Breaking News
Home / Latest News / വീടിന്റെ ടെറസ്സിൽ നിന്നും ലക്ഷങ്ങൾ കൊയ്യാവുന്ന പെപ്പർ തെക്കൻ പൊന്നുകായ്ക്കുന്ന കുരുമുളകുചെടി

വീടിന്റെ ടെറസ്സിൽ നിന്നും ലക്ഷങ്ങൾ കൊയ്യാവുന്ന പെപ്പർ തെക്കൻ പൊന്നുകായ്ക്കുന്ന കുരുമുളകുചെടി

ലോകത്തിന് മുന്നിൽ കേരളത്തിന്റെ പര്യായമാണ് കുരുമുളക് അഥവാ കറുത്തപൊന്ന് . കുരുമുളക് വിളയുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ സ്വർഗമായാണ് വിദേശീയർ കേരളത്തെ കണ്ടത്. വാസ്കോഡ ഗാമ അടക്കമുള്ള അനവധി വിദേശീയർ ഇവിടെയെത്തിയതും ഈ കറുത്തപൊന്ന് തേടിയാണ് . കേരളവും കുരുമുളകും തമ്മിലുള്ളത് പൊക്കിൾക്കൊടി ബന്ധം തന്നെയാണ് എന്നതാണ് ചരിത്രം.

ആ കേരളത്തിൽ നിന്ന് തന്നെ കുരുമുളകിന്റെ ഒരു അത്ഭുത ജനുസ്സിനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇടുക്കി സ്വദേശിയായ ടി ടി തോമസ് എന്ന കർഷകൻ. ഇടുക്കി അഞ്ചുരുളിക്ക് സമീപം താമസിക്കുന്ന തോമസ് വനത്തിൽ നിന്നും കണ്ടെത്തിയ ഈ അപൂർവ്വ ഇനം കുരുമുളകിനെ വർഷങ്ങളുടെ പരീക്ഷണ നിരീക്ഷണ ഫലമായാണ് പെപ്പർ തെക്കൻ എന്ന പേരുള്ള ഈ കുറ്റി കുരുമുളകായ് വികസിപ്പിച്ചെടുത്തത്

സാധാരണ കുരുമുളകിനങ്ങളില്‍ ഒരു തിരിയില്‍ 50-70 മണികള്‍ പിടിക്കുമ്പോള്‍ തെക്കന്‍ കുരുമുളകില്‍ ഒരു തിരിയിലും ശാഖകളിലുമായി 1000 മണി വരെ കാണുന്നു. സാധാരണ കുരുമുളക് 33% ഉണങ്ങിയ കുരുമുളക് ലഭിക്കുമ്പോള്‍ തെക്കന്‍ കുരുമുളക് 44% ഉണങ്ങിയ മുളക് നല്കുന്നു.

ചട്ടികളിൽ വേണം കുരുമുളക് നടാൻ. അടി ഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം.

മുടങ്ങാതെ നനയ്ക്കുകയും വേണം. നടുമ്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കൈ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകമ്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്

മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും. കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം. സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ , വർഷത്തിൽ 365 ദിവസും വിളവ് തരുന്ന ഒരു കാർഷിക അത്ഭുതമാണ് പെപ്പർ തെക്കൻ.

തോമസ് റ്റി റ്റി
പെപ്പര്‍ തെക്കന്‍
തെക്കേല്‍
കാഞ്ചിയാര്‍
ഫോണ്‍:9961463035

ഉപകാരപ്രദമെങ്കിൽ വാർത്ത ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ..

വിശദമായ വീഡിയോ കാണാം :-

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *