Breaking News
Home / Latest News / സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കൈയ്യടിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ നന്മ മനസിനെയാണ്

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കൈയ്യടിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ നന്മ മനസിനെയാണ്

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കൈയ്യടിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ നന്മ മനസിനെയാണ്. പാകിസ്താന്റെ ഗ്രാമത്തില്‍ നദിയില്‍ വീണ് മരിച്ച ഏഴു വയസുകാരനായ ബാലന്റെ മൃതദേഹം ഇന്ത്യയിലേയ്ക്ക് ഒഴുകി എത്തിയിരുന്നു. എന്നാല്‍ എല്ലാ സുരക്ഷാ പ്രശ്‌നങ്ങളും അവഗണിച്ച് ഇന്ത്യന്‍ സൈന്യം മൃതദേഹം പാകിസ്താന് കൈമാറുകയായിരുന്നു. ഈ പ്രവര്‍ത്തിക്കാണ് ഇന്ന് സമൂഹമാധ്യമങ്ങള്‍ കൈയ്യടിക്കുന്നത്.

മൂന്ന് ദിവസത്തിന് മുന്‍പാണ് കുട്ടിയുടെ മൃതദേഹം പാകിസ്താന്‍ നദിയില്‍ നിന്നും അതിര്‍ത്തി കടന്ന് അച്ചൂര ഗ്രാമത്തില്‍ എത്തുകയായിരുന്നു. കിഷന്‍ഗംഗ നദിയിലൂടെ ഒഴുകിയെത്തിയ ബാലന്റെ മൃതദേഹം ആദ്യം ഗ്രാമവാസികളാണ് കണ്ടത്. ഇതിനിടെ കാണാതായ മകന്റെ ഫോട്ടോ ഉപയോഗിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഫോട്ടോയും ആളും ഒരുപോലെ തോന്നിയതോടെ ഗ്രാമവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

അച്ചൂരയില്‍ മൃതദേഹം സൂക്ഷിക്കാനായി മോര്‍ച്ചറി സൗകര്യം ഉണ്ടായിരുന്നില്ല. മഞ്ഞുമലകളില്‍ നിന്നും വെട്ടിയെടുത്ത ഐസ് പാളികള്‍ ഉപയോഗിച്ച് മൃതദേഹം കേടുവരാതെ ഗ്രാമീണര്‍ സംരക്ഷിച്ചു. തുടര്‍ന്ന് മൃതദേഹം ഔദ്യോഗിക കൈമാറ്റങ്ങള്‍ നടത്തുന്ന കുപ്‌വാരയിലെ തീത്വാള്‍ ക്രോസില്‍വെച്ച് നടത്തണമെന്ന് പാകിസ്താന്‍ നിലപാടെത്തു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *