Breaking News
Home / Latest News / പ്രിയപ്പെട്ട രവിയണ്ണന് ഒന്നുകിൽ ജോലി രാജിവെച്ചു പുറത്തു പോവുക, അല്ലെങ്കിൽ പിസ്തയും ബദാമും തിന്നു കുടവയറുമായി അവിടെ അടങ്ങി ഇരിക്കുക

പ്രിയപ്പെട്ട രവിയണ്ണന് ഒന്നുകിൽ ജോലി രാജിവെച്ചു പുറത്തു പോവുക, അല്ലെങ്കിൽ പിസ്തയും ബദാമും തിന്നു കുടവയറുമായി അവിടെ അടങ്ങി ഇരിക്കുക

പ്രിയപ്പെട്ട രവിയണ്ണന്,

ദയവ് ചെയ്തു നിങ്ങൾ കമന്ററി
ബോക്സിലേക്ക് മടങ്ങി വരണം,
കാരണം ചെറുപ്പം മുതൽ കേട്ട് തുടങ്ങിയ
നിങ്ങളുടെ കമന്ററി കേൾക്കാൻ നല്ല
ആസ്വാദനമാണ്, അത് വീണ്ടും കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ട് മാത്രം പറയുന്നതല്ല,

നല്ലൊരു ടീമിനെ കിട്ടിയിട്ടും ആ ടീമിനെ
ഫൈനലിൽ പോലും എത്തിക്കാൻ പറ്റുന്നില്ലെങ്കിൽ അത് നിങ്ങളുടെ കൂടി
പരാജയമാണ്, കളി നടക്കുമ്പോൾ കളി
നിയന്ത്രിക്കാൻ ഇത് ഫുട്‌ബോൾ കോച്ച് അല്ല,

ക്രിക്കറ്റിൽ കളി നിയന്ത്രിക്കുന്നത് ക്യാപ്റ്റന്മാരാവണം, ടീമിന് വേണ്ടുന്ന
നിർദേശങ്ങൾ ഒകെ കളിക്ക് മുമ്പും നിങ്ങൾക്ക് നൽകാം, പക്ഷെ സാഹചര്യം അനുസരിച്ചു തീരുമാനങ്ങൾ മാറ്റാനുള്ള ഗെയിം പ്ലാനുകൾ ചേഞ്ച്‌ വരുത്തേണ്ടതും ക്യാപ്റ്റനാവണം,

ഇന്നത്തെ ഏറ്റവും വലിയ പോരാഴ്മ
ധോണിയെ ഏഴാമത് ഇറക്കിയത് തന്നെ
ആയിരുന്നു, അത് നിങ്ങളുടെ തീരുമാനമാണെന്ന് ഹാർദിക് ഔട്ടായപ്പോൾ കോഹ്‌ലിയുടെ ശരീര ഭാഷയിൽ നിന്നും കാണാൻ സാധിച്ചു,

രോഹിത്, വിരാട് ഇവരിൽ ഒരാൾ ക്രീസിൽ
ഉണ്ടെങ്കിൽ ഡികെ യെയോ ഹാർദികിനെയോ ഇറക്കുന്നതിൽ ഒരു തെറ്റുമില്ലായിരുന്നു, കാരണം അവർ എക്സ്പിരിയൻസ് പ്ലയെര്സ് ആണ്, അവർ പോലും പരാജയപ്പെട്ട സമയത് അവരുടെ പകുതി മത്‌സരം പോലും കളിച്ചു പരിചയമില്ലാത്തവരെ ഇറക്കി വിട്ടു പരീക്ഷണം നടത്തരുത്,

അവിടെ വിക്കറ്റ് സംരക്ഷിക്കാൻ ധോണിയെ പോലൊരു എക്സ്പിരിയൻസ് പ്ലയർ കയ്യിലുള്ളപ്പോൾ കൗണ്ടർ അറ്റാക് ചെയ്യാൻ പന്ത് കൂടി ക്രീസിൽ ഉള്ളപ്പോൾ കൂടെ ഇറക്കേണ്ടത് ഡികെയെയും ഹർദിക്കിനെയും അല്ലായിരുന്നു, ഒരു ഭാഗത്തു വിക്കറ്റ് കാത്തു സൂക്ഷിക്കാൻ ധോണിയെ ആയിരുന്നു,

അഞ്ചാം നമ്പറിൽ ധോണി വന്നിരുന്നുവെങ്കിൽ പന്ത് ഒരിക്കലും അങ്ങനെ ഒരു ഷോർട് കളിയ്ക്കാൻ പോലും ധോണി സമ്മതിക്കില്ല, അയാൾ കൂടെ ഉള്ളപ്പോൾ ഒരിക്കലും പുതിയ താരങ്ങൾക്ക് സമ്മർദ്ദം ഉണ്ടാവാനും സാധ്യത ഇല്ല, മൂന്ന് വിക്കറ്റ് പോയപ്പോൾ നമ്മളൊക്കെ ആഗ്രഹിച്ചത് ധോണിയുടെ വരവാണ്,

അത് തന്നെ ആയിരുന്നു കളി കഴിഞ്ഞപ്പോൾ സച്ചിനും ദാദയും പറഞ്ഞത്, കളി കാണുന്ന നമുക് പോലും തോന്നുന്ന കാര്യങ്ങൾ നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ കളി നടക്കുമ്പോൾ എങ്കിലും തീരുമാനം എടുക്കുന്നതിൽ നിന്നും മാറി നിൽക്കുക, ലോകത്തിലെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ ടീമിൽ ഉള്ളപ്പോൾ, അയാളുടെ അഭിപ്രായമെങ്കിലും പരിഗണിക്കുക,

2011 ഫൈനലിൽ ഇൽ യുവിയെ മാറ്റി നിർത്തി ധോണി ഇറങ്ങി വന്നത് അയാളുടെ ധൈര്യം ആയിരുന്നു, കാരണം സമ്മർദ്ദമില്ലാതെ കളിയ്ക്കാൻ രണ്ടു ബാറ്റസ്മാൻമാർ എങ്കിലും അയാൾക്ക് ശേഷം വരാനുണ്ട് എന്നത് ഒരു പ്രതീക്ഷയാണ്, ഇന്നും ധോണി അഞ്ചാം നമ്പറിൽ വന്നു പന്തിന്റെ കൂടെ ഒരു പാട്ണർഷിപ് ഉണ്ടാക്കിയാൽ അവസാനം വീണു പോയാലും കരകയറ്റാൻ ഡികെയും ഹാർദിക്കും ജഡേജയും ധാരാളമായിരുന്നു,

ഒരുപക്ഷെ അവരൊന്നും ഇറങ്ങാതെ ടീമിനെ വിജയിപ്പിക്കാനുള്ള മനക്കരുത്തും അയാൾക്ക് കിട്ടിയേനെ, തനിക് ശേഷം വരാനുള്ളത് ബൗളർമാർ മാത്രമാണെന്ന തിരിച്ചറിവ് തന്നെയാണ്, അയാളെ അറ്റാക്കിങ്ങിൽ നിന്നും പിന്നോട്ട് വലിക്കുന്നത്,

ഇത്തരം സാഹചര്യങ്ങളിൽ എങ്കിലും കോഹ്ലി സ്വന്തം ഇഷ്ട്ടം നടപ്പിൽ വരുത്തിയിരുന്നെങ്കിൽ ടീം ഇന്ത്യ ഫൈനലിൽ എന്ന പോസ്റ്റുകളുമായി നമ്മൾ ഇന്ന് ആഘോഷിച്ചേനെ,,,

അണ്ണന്റെ സേവനം ഇല്ലായിരുന്നുവെങ്കിൽ
ഒരുപക്ഷെ ഈ ഒരു വേൾഡ് കപ്പിൽ മുത്തം ഇടാൻ അർഹത നമുക്ക് മാത്രമായിരുന്നു,

ക്യപ്റ്റന്സിയില് ഇനിയൊന്നും തെളിയിക്കാൻ ബാക്കി ഇല്ലാത്ത ധോണിയും കിട്ടിയ അവസരങ്ങൾ ക്യാപ്റ്റൻസി മനോഹരമാക്കിയ രോഹിതും നിലവിൽ മികച്ച റെക്കോർഡുകൾ ഉള്ള വിരാടും ഉള്ളപ്പോൾ തീരുമനങ്ങൾ എടുക്കാനുള്ള അവകാശം എങ്കിലും അവർക്ക് വക വെച്ച് കൊടുക്കണം,

ഒന്നുകിൽ ജോലി രാജിവെച്ചു പുറത്തു പോവുക, അല്ലെങ്കിൽ പിസ്തയും ബദാമും തിന്നു കുടവയറുമായി അവിടെ അടങ്ങി ഇരിക്കുക, ദയവ് ചെയ്ത് നന്നായി വിജയിച്ചു കൊണ്ടിരിക്കുന്ന ടീമിനെ തോൽവിയിലേക്ക്
തള്ളി വിടരുത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *