Breaking News
Home / Entertainment / പുതിയ പതിപ്പുമായി മെഴ്‌സിഡസ്, ബെന്‍സ് ജിഎല്‍സി

പുതിയ പതിപ്പുമായി മെഴ്‌സിഡസ്, ബെന്‍സ് ജിഎല്‍സി

ഇന്ത്യയിലെ ആഡംബര എസ്‌യുവി വാഹനങ്ങിലെ മത്സരത്തിന് കരുത്തേകാന്‍ ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‌സിഡസ്, ബെന്‍സ് ജിഎല്‍സിയുടെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മുഖഭാവത്തില്‍ വരുത്തിയ സൗന്ദര്യത്തിന് പുറമെ അകത്തളത്തിലെ ആഡംബരം കൂട്ടിയുംകരുത്തേകാന്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കിയും നവീനമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയുമാണ് ജിഎല്‍സിയുടെ മുഖംമിനുക്കല്‍ മെഴ്‌സിഡസ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

52.75 ലക്ഷം മുതല്‍ 57.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.കറുപ്പ് നിറത്തിലാണ് അകത്തളം. പിയാനോ ലാക്വര്‍, വുഡന്‍ എന്നീ ഫിനീഷിങ്ങുകളില്‍ സെന്റര്‍ കണ്‍സോള്‍ ഒരുങ്ങുന്നുണ്ട്.

എംബിയുഎക്‌സ് ഇന്റര്‍ഫേസ് സിസ്റ്റത്തില്‍ അധിഷ്ടിതമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എന്നിവ ഇന്റീരിയറിലെ പുതുയാണ്.

About Priyanka Devi

Leave a Reply

Your email address will not be published. Required fields are marked *