Breaking News
Home / Latest News / ഡ്രൈവറുടെ പക്കൽ നിന്ന് തുക ഈടാക്കില്ല എന്ന ഉറപ്പ് ലഭിച്ചു

ഡ്രൈവറുടെ പക്കൽ നിന്ന് തുക ഈടാക്കില്ല എന്ന ഉറപ്പ് ലഭിച്ചു

വാർത്ത നൽകിയ സുപ്രഭാതം റിപ്പോർട്ടർ വിനു മാഷ് ഇടപെട്ടു സംഭവത്തിന്റെ നിജസ്ഥിതി മുതലാളിയെ മനസിലാക്കുകയും, കൂടെ വന്ന വണ്ടികളുടെ സ്റ്റെപ്പിനി ടയർ ഇട്ടു വണ്ടി കോഴിക്കോട് എത്തിക്കാൻ മുതലാളി പറയുകയും ചെയ്തു. ഡ്രൈവറുടെ പക്കൽ നിന്ന് തുക ഈടാക്കില്ല എന്ന ഉറപ്പ് ലഭിച്ചു, പോലീസ് നടപടികൾ പുരോഗമിക്കുന്നു എന്നുമാണ് അറിഞ്ഞത്

വാർത്തകൾ കൊടുക്കുന്നതിനപ്പുറം അതിൽ ആത്മാർത്ഥമായ ഇടപെടൽ നടത്തുമ്പോഴാണ് വാർത്തയിലെ ആത്മാർത്ഥതയും മനുഷ്യത്വവും നാം തിരിച്ചറിയുന്നത്. വിനയൻ പിലിക്കോട് എന്ന വിനയൻ മാഷ് വ്യത്യസ്തനാവുന്നതും ഇവിടെയാണ്. ഇങ്ങിനൊരു കണ്ണീർ വാർത്ത നമ്മളിലെത്തിക്കാൻ വിനയനും മറ്റുള്ള മാധ്യമ സുഹൃത്തുക്കളും കാണിച്ച മനുഷ്യത്വപരമായ ഇടപെടലുകളെ എത്ര വാഴ്ത്തിയാലും മതിയാകില്ല.

ഒറ്റപ്പെട്ട വികൃത മനസ്സുകളുടെ ചെയ്തികൾ ഒരു നാടിനെ തന്നെ, നമ്മുടെ കേരളത്തെയാകെ ജുമാ ഖാനും കുടുംബത്തിനും സുഹൃത്തുക്കൾക്കും മുന്നിൽ നാണം കെടുത്തിയപ്പോൾ ശരിയായ ഇടപെടലിലൂടെ നമ്മുടെ നാടിന്റെ സ്നേഹവും നന്മയും അറിയിക്കാൻ ഇവർക്ക് കഴിഞ്ഞു. ഈ വാർത്ത കണ്ടതു മുതൽ ഏത് രീതിയിൽ നമുക്കാ സഹോദരനെ സഹായിക്കാൻ കഴിയുമെന്ന ആലോചനയിലായിരുന്നു നിങ്ങളെപ്പോലെ ഞാനും…

ജുമാ ഖാൻ ഇപ്പഴും മട്ടലായി ഉണ്ടോന്നും നമുക്കൊരു കൈതാങ്ങ് ആയിക്കൂടേ ആ സഹോദരന് എന്ന് അന്വേഷിക്കുവാനുമാണ് ഞാൻ വിനയൻ മാഷിനെ രാവിലെ വിളിച്ചത്. ആ സമയം വിനയൻ ജുമാ ഖാനൊപ്പമായിരുന്നു. ഇന്നത്തെ പത്രങ്ങളിലെല്ലാം വന്ന വാർത്തകളും ചാനൽ വാർത്തകളും ജുമാ ഖാൻ വഴി മുതലാളിക്ക് അയച്ചുകൊടുത്ത് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ കഴിഞ്ഞതിനാൽ ഒപ്പമുള്ള മറ്റ് വണ്ടികളിലെ സ്റ്റെപ്പിനി ടയർ ഓരോന്നു വീതം അഴിച്ച് ഈ വാഹനത്തിൽ ഫിറ്റ് ചെയ്ത് കോഴിക്കോടേക്ക് എത്തിക്കാൻ owner പറയുകയും ഈ പാവം ഡ്രൈവറിൽ നിന്ന് 2 ലക്ഷം ഈടാക്കില്ലെന്നുമുള്ള ഉറപ്പ് വാങ്ങാനും വിനയനും സുഹൃത്തുക്കളും മുന്നിൽ നിന്നു.

ചന്തേര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പരാതി സംബന്ധമായ കാര്യങ്ങൾ തിരക്കാനും വേഗത്തിലാക്കാനും വിനയന് കഴിഞ്ഞു എന്ന് കൂടി അറിയുമ്പോഴാണ് വാർത്തക്ക് പിന്നിലെ മനുഷ്യത്വപരമായ ഇടപെടലിന് മുന്നിൽ നന്ദിയോടെ നിന്നു പോകുന്നത്. ചന്തേര ഇസ്സത്തുൽ ഇസ്ലാം ഏ എൽ പി സ്ക്കൂൾ അധ്യാപകനും സുപ്രഭാതത്തിന്റെ ലേഖകനും കൂടിയായ വിനയൻമാഷിന്, സ്നേഹം, സന്തോഷം, അഭിമാനം….
കടപ്പാട്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *