Breaking News
Home / Latest News / അയാൾ ആ ട്രെയിനിൽ നിന്നും ശേഖരിച്ച സകല ഭക്ഷണ വേസ്റ്റും പ്ലാസ്റ്റിക് ഫുഡ്‌ കണ്ടയ്നറും എല്ലാം സഞ്ചിയിൽ ആക്കി

അയാൾ ആ ട്രെയിനിൽ നിന്നും ശേഖരിച്ച സകല ഭക്ഷണ വേസ്റ്റും പ്ലാസ്റ്റിക് ഫുഡ്‌ കണ്ടയ്നറും എല്ലാം സഞ്ചിയിൽ ആക്കി

ഇങ്ങനെ ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്യാൻ കാരണം.. ഞാൻ ഇന്ന് എറണാകുളത്തു നിന്നും കായംകുളത്തേക്കു ട്രെയിനിൽ യാത്ര ചെയ്യവേ ഹരിപ്പാടിനും കായംകുളത്തിനും ഇടയിൽ വച്ചു ഈ ഫോട്ടോയിൽ കാണുന്ന വ്യെക്തി ഡോറിന്റെ അവിടെ നിന്നും എന്തോ കഴിക്കുന്നത്‌ സ്രെദ്ധയിൽ പെട്ടു.. ഒന്നുകൂടി ശ്രെധിച്ചു നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച വളരെ ദയനീയം ആരുന്നു..

ആ പാവം ആ ട്രെയിനിൽ ഉള്ള വേസ്റ്റ് ബോക്സിൽ നിന്നും പെറുക്കിയെടുത്ത ഇഡലി, വട എന്നിങ്ങനെ ഉള്ള ഭക്ഷണ സാധനങ്ങൾ ആയിരുന്നു ഭക്ഷിച്ചു കൊണ്ടിരുന്നത്.. ഇതു കണ്ട ഞാൻ അടുത്ത് ചെന്ന് എന്തിനാണ് ഇതൊക്കെ എടുത്തു കഴിക്കുന്നേ എന്നു ചോദിച്ചു.. പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല ആളുടെ കണ്ണു നിറയുന്നത് പോലെ എനിക്ക് തോന്നി..

എവിടുന്നാ വരുന്നേ എന്നു ചോദിച്ചപ്പോൾ ഹരിപ്പാട് എന്നും കായംകുളത്തു ഇറങ്ങും എന്നും അവ്യെക്തമായ മറുപടി ആണ്‌ പറഞ്ഞത്.. മാനസികമായ എന്തോ ഒരു അസ്വസ്ഥത ഉള്ള ആളിനെ പോലെ ഉള്ള പെരുമാറ്റം.. ഞാൻ ഒരു നൂറു രൂപ കൊടുത്തിട്ടുണ്ട് പറഞ്ഞു കായംകുളത്തു ഇറങ്ങ്ങുമ്പോൾ ഭക്ഷണം വാങ്ങി കഴിക്കണം എന്നു അതു വാങ്ങി അയാൾ തല ആട്ടി.. സുഹൃത്തുക്കളെ നമ്മൾ അന്യ നാടുകളിൽ നടക്കുന്ന ഇത്തരം കാഴ്ചകൾ ഒരുപാടു കാണാറുണ്ട്..

പക്ഷെ കണ്മുന്നിൽ നമ്മുടെ നാട്ടിൽ എന്തോ ഞാൻ ആദ്യം ആയി ആണ്‌ ഇങ്ങനെ ഒരു കാഴ്ച കാണേണ്ടി വന്നത്.. അതു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.. സുഹൃത്തുക്കളെ ദയവു ചെയ്തു ഭക്ഷണം വേസ്റ്റ് ചെയ്യരുത്.. കഴിക്കുവാൻ ആവശ്യം ഉള്ളത് മാത്രം വാങ്ങുക.. ഒന്നു ആലോചിച്ചു നോക്കുക നമ്മൾ കഴിച്ചതിന്റെ എച്ചിൽ ഒരാൾ വിശപ്പു അടക്കാൻ ഉപയോഗിക്കുക.. എന്തൊരു അവസ്ഥ ആണ്.. 😢😢😢.. (അയാൾ ട്രെയിനിൽ നിന്നും ഇറങ്ങി കഴിഞ്ഞു അയാൾ ചെയ്ത പ്രവർത്തി എന്നെ വീണ്ടും ചിന്തിപ്പിച്ചു..

അയാൾ ആ ട്രെയിനിൽ നിന്നും ശേഖരിച്ച സകല ഭക്ഷണ വേസ്റ്റും പ്ലാസ്റ്റിക് ഫുഡ്‌ കണ്ടയ്നറും എല്ലാം സഞ്ചിയിൽ ആക്കി പ്ലാറ്റഫോമിന് വെളിയിൽ ഉള്ള ഒരു പൊന്തക്കാട്ടിൽ കൊണ്ട് കളയുന്നു..എല്ലാം തികഞ്ഞവർ എന്നു സ്വയമെ കരുതുന്ന നമ്മളെ പോലെ ഉള്ളവർ അലസമായി ഉപേക്ഷിച്ച മാലിന്യം… ഇവിടെ മാനസിക വൈകല്യം ആർക്കാണ്… ?????)

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *