Breaking News
Home / Latest News / രതി കൂടുതൽ ആസ്വാദ്യകരമാകാൻ എന്താണു വഴി നാണിക്കണ്ട ഇതൊക്കെ അറിയേണ്ടതു തന്നെയാണ്

രതി കൂടുതൽ ആസ്വാദ്യകരമാകാൻ എന്താണു വഴി നാണിക്കണ്ട ഇതൊക്കെ അറിയേണ്ടതു തന്നെയാണ്

രതി കൂടുതൽ ആസ്വാദ്യകരമാകാൻ എന്താണു വഴി? തൊട്ടാൽ, തഴുകിയാൽ, ചുംബിച്ചാൽ എന്നല്ല കണ്ടാൽ, സ്വരം കേട്ടാൽ പോലും രതി ഉണരുന്ന അവസ്ഥയിലേക്ക് മനസിനെ മാറ്റിയെടുക്കണം. ലൈംഗികതയെ സുന്ദരമാക്കുന്നത് യഥാർത്ഥത്തിൽ ഓരോരുത്തരുടേയും ഭാവനയാണ്‌. വസ്ത്രങ്ങൾ വാസ്തവത്തിൽ ലൈംഗിക ജിജ്ഞാസകളെ ഉണർത്തുകയാണ്‌ ചെയ്യുന്നത്. അല്ലാതെ പലരും കരുതുന്ന പോലെ കെടുത്തിക്കളയുകയല്ല ചെയ്യുന്നത്.

മറ്റ് ജന്തുക്കളെപ്പോലെ മനുഷ്യരും നൂൽ ബന്ധമില്ലാതെ നടന്നിരുന്നെങ്കിൽ ഒരു പക്ഷേ സ്ത്രീയ്ക്കും പുരുഷനും പരസ്പരം ലൈംഗികാകർഷണം പോലും ഉണ്ടാകില്ലായിരുന്നു. എല്ലാം തുറന്നു കാട്ടുന്നുവെങ്കിൽ ഭാവനയ്ക്ക് പിന്നെ പഴുതുകൾ അവശേഷിക്കുമായിരുന്നില്ല.

ടെലിവിഷനിലെയും ഇന്റർനെറ്റിലെയും അതി തീവ്ര രതി ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ലൈംഗികാനുഭവം ആസ്വദിക്കുന്നതിന്‌ തടസമാകുകയാണ്‌ ചെയ്യുന്നത്. മൃദു സ്പർശം പോലെയോ ചുംബനം പോലെയോ ഉള്ള ലൈംഗിക സുഖാനുഭൂതിയല്ല രതി ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നത്. കാരണം രണ്ടു വ്യക്തികൾ തമ്മിലുള്ള ഗാഢമായ അടുപ്പമല്ല യാതൊരു പാരസ്പര്യവുമില്ലാത്ത ദൃശ്യാനുഭവത്തിൽ കൈവരുന്നത് എന്നതു തന്നെ കാരണം. ഒന്നാകലിന്റെ അഭാവം മാത്രമല്ല അതിന്റെ മറുവശമായ അന്യവത്ക്കരണം കൂടിയാണ്‌ സൈബർ സെക്സിൽ സംഭവിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *