Breaking News
Home / Latest News / കേരളത്തിലെ റോഡുകൾക്കിനി ജർമ്മൻ കരുത്ത് ഉറപ്പ് പരിശോധിച്ച ജെ സി ബി വികലാംഗനായി

കേരളത്തിലെ റോഡുകൾക്കിനി ജർമ്മൻ കരുത്ത് ഉറപ്പ് പരിശോധിച്ച ജെ സി ബി വികലാംഗനായി

ആലപ്പുഴ: ഉരുക്കിനെ വെല്ലുന്ന കരുത്തുമായി എത്തിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്ആ ലപ്പുഴ ദേശീയപാതയില്‍ ഒരുനാള്‍ മുന്‍പ് പണി പൂര്‍ത്തിയാക്കിയ റോഡിന്റെ അരികിളക്കാന്‍ ശ്രമിച്ച ജെ.സി.ബി വികലാംഗനായി തോറ്റ് പിന്മാറി . റോഡിന്റെ ‘ജര്‍മ്മന്‍’ കരുത്ത് കണ്ട് ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നു.

ജര്‍മ്മന്‍ യന്ത്രമായ ‘വിട്ജന്‍’ ഉപയോഗിച്ച് ആലപ്പുഴയില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ പൂര്‍ത്തിയായ ഭാഗത്തിന്റെ അരിക് അല്പം ഇളക്കാന്‍ ശ്രമിച്ച ജെ.സി.ബിയുടെ പല്ലൊടിഞ്ഞു. ഒടുവില്‍ കോണ്‍ക്രീറ്റ് മുറിക്കുന്ന ബ്‌ളേഡ് മറ്റൊരു യന്ത്രത്തില്‍ ഘടിപ്പിച്ചാണ് ഇളക്കിയത്. പത്തുകോടിയാണ് ഈ ജര്‍മ്മന്‍ യന്ത്രത്തിലെ വില.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിലെ പുറക്കാട്ട് നിന്ന് ധനമന്ത്രി തോമസ് ഐസകിന്റെ മണ്ഡലമായ ആലപ്പുഴയിലെ പാതിരപ്പള്ളി വരെയുള്ള 22 കിലോമീറ്ററിലായിരുന്നു വിട്‌ജെന്‍ പരീക്ഷണം. പാതിരപ്പള്ളിയില്‍ തലേന്ന് അവസാനിപ്പിച്ച ഭാഗത്ത് നിന്ന് പിറ്റേന്ന് വീണ്ടും തുടങ്ങവേയാണ് അരികുഭാഗം കുറച്ച് പൊളിക്കാന്‍ ശ്രമിച്ചത്. ജെ.സി.ബി പരമാവധി നോക്കിയിട്ടും ഇളകിയില്ല. ആഞ്ഞൊന്ന് പിടിച്ചപ്പോള്‍ ഒന്നുരണ്ട് പല്ല് ഒടിഞ്ഞുവീണു.

ഇതുകണ്ട എന്‍ജിനീയര്‍മാരും ആശ്ചര്യപ്പെട്ടു. പുതിയ നിര്‍മ്മിതിയിലെ റോഡിന് ഇത്രത്തോളം കരുത്തുണ്ടാവുമെന്നത് അവരും അറിഞ്ഞിരുന്നില്ല. ഇതുവരെ നടത്തിയ അറ്റകുറ്റപ്പണികളില്‍ ഏറ്റവും മികച്ചതെന്നാണ് ഇതര റോഡ് കരാറുകാര്‍ പോലും ദേശീയപാത അറ്റകുറ്റപ്പണിയെ വിശേഷിപ്പിക്കുന്ന്. വാഹനമോടിക്കുന്നവര്‍ക്ക് ഒഴുകി നീങ്ങുന്ന അനുഭൂതി. ബൈക്കുകളില്‍ പായുന്ന ഫ്രീക്കന്‍മാരെ മാത്രം സൂക്ഷിച്ചാല്‍ മതിയെന്നാണ് പൊതുവെയുള്ള അഭിപ്രായം.

പഴയ റോഡിന്റെ പ്രതലം ഇളക്കി 20 എം.എം മെറ്റല്‍ പാകിയ ശേഷം മുകളില്‍ സിമന്റ് വിതറും. ബിറ്റുമിനും വെള്ളവും നിറച്ച രണ്ടു ടാങ്കര്‍ ലോറികള്‍ പൈപ്പുകള്‍ വഴി ബന്ധിപ്പിച്ച് ഇതിന് മുകളിലൂടെ നീക്കും. രണ്ടും ചേര്‍ന്ന മിശ്രിതം മില്ലിംഗ് മെഷീനിലേക്ക് (വിട്ജന്‍) പൈപ്പിലൂടെ കടത്തിവിട്ടതിന് ശേഷം മദ്ധ്യഭാഗത്ത് 18 ഉം വശങ്ങളില്‍ 16 ഉം സെ.മീ കനത്തില്‍ വിരിക്കുന്നു. മുള്ളര്‍ റോളര്‍ ആറുതണവയോളം ഓടിക്കും. പിന്നാലെ വൈബ്രേറ്ററുള്ള സാധാരണ റോളറും, തുടര്‍ന്ന് ഗ്രേഡറും ഓടിക്കും. ഏറ്റവും അവസാനമായി വീല്‍ റോളര്‍ ഓടിച്ച് ഫിനിഷ് ചെയ്യും. ഇങ്ങനെയാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം.

വാര്‍ത്ത മികച്ചതെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *