Breaking News
Home / Latest News / സെമിയില്‍ ഇന്ത്യ തോൽക്കും ന്യൂസീലന്‍ഡ് കപ്പടിക്കും വര്‍ഷം മുന്നേ പ്രവചനം

സെമിയില്‍ ഇന്ത്യ തോൽക്കും ന്യൂസീലന്‍ഡ് കപ്പടിക്കും വര്‍ഷം മുന്നേ പ്രവചനം

ക്രിക്കറ്റ് പ്രവചനത്തിന് അതീതമാണ്. പക്ഷേ തമിഴ്നാട്ടിൽ നിന്നുള്ള ജ്യോത്സൻ ഈ ലോകകപ്പിനെക്കുറിച്ച് പ്രവചിച്ചതെല്ലാം ശരിയായി. ഒരു വര്‍ഷം മുൻപൊരു ടിവി പരിപാടിക്കിടെയാണ് ബാലാജി ഹസൻ പ്രവചനം നടത്തിയത്.

സെമിഫൈനലിൽ ഇന്ത്യ തോൽക്കുമെന്നായിരുന്നു ഹസന്റെ പ്രവചനം. ഇക്കുറി ന്യൂസിലാൻഡ് ആയിരിക്കും ചാംപ്യന്മാർ എന്നും പ്രവചിച്ചിട്ടുണ്ട്. മെക്കാനിക്കൽ എഞ്ചിനിയർ കൂടിയായ ഹസൻ സെമി ലൈനപ്പും കൃത്യമായി പ്രവചിച്ചു. ഫൈനലിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ ആയിരിക്കും പ്ലെയർ ഓഫ് ദ മാച്ച് എന്നും ഹസൻ പറയുന്നു.

ടി വി പരിപാടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുകയാണ്. പതിനെട്ട് റൺസിനാണ് സെമിയിൽ ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റത്. ഹസന്റെ ഫൈനൽ പ്രവചനം കൂടി ശരിയാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *