Breaking News
Home / Latest News / അയാളല്ല ഇത് നമ്മുടെ അച്ഛനാണ് നമ്മൾ മനസ്സിലാക്കാതെ പോയ നമ്മുടെ അച്ഛൻ

അയാളല്ല ഇത് നമ്മുടെ അച്ഛനാണ് നമ്മൾ മനസ്സിലാക്കാതെ പോയ നമ്മുടെ അച്ഛൻ

അമ്മയുടെ മുഖംനോക്കി ഒന്ന് പൊട്ടിക്കുമ്പോൾ ആ പതിനെട്ട് കാരന്റെ കൈകൾ വിറച്ചില്ല…

തിരിഞ്ഞ് നടക്കുമ്പോൾ പൊഴിക്കുന്ന ശാപവർഷങ്ങൾ കേട്ട് തിരിഞ്ഞ് ഒന്നൂടെ കൊടുത്തു. അടിയുടെ ആഘാതത്തിൽ കട്ടിലിലേക്ക് മറിഞ്ഞ് വീണ അമ്മയെ നോക്കികൊണ്ടിത്രയും പറഞ്ഞു നിർത്തിക്കോണം ഇത് ഇന്ന് മുതൽ ഇനി എന്നെ കൊണ്ടിതിലും വലുത് ചെയ്യിക്കരുത്….

“ബൈക്കിന്റെ ചാവിയും എടുത്ത് പുറത്തേക്കിറങ്ങി പെങ്ങളെ സ്കൂളിൽ നിന്നും കൂട്ടി യാത്ര തിരിക്കുമ്പോൾ മനസ്സിൽ ലക്ഷ്യം ഒന്ന് മാത്രം തങ്ങൾ മറന്ന് തുടങ്ങിയ ആ തണൽമരം ……

“വണ്ടി ചെന്നു നിന്നത് പഴയ ഓടിട്ട ഒരു വീടിന് മുൻപിൽ അപ്പോഴേക്കും ആരോടോ ഉള്ള വാശീ തീർക്കാനെന്ന പോൽമഴ തകർത്ത് പെയ്യുവാൻ തുടങ്ങിയിരുന്നു ….

വണ്ടിയിൽ വച്ചിരുന്ന കുടയെടുത്ത് ചൂടുംമ്പോഴേക്കും ഏറെക്കുറെ നനഞ്ഞിരുന്നു രണ്ടു പേരും അപ്പോഴും പെങ്ങൾ ഒന്നും മനസ്സിലാവാതെ തന്നെ നോക്കുന്നുണ്ടായിരുന്നു…

“ഏട്ടാ ഇത് അയാളുടെ വീടല്ലെ???.

“അയാളല്ല ഇത് നമ്മുടെ അച്ഛനാണ് നമ്മൾ മനസ്സിലാക്കാതെ പോയ നമ്മുടെ അച്ഛൻ….

അമ്മയെന്ന സ്ത്രീ മനസ്സിൽ വിഷം കുത്തിവച്ച് ഏഴു വർഷം മുൻപ് തങ്ങളിൽ നിന്ന് വേർപിരിച്ച നമ്മുടെ അച്ഛൻ…

“പത്തു വർഷം തങ്ങൾക്ക് വേണ്ടി മണലാര്യണത്തിൽ വിയർപ്പൊഴുക്കിയ ആ മനുഷ്യന്റെ സമ്പാദ്യമെല്ലാം വില കൂടിയ വസ്ത്രങ്ങളും ആഡംബര ജീവിതവും കൊണ്ട് അടിച്ച് പൊളിച്ച അമ്മ…

“സ്വന്തമായി ഒരു വീട് എന്ന സ്വപ്നംപോലും നടക്കാതെ പോയ പാവം അച്ഛൻ. നാട്ടിലെത്തി തന്റെ സമ്പാദ്യത്തിന്റെ കണക്ക് ചോദിച്ചതിന് അദ്ദേഹത്തിന്റെ മേൽ അവിഹിതം ചുമത്തി തങ്ങളെ പോലും പറഞ്ഞ് തിരുത്തി ആ ദുഷ്ട….

“ഒടുവിൽ കറിവേപ്പല പോലെ അദ്ദേഹത്തെ വലിച്ചെറിഞ്ഞ് തങ്ങളെയും കൂട്ടി മുന്തിയ ഫ്ളാറ്റിൽ ജീവിതം തുടങ്ങിയപ്പോഴും ആഡംമ്പരത്തിന് പണം എവിടന്ന് എന്ന്ചിന്തിക്കാനുള്ള പ്രായമോ വിവേകമോ തങ്ങൾക്കില്ലാതെ !പോയി …

“ഇപ്പോൾ എല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു .. !!!!

കാലം എല്ലാം തിരിച്ചറിയിച്ചിരിക്കുന്നു… സത്യം എന്നായാലും മറനീക്കി പുറത്ത് വരും എന്ന് പറഞ്ഞതെത്ര ശരിയാണ്….

വീടിന് മുൻപിലെത്തിയ ബൈക്കും തങ്ങളെയും കണ്ട് കോരിച്ചൊരിയുന്ന മഴയത്തും ഓടി തങ്ങൾക്കടുത്തേക്ക് വന്നാമനുഷ്യൻ…

“ആരിത് ന്റെ മക്കളോ ആ ചോദ്യത്തിനൊപ്പം ആ കണ്ണുകളും നിറഞ്ഞിരുന്നു ..
വാ മഴ നനയണ്ടാ അകത്തേക്ക് കയറ് …
” ആ സ്നേഹം കണ്ട് മനസ്സിൽ പഴയ ചിന്തകൾ കടന്ന് വന്നു….

” ഇടക്ക് തങ്ങളെ ഫോണിൽ വിളിക്കുമ്പോഴും അമ്മയുടെ വാക്കു കേട്ട് ശകാരങ്ങൾ മാത്രമാണ് നൽകാറുണ്ടായിരുന്നത് ..ഇനി മേലാൽ തങ്ങളെ വിളിച്ച് പോകരുത് എന്ന് താക്കീത് വരെ ചെയ്യ്തിട്ടുണ്ട്…

ഒരിക്കൽ ഓണക്കോടിയുമായി തങ്ങളെ കാണാൻ വന്ന അച്ഛന്റെ മുഖത്തേക്ക് ആ കവർ വാങ്ങി വലിച്ചെറിഞ്ഞപ്പോൾ മനസ്സിൽ പുച്ഛമായിരുന്നദ്ദേഹത്തോട്…

“ന്റെ മക്കൾ എന്തായാലും അച്ഛനെ കാണാൻ വന്നൂല്ലോ സന്തോഷം… ഇത്രയെ അച്ഛനും ആഗ്രഹിച്ചിട്ടുള്ളു വല്ലപ്പഴും വന്ന് ഒന്നു കണ്ടെങ്കിൽ എന്ന്.”..

“ഇവളെ ഇവിടാക്കാൻ വന്നതാ അച്ഛാഞാൻ ഇനി ഇവൾക്ക് അച്ഛനുണ്ടാവണം ……

കാര്യമറിയാതെ അപ്പോഴും തന്നെ നോക്കുന്ന പെങ്ങളോട് അമ്മ പിഴച്ചതാണെന്നെങ്ങനെ ഒരാങ്ങള പറയും..? അമ്മയുടെ അഴിഞ്ഞാട്ടക്കഥ എങ്ങനെ ഇവളെമനസ്സിലാക്കും പകൽ സമയത്ത് വമ്പൻമാരുടെ കിടപ്പറ തേടിപ്പോകുന്നതും ആ പണം കൊണ്ടാഡംബരം കാണിക്കുന്നതും എങ്ങനെ പറയും??….

“അവളെ അച്ഛനെ ഏൽപ്പിച്ച് തിരിഞ്ഞ് നടക്കാൻ നേരം പുറകെ വന്നച്ഛൻ കയ്യിൽ പിടിച്ചു….

മോനെ നീ എങ്ങോട്ടാണ് പോകുന്നതെന്നും എന്തിനാണ് പോകുന്നതെന്നും മനസ്സിലായി ..

നീ എല്ലാം മനസ്സിലാക്കിയല്ലെ ??…

“നിങ്ങൾ ഉപേക്ഷിച്ച് പോയിട്ടും എല്ലാം നഷ്ടപ്പെട്ടിട്ടും ആത്മഹത്യ ചെയ്യാതിരുന്നത് നിങ്ങൾ എന്നെങ്കിലും അച്ഛനെ മനസ്സിലാക്കി വരും എന്നറിയാവുന്നത് കൊണ്ടാണ് അച്ഛൻ പ്രതീക്ഷിച്ചിരുന്നു ഈ വരവ്…

അമ്മ തന്നിരുന്ന ആഡംബരമൊന്നും ഇവിടുണ്ടാവില്ല പക്ഷെ അച്ഛൻ വിയർപ്പൊഴുക്കി കിട്ടുന്ന പണം കൊണ്ട് അഭിമാനത്തോടെ ന്റെ മക്കളെ പട്ടിണിക്കിടാതെ പഠിപ്പിക്കാൻ കഴിയും…

“ഒരു തെരുവ് പട്ടിയെ കൊന്ന് നശിപ്പിക്കേണ്ടതല്ല ജീവിതം അതാണച്ഛനും അന്ന് ചെയ്യാതിരുന്നത്..

നിങ്ങൾക്ക് കിട്ടാതെ പോയ ഒരച്ഛന്റെ സ്നേഹവും വാത്സല്യവും എനിക്കിനി നൽകണം എന്റെ മക്കളുടെ സ്നേഹവും ഇനി ഈ അച്ഛന് വേണം ….

ഇത്രയും പറഞ്ഞഅച്ഛനെ നോക്കുമ്പോൾ തങ്ങളെത്ര അപമാനിച്ചിട്ടും ദ്രോഹിച്ചിട്ടും ഇത്ര ക്ഷമിക്കാനും സഹിക്കാനും അച്ഛനെങ്ങനെ സാധിക്കുന്നു എന്ന ചിന്തയായിരുന്നു…

അമ്മയുടെ വാക്ക് കേട്ടാ മനുഷ്യനെ തള്ളി പറഞ്ഞതിനും ദ്രോഹിച്ചതിനും ആകാലിൽ വീണ് മാപ്പ് പറഞ്ഞപ്പോഴും രണ്ടു പേരെയും ചേർത്ത് നിർത്തിനെറുകയിൽ ഒരു ഉമ്മ തന്ന ആ മനുഷ്യൻ സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതിരൂപമായിരുന്നു…..

…… സുനിൽ തൃശ്ശൂർ……

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *