Breaking News
Home / Latest News / ഏകദിനത്തില്‍ രോഹിത്ത് നായകനാകും നിരവധി താരങ്ങള്‍ പുറത്തേയ്ക്ക് ഇന്ത്യയുടെ അഴിച്ചുപണി

ഏകദിനത്തില്‍ രോഹിത്ത് നായകനാകും നിരവധി താരങ്ങള്‍ പുറത്തേയ്ക്ക് ഇന്ത്യയുടെ അഴിച്ചുപണി

ലോക കപ്പില്‍ സെമിഫൈനലില്‍ ഇന്ത്യ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യയെ കാത്ത് വെസ്റ്റിന്‍ഡീസ് പര്യടനം. ഈ മാസം അവസാനമാണ് ഇന്ത്യ മൂന്ന് വീതം ടി 20യും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങി പര്യടനത്തിന് പുറപ്പെടുക. നിരവധി മാറ്റങ്ങളോടെയാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടുക.

നായകന്‍ വിരാട് കോഹ്ലി ടെസ്റ്റില്‍ മാത്രമായി ഒതുങ്ങും. ഏകദിന, ടി 20 പരമ്പരകളില്‍ കോഹ്ലിയ്ക്ക് വിശ്രമം അനുവദിയ്ക്കും. കോഹ്ലിയ്ക്ക് പകരം രോഹിത്തായിരിക്കും ഏകദിന, ടി 20 പരമ്പരകളില്‍ നായകനാകുക.

വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയും വെസ്റ്റിന്‍ഡീസ് പര്യടനം കളിച്ചേക്കില്ല. ധോണിയ്ക്ക് പകരം റിഷഭ് പന്തിനെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും സാഹയെ ടെസ്റ്റിലും പരിഗണിച്ചേയ്ക്കും. ലോക കപ്പില്‍ നിറം മങ്ങിയ മധ്യനിര അഴിച്ചുപണിതേയ്ക്കും. ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവര്‍ ടീം ഇന്ത്യയില്‍ ഉണ്ടാകില്ല.

യുവതാരങ്ങളായ മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഇയാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ പരിഗണനയിലുണ്ട്. യുവതാരങ്ങളെ പരിഗണിക്കുന്ന കാര്യത്തില്‍ ദ്രാവിഡിന്റെ തീരുമാനങ്ങളാണ് അന്തിമമാകുക.

പേസ് ബൗളര്‍മാരില്‍ ഭുംറയ്ക്കും ഭുവനേശ്വറിനും വിശ്രമം അനുവദിച്ചേക്കും. പകരം യുവപേസര്‍മാരെ വെച്ചാകും ഇന്ത്യ വിന്‍ഡീല്‍ കളിയ്ക്കുക. ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറിനും സ്ഥാനം നഷ്ടമായേക്കും.

കരീബിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ ഈ മാസം 17-നോ 18-നോ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *