവിള കുറിച്ചു. കുറിപ്പ് ഇങ്ങനെ: ഞാൻ ജ്യൂവലറി തുടങ്ങിയിട്ട് 25 വർഷമായി. ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു… വളരെ വളരെ വേദനയോടെ ആണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്…..ആർക്ക് എങ്കിലും വിഷമമായെങ്കിൽ എന്നോട് ക്ഷമിക്കണം……

സഹിക്കാൻ പറ്റാത്തത്‌ കൊണ്ടാണ്…… ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല…….. പുനലൂർ ഉറുകുന്നിലുള്ള താജുദീന്റെ മകൾ 3 വയസുള്ള ബദരിയാ എന്ന പൊന്നുമോൾ. ജന്മനാൽ അംഗവൈകല്യമുള്ള ഒരു പൊന്നുമോൾ കടയിൽ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കുലുസ് അണിയാൻ എന്ന ആഗ്രഹവുമായി എത്തി. ഇരുവെപ്പുകാലുകളിലും സങ്കടത്തോടുകൂടി കൊലുസ് ഈ മോൾക്ക് അണിഞ്ഞു കൊടുത്തു. അപ്പോൾ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *