Breaking News
Home / Entertainment / ഷെയ്ൻ നിഗം കേസ്; അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു

ഷെയ്ൻ നിഗം കേസ്; അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. ഷെയ്ന്‍ നിഗം വിവാദത്തില്‍ വന്‍ വഴിത്തിരിവ്. അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. ഷെയ്ന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ന്‍ ശ്രമിച്ചെന്നും സംഘടനകള്‍ നിലപാട് വ്യക്തമാക്കുന്നു. താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കി. അതേ സമയം അമ്മ എക്സിക്യൂട്ടീവ് ഉടന്‍ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു അറിയിച്ചു.ഷെയ്‌നിനോടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഇന്ന് കൊച്ചിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയ ഷെയ്ന്‍ പുറത്ത് നടത്തിയ പരസ്യവിമര്‍ശനത്തിലും ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും മന്ത്രി എ കെ ബാലനെ കാണാന്‍ പോയതിലും ഇരുസംഘടനകള്‍ക്കും കടുത്ത അതൃപ്തിയുണ്ട്.ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരുന്ന വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനും ചര്‍ച്ചയില്‍ പങ്കെടുത്തു.

നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജുമായുള്ള പ്രശ്നം ഒത്തു തീര്‍ന്നെങ്കിലും പിന്നീട് വെയില്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം ഇറങ്ങിപ്പോന്നതോടെയാണ് പ്രശ്നം വീണ്ടും വഷളായത്.ഇതെത്തുടര്‍ന്നാണ് ഷെയ്നുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

ക‍ഴിഞ്ഞ ദിവസം ഷെയ്ന്‍റെ വിശദീകരണം കേട്ട അമ്മ ഭാരവാഹികള്‍ ഷെയ്ന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഇന്ന് ഫെഫ്ക്ക ഭാരവാഹികളുമായി കൂടിക്കാ‍ഴ്ച്ച നടത്തുകയായിരുന്നു. അമ്മ തന്റെ സംഘടനയാണ്. അമ്മ പിന്‍തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയിന്‍ നിഗം തിരുവനന്തപുരത്ത് പറഞ്ഞു. ചലച്ചിത്രമേളയില്‍ തന്റെ ചിത്രങ്ങളായ ഇഷ്ക്, കുമ്ബളങ്ങി നൈറ്റ്സ് എന്നിവയുടെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ഷെയിന്‍ നിഗം.

പരസ്യ വിമര്‍ശനം നടത്തിയ ഷെയ്‍നിനെതിരെ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കാനുള്ളത്. ഇന്നത്തെ ഷെയ്‍നിന്‍റെ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തി തന്നെ നഷ്ടമാക്കി. ഇനി ഖേദം പ്രകടിപ്പിക്കാതെ വേറെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് നടന്‍ ഷെയ്ന്‍ നിഗം തലസ്ഥാനത്ത് പറഞ്ഞത്. അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.

About Priyanka Devi

Leave a Reply

Your email address will not be published. Required fields are marked *