Breaking News
Home / Latest News / പ്രളയത്തില്‍ നഷ്ടപ്പെട്ട വീട് പുനര്‍നിര്‍മിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ നിര്‍മാണ കമ്പനിയെ മുട്ടുകുത്തിച്ച് അമ്മിണിയമ്മയുടെ സമരം

പ്രളയത്തില്‍ നഷ്ടപ്പെട്ട വീട് പുനര്‍നിര്‍മിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ നിര്‍മാണ കമ്പനിയെ മുട്ടുകുത്തിച്ച് അമ്മിണിയമ്മയുടെ സമരം

പ്രളയത്തില്‍ നഷ്ടപ്പെട്ട വീട് പുനര്‍നിര്‍മിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ നിര്‍മാണ കമ്പനിയെ മുട്ടുകുത്തിച്ച് എറണാകുളം വടക്കന്‍ പറവൂരില്‍ വയോധികയുടെ സമരം . നഗരസഭയ്ക്കു മുന്നില്‍ നടത്തിയ സമരം ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനും വഴിവച്ചു.

വടക്കന്‍ പറവൂര്‍ മുന്‍സിപ്പാലിറ്റിയുടെ പടികയറിയിറങ്ങി മടുത്തപ്പോഴാണ് എഴുപത്തിയെട്ടുകാരിയായ അമ്മിണിയമ്മ മകളെയും കൂട്ടി മുന്‍സിപ്പാലിറ്റിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രളയത്തില്‍ നഷ്ടപ്പെട്ട വീട് പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ 95000 രൂപ ഹാബിറ്റാറ്റ് ടെക്നോളജീസ് എന്ന സ്ഥപനം അമ്മിണിയമ്മയില്‍ നിന്ന് വാങ്ങി.

പുനര്‍നിര്‍മാണത്തിനായി മുന്‍സിപ്പാലിറ്റി തന്നെ ചുമതലപ്പെടുത്തിയ സ്ഥാപനം പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം തുടങ്ങാതെ വന്നതോടെയാണ് ഗതികെട്ട് അമ്മിണിയമ്മയ്ക്ക് പ്രതിഷേധിക്കേണ്ടി വന്നത്. അമ്മിണിയമ്മയുടെയും മകളുടെയും പ്രതിഷേധം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മുന്‍സിപ്പാലിറ്റിയിലെ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ പിന്തുണയുമാെയത്തി. അമ്മിണിയമ്മയില്‍ നിന്ന് വാങ്ങിയ പണം ഉടന്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവുമിറങ്ങിയതോടെ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ തമ്മില്‍ വാക്കേറ്റമായി.

കാര്യങ്ങള്‍ കയ്യാങ്കളിയുടെ വക്കോളമെത്തി. പ്രതിഷേധം കനത്തതോടെ ഹാബിറ്റാറ്റ് ടെക്നോളജീസ് അധികൃതരെ മുന്‍സിപ്പല്‍ െചയര്‍മാന്‍ വിളിച്ചുവരുത്തി. ഒടുവില്‍ നിര്‍മാണ കമ്പനിക്കാര്‍ അമ്മിണിയമ്മയുടെ പ്രതിഷേധ വേദിക്കരികിലെത്തി വാങ്ങിയ പണം തിരികെ കൊടുത്തതോടെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *