Breaking News
Home / Latest News / അവന്റെ സർവ ശക്തിയും എടുത്ത് അതിനു മുകളിൽ കയറി ഇരുന്നു. അടുത്ത 20 മിനിറ്റുകൾ ആ ഇരിപ്പു തുടർന്നു.

അവന്റെ സർവ ശക്തിയും എടുത്ത് അതിനു മുകളിൽ കയറി ഇരുന്നു. അടുത്ത 20 മിനിറ്റുകൾ ആ ഇരിപ്പു തുടർന്നു.

പോസ്റ്റ്‌ കടപ്പാട് : Philip Varghese https://www.facebook.com/philip.varghese.587

നേതൃത്വത്തിനുള്ള കഴിവ് വാടകക്കെടുത്ത ആൾക്കൂട്ടങ്ങൾക്ക് മുന്നിൽ ഘോര പ്രഭാഷണങ്ങൾ നൽകുന്നതോ, ജനങ്ങളുടെ മൃദു വികാരങ്ങളെ മുതലെടുത്ത് അധികാരത്തിൽ എത്തുന്നതോ അല്ല.

പ്രതികൂല സാഹചര്യങ്ങളിൽ എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് ഒരുവന്റെ നേതൃത്വ പാടവം വെളിപ്പെടുത്തുന്നത്.

അത്തരത്തിൽ ഉള്ള ഒരു കുട്ടിയാണ് ഫോട്ടോയിൽ ഉള്ള നയീം ഇസ്ലാം. പത്തു വയസ് ആയതേ ഉള്ളൂ, ധാക്കയിലെ ഒരു ചേരിയിൽ ആണ് താമസം. അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു. തേങ്ങാ കച്ചവടക്കാരനായ ബാപ്പയും, വീട്ടു ജോലിക്കാരി ആയ ഉമ്മയും ഒരു സഹോദരിയും അടങ്ങുന്ന കുടുംബം.

അവർ താമസിക്കുന്ന ചേരിയുടെ തൊട്ടു മുന്നിൽ ഉള്ള 22 നില കെട്ടിടത്തിന് തീ പിടിച്ചു. അഗ്നി ശമന സേന തീ അണക്കാൻ ശ്രമം തുടങ്ങി, കാഴ്ചക്കാർ സാധാരണ പോലെ മൊബൈലിൽ വീഡിയോ പിടിക്കുന്നു.

തനിക്ക് എങ്ങിനെ സഹായിക്കാൻ കഴിയും എന്നായിരുന്നു നയീം ചിന്തിച്ചത്. അപ്പോഴാണ് തീ അണക്കാൻ ഉപയോഗിക്കുന്ന ഹോസിലെ ഒരു തുളയിൽ നിന്ന് വെള്ളം ലീക്ക് ചെയ്തു പോകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്.

ഉടനെ തന്നെ അവിടെ കിടന്ന കുറെ പ്ലാസ്റ്റിക് കൂടുകൾ പെറുക്കി എടുത്ത് ഹോസിന്റെ തുളയിൽ ചുറ്റി ശക്തമായ വെള്ളത്തിന്റെ പ്രെഷർ ചെറുക്കാൻ അവന്റെ സർവ ശക്തിയും എടുത്ത് അതിനു മുകളിൽ കയറി ഇരുന്നു. അടുത്ത 20 മിനിറ്റുകൾ ആ ഇരിപ്പു തുടർന്നു.

ഷൂട്ടിങ് ഡ്യൂട്ടി ചെയ്തിരുന്ന ആരുടെയോ ക്യാമറയിൽ അവന്റെ ചിത്രം പതിഞ്ഞത് കൊണ്ട് ഇപ്പോൾ അവനൊരു ഹീറോ ആയി…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *