Breaking News
Home / Latest News / സർക്കാരിന്റെ ബാധ്യത തീർക്കാൻ ആ അമ്മ തയ്യാറായി ആ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ച 1000 രൂപ കൗണ്ടറിൽ അടക്കാൻ നൽകി.

സർക്കാരിന്റെ ബാധ്യത തീർക്കാൻ ആ അമ്മ തയ്യാറായി ആ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ച 1000 രൂപ കൗണ്ടറിൽ അടക്കാൻ നൽകി.

വർഷങ്ങളായി ടാക്സ് അടക്കാതെ കുന്നു കൂടി കിടന്ന ഒരു വാഹനത്തിന്റെ കിട്ടാക്കടം പിരിക്കാനായി ആ അഡ്രസ് തപ്പി വളരെയധികം അലഞ്ഞു ‘ പോസ്റ്റ് ഓഫീസും കൈമലർത്തി ‘ പൂർണ്ണ മല്ലാത്ത അഡ്രസ് വെച്ച് സ്റ്റാൻഡിലും മറ്റും അലഞ്ഞ് തിരിഞ്ഞു കിട്ടിയ ക്ലൂ വെച്ച് തേടി ചെന്നത് ഒരു ഇടിഞ്ഞു വീഴാറായ താമസം ഇല്ലെന്നു തോന്നുന്ന ഒരു വാടിനു മുന്നിൽ ‘

ആ വീട്ടിലെ ഗൃഹനാഥൻ തന്റെ വാഹനം തന്റെ പേര് മാറ്റാതെ ആർക്കോ വിറ്റും’ വാഹനം കിട്ടിയ ആൾ ടാക്സ് മുടക്കുകയും ചെയ്തു ഇതൊന്നുമറിയാതെ ആ ഗൃഹനാഥൻ ഒരിക്കൽ മരണമടഞ്ഞു.
സർക്കാരിന്റെ ബാധ്യത തീർക്കാൻ ആ അമ്മ തയ്യാറായി ‘ 15000 രൂപയോളം വരുന്ന ബാദ്ധ്യത 950 രൂപക്ക് തീർക്കാൻ ആ അമ്മ സന്നദ്ധമായി ‘

അഞ്ചു വർഷത്തിൽ കുടുതൽ ടാക്സ് മുടങ്ങി പൊളിഞ്ഞ തോ പൊളിയാറായതോ ആയ സ്വകാര്യ വാഹനങ്ങൾ 20 % വും ട്രാൻസ്പോർട്ട് വാഹനങ്ങൾ 30% വും അടച്ചു ബാധ്യത തീർക്കാൻ സർക്കാർ സാഹചര്യം ഒരുക്കിയിരിക്കുന്നു ‘
ഓഫീസിൽ ഞങ്ങളുടെ ക്ലാർക്കിനോട് ആ അമ്മ ഒറ്റക്കാണെന്നും മറ്റു വരുമാന മാർഗമില്ലെന്നും ടാക്സ് അടക്കാൻ വരുമ്പോൾ എന്നെ കാണണമെന്നും പറഞ്ഞിരുന്നു’

ആ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ച 1000 രൂപ കൗണ്ടറിൽ അടക്കാൻ നൽകി. പൈസ കുറച്ചായുള്ളു എന്ന് പറഞ്ഞ് ആ ക്ലാർക്ക് ചെറിയൊരു തുക സ്വീകരിച്ച് ബാക്കി ആ അമ്മക്ക് തിരികെ നൽകി

ബാക്കി തുക ആ ക്ലാർക്ക് തന്റെ കൈയ്യിൽ നിന്ന് അടക്കുക യായിരുന്നു’

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *