Breaking News
Home / Latest News / ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്പുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി

ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്പുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി

തന്റെ പിആര്‍ മാനേജറോട് തന്നെ കുറിച്ച് മോശം ചോദ്യം ചോദിച്ച യുവാവിന് കിടിലന്‍ പണി കൊടുത്ത് നടി നേഹ സക്‌സേന. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. വാട്‌സ് അപ്പിലൂടെയാണ് യുവാവ് ഇത്തരത്തില്‍ ചോദിച്ചത്.

വാട്‌സ് ആപ്പ് മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് നേഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നാണ് നേഹ പറയുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണം. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

About Intensive Promo