Breaking News
Home / Lifestyle

Lifestyle

ഓർമകളിൽ മാലാഖയായി ലിനി

പേരാമ്പ്ര:എല്ലാ നിലവിളികൾക്കും മേലെ നീ ഞങ്ങൾക്ക് കാവലിരുന്നു. നിപ മഹാമാരിയായി വേട്ടയാടിയപ്പോൾ ചേർത്തുപിടിച്ച് പരിചരിച്ചു. കർമപഥങ്ങളിൽ നീ നിറച്ച വെളിച്ചമാണ് ഇന്ന് ഞങ്ങൾക്ക് ഊർജം… പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ അനാച്ഛാദനംചെയ്ത നഴ്സ് ലിനിയുടെ ചിത്രത്തിൽ സഹപ്രവർത്തകർ ഇങ്ങനെ എഴുതിയിരുന്നു. അനുസ്മരണച്ചടങ്ങിനിടെ വേദിയിലേക്ക് ലിനിയുടെ ഭർത്താവ് സജീഷിനൊപ്പം കടന്നുവന്ന മകൻ സിദ്ധാർഥ് അമ്മയുടെ ചിത്രംകണ്ട് ഒരു നിമിഷം അമ്മേ… എന്ന് വിളിച്ച് ഓടിയണഞ്ഞു. ലിനിയുടെ ചിരിക്കുന്ന മുഖത്ത് കൈവെച്ച് അവനും പുഞ്ചിരിച്ചു. …

Read More »

പതിനെട്ടാം പിറന്നാളിന്  ഒരുമ്മ മകന് എഴുതിയ ഹൃദയസ്പര്‍ശിയായ കത്ത്.

ഒരു ‘ഉമ്മ’യാകാന്‍  കൊതിച്ചു മാതൃത്വം ഏറ്റുവാങ്ങിയവളല്ല ഞാന്‍. എന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ വെമ്പല്‍ കൊണ്ട ഒരു ഉമ്മ ആയിരുന്നില്ല ഞാന്‍, എല്ലാത്തിനുമുപരി സിസേറിയന്‍ ടേബിളിലെ ആ തണുപ്പില്‍ കിടക്കുമ്പോള്‍ പോലും ഒരുമ്മയാവാനുള്ള മാനസിക തയ്യാറെടുപ്പ് എന്നിലില്ലായിരുന്നു. എനിക്കെന്റെ സ്‌കൂളിലേക്ക് തിരികെ പോകണമായിരുന്നു. മുറിഞ്ഞുപോയ എന്റെ പഠനം എനിക്ക് പൂര്‍ത്തിയാക്കണമായിരുന്നു, എന്റെ പതിനൊന്നാം  ക്ലാസ്സിലെ  പരീക്ഷ എനിക്ക് എഴുതണമായിരുന്നു. എന്റെ കൂട്ടുകാരെ കാണണമായിരുന്നു. സെബിയുടെ ഉമ്മ  എനിക്ക് വേണ്ടി കൂടി …

Read More »

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി ഉയരെയ്ക്ക് ശേഷം പുതിയ ചിത്രവുമായി ബോബി സഞ്ജയ്

പാര്‍വതി തിരുവോത്ത് നായികയായെത്തിയ ഉയരെക്ക് ശേഷം പുതിയ ചിത്രവുമായി ബോബി സഞ്ജയ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണും വണ്‍ എന്നാണ് പേരെന്നും സൂചനയുണ്ട്. സന്തോഷ് വിശ്വനാഥാണ് വണ്ണിന്റെ സംവിധായകന്‍. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ വണ്ണില്‍ പ്രധാന വേഷത്തിലെത്തും. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. നിലവില്‍ മമ്മൂട്ടി മാമാങ്കത്തിന്റെ ചിത്രീകരണത്തിരക്കുകളിലാണ്. അതിനു ശേഷം …

Read More »

കനിവിന്റെ റമളാനിൽ രണ്ട് കുടുംബങ്ങൾക്ക് യൂസഫലിയുടെ സ്‌നേഹ ഭവനങ്ങൾ

പരിശുദ്ധ റംസാൻ മാസത്തിൽ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീട് എന്ന സ്വപ്നസാക്ഷാത്കാരം സാധ്യമാക്കി. വട്ടിയൂർക്കാവ്, ഇലിപ്പോട് വലിയവിളാകത്ത്‌മേലെ എം. ബീമാക്കണ്ണിനും, പുല്ലമ്പാറ പഞ്ചായത്തിൽ പാണയം ധൂളിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ സിന്ധുവിനുമാണ് റംസാനിലെ പുണ്യം പകർന്ന് എം.എ. യൂസഫലി വീട് നൽകിയത്. ഇരുവീടുകളും എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ജോയ് ഷഡാനന്ദൻ കൈമാറി. സിന്ധുവിന്റെ പഴയ വീട്. ഭർത്താവ് മരണപ്പെട്ട, മാനസീകവെല്ലുവിളി നേരിടുന്ന മകനേയും …

Read More »

പെരുന്നാൾ കോടിയെത്തിക്കാൻ പ്രിയപ്പെട്ടവരെ ഏൽപ്പിച്ചു പെരുന്നാളിന് കാത്തുനില്‍ക്കാതെ ഫാസില്‍ മടങ്ങി

ചിലർ ഇങ്ങിനെയാണ്‌. ജീവിച്ചിരിക്കുന്ന കാലമത്രയും പ്രകാശം പരത്തിക്കൊണ്ട് ഒടുവിൽ എല്ലാവരെയും കഠിനമായി വേദനിപ്പിച്ചുകൊണ്ട് കടന്നുപോകും. ജീവിതം വീല്‍ചെയറില്‍ ഒതുങ്ങിപ്പോകരുതെന്ന് ചലനമറ്റ ആയിരക്കണക്കിന് സുഹൃത്തുക്കളോട് ആത്മവിശ്വാസത്തോടെ പറഞ്ഞവന്‍, അവര്‍ക്ക് കരുത്ത് പകര്‍ന്നവന്‍, ഒടുവില്‍ എല്ലാ കരുതലും സ്‌നേഹവും പ്രിയപ്പെട്ടവരെ ഏല്‍പിച്ച് അവനും മടങ്ങിയിരിക്കുന്നു. പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള മുഹമ്മദ് ഫാസിലിന്റെ മരണം, കണ്ടും കേട്ടും അറിഞ്ഞ ഓരോരുത്തരെയും വേദനിപ്പിക്കുന്നു. എങ്കിലും അവന്‍ സ്വന്തം ജീവിതം കൊണ്ട് പറഞ്ഞുവച്ച മൂല്യങ്ങള്‍ ഒരുകാലത്തും …

Read More »

ഒമ്പതാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു ജോലി പാഠപുസ്തകത്തിന്റെ കവര്‍ ഡിസൈനിങ്

പാഠപുസ്തകത്തിന്റെ പുറംചട്ട കണ്ടാല്‍ത്തന്നെ അത് തുറന്നു നോക്കണമെന്ന് അറിയാതെ തോന്നിപ്പോകുന്ന സ്ഥിതി! അത്തരത്തിലൊരു ഡിസൈനിങ് സ്‌കില്ലാണ് ഈറോഡ് സ്വദേശിയായ കതിര്‍ അറുമുഖത്തെ തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിലെത്തിച്ചത്. ഭംഗിയുള്ള പുറംചട്ടകള്‍ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന് ഒമ്പതാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച കതിര്‍ പറയുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പുറംചട്ടകളും പാഠഭാഗങ്ങളും അപ്രത്യക്ഷമായെങ്കിലും കുട്ടികളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ പാഠപുസ്തകങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കതിര്‍ ഡിസൈന്‍ ചെയ്ത …

Read More »

കളഞ്ഞുകിട്ടിയ 15000 രൂപ തിരികെ ഏൽപ്പിച്ചു പ്രതിഫലവും വാങ്ങാതെ ഈ അമ്മ

ആലപ്പുഴ: 50 രൂപ നിത്യവരുമാനം മാത്രമുള്ള വയോധിക വഴിയില്‍ കിടന്നു കിട്ടിയ 15000 രൂപ ഉടമയ്ക്കു കൈമാറി . എടത്വ 18ല്‍ ചിറ സരസ്വതിയമ്മ (80) ആണ് മാതൃകയായത്.തലവടി കൈപ്പള്ളിമാലില്‍ ശാന്തമ്മയ്ക്കാണ് അവരുടെ നഷ്ടപ്പെട്ട പണം സരസ്വതിയമ്മ തിരികെ നല്‍കിയത്. എടത്വ കോളജിനു സമീപം ചെറിയ മുറുക്കാന്‍കട നടത്തിയാണ് സരസ്വതിയമ്മ ജീവിക്കുന്നത്. വെള്ളിയാഴ്ച എടത്വ മാര്‍ക്കറ്റില്‍ നിന്നാണ് പണം അടങ്ങിയ പൊതി സരസ്വതിയമ്മയ്ക്കു ലഭിച്ചത്. പണമാണെന്നു മനസിലായപ്പോള്‍ എണ്ണാന്‍ പോലും …

Read More »

പിറന്നാളിന് സർപ്രൈസ് നൽകാൻ നീയില്ലല്ലോ മാലാഖപ്പെണ്ണേ

ജ്വലിക്കുന്ന ഓർമ്മയാണ്…നെഞ്ചിടിപ്പേറ്റുന്ന വേദനയാണ്…ലിനി എന്ന രണ്ടക്ഷരത്തിൽ കാരുണ്യത്തിന്റേയും കരുതലിന്റേയും ഹൃദയാക്ഷരങ്ങൾ കൊത്തിവച്ച മാലാഖയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്. നിപ്പയ്ക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട ലിനിയുടെ ഓർമകളിലേക്ക് തിരികെ നടക്കുകയാണ് ഭർത്താവ് സജീഷ്. വനിത ജൂൺ പതിനെട്ട് രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ… മേയ് 28, സജീഷിന്റെ പിറന്നാളായിരുന്നു. കഴിഞ്ഞ വർഷം പിറന്നാളാശംസ നേരാനും സമ്മാനം കൊടുത്ത് ഞെട്ടിക്കാനും ലിനിയുണ്ടായിരുന്നു. സജീഷിന്റെ ഒരേയൊരു മാലാഖപ്പെണ്ണ്. ദുഃഖത്തിന്റെ …

Read More »

നിലപാടുകൾ കൊണ്ട് ഹൃദയം കവർന്ന രണ്ടച്ഛൻമാർ സ്വന്തമെന്ന പോലെ അവരാ പെണ്മക്കളെ സ്നേഹിക്കുകയാണ്

സമൂഹ മാധ്യമങ്ങളിൽ ഒറ്റദിവസം കൊണ്ട് താരമായി മാറിയിരിക്കുകയാണ് തിരുനക്കര സ്വദേശിയായ ഒരച്ഛൻ. പഠനകാലത്ത് മകന് പ്രണയം തോന്നിയ പെൺകുട്ടിയെ അവൻ വിളിച്ചിറക്കിക്കൊണ്ടു പോയതിനും പിന്നീട് ആ മകൻ തന്നെ അവളെ അനാഥയാക്കിയതിനും സാക്ഷിയായി ഈ അച്ഛൻ. പക്ഷേ, സമൂഹം ഇപ്പോൾ കൈയടിക്കുന്നത് ഈ അച്ഛന്റെ നിലപാടിനാണ്. തിരുനക്കരയിൽ കഴിഞ്ഞ ദിവസം നടന്ന ആ അസാധാരണ വിവാഹത്തിന് പിന്നിലുള്ളത് സിനിമയെ വെല്ലുന്ന കഥ. പ്ലസ്ടുക്കാരൻ മകൻ പ്രണയത്തിൽ കുടുങ്ങിയെന്ന് മനസിലാക്കുന്നതോടെയാണ് നമ്മുടെ …

Read More »

ശസ്ത്രക്രിയ നടത്തിയത് രാഷ്ട്രപതി നൽകിയ പതക്കം വിറ്റ് ദുരിതപർവ്വം താണ്ടി വൈശാലിയുടെ കലാസംവിധായകൻ

വിശ്വസിക്കുക പ്രയാസം…ഇന്ത്യൻ സിനിമകളുടെ ഇന്നലെകളിൽ അപൂർവ ഏടുകളായി മാറിയ ഒരുപിടി ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ച മനുഷ്യനാണ് ഈ ദുരവസ്ഥയെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല തന്നെ. തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ 50-ല്‍പ്പരം ചിത്രങ്ങള്‍ക്കു വേണ്ടി കാലാസംവിധാനവും, വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചിട്ടുള്ള കൃഷ്ണമൂർത്തിയെന്ന അതുല്യ കലാകാരന്റെ ജീവിതത്തിന് സിനിമയിലെ ഫ്രെയിമുകളിലെ നിറങ്ങളില്ല. അഞ്ച് തവണ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയ ഇദ്ദേഹം പതക്കം വിറ്റ് ഹൃദയ ശസ്ത്രക്രിയ നടത്തിയ …

Read More »

കരിപ്പൂർ എയർപോർട്ട് ബസ് ജീവനക്കാരുടെ സൗഹൃദവും പ്രവാസിയുടെ വിശപ്പും

കരിപ്പൂർ എയർപോർട്ടിൽ നിന്നും കാസറഗോഡിലേക്കുള്ള ഒരു ആനവണ്ടി യാത്രക്കിടെയാണ് ഞാൻ മുരളി ചേട്ടനെ പരിചയപെടുന്നത്. കെഎസ്ആർടിസിയിലെ ജീവനക്കാർ പൊതുവെ ജോലിയോട് ആത്മാർഥത ഇല്ലാത്തവരും അഹങ്കാരികളുമാണെന്ന് പൊതുവെ ഒരു അഭിപ്രായമുണ്ട്. കുളം കലക്കാൻ ഒരു പോത്ത് മതിയല്ലോ എന്ന് പറയണ പോലെ കെഎസ്ആർടിസിയെ മൊത്തത്തിൽ പറയിപ്പിക്കാൻ ചുരുക്കം ചിലരുടെ സ്വഭാവ ദൂഷ്യം മതിയാവും. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തരാണ് കോഴിക്കോട് – കാസറഗോഡ് റൂട്ടിൽ ഓടുന്ന KL 15 A 1029 …

Read More »

പിറകെ നടന്നവൻ ആസിഡ് ഒഴിച്ച് പൊള്ളിച്ചത് യുവതിക്കൊപ്പം തോളിൽ കിടന്ന കുഞ്ഞിനെയും

പാർവതി നായികയായി എത്തിയ ഉയരെ എന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിൽ മുഖം വികൃതമായ യുവതിയുടെ പിന്നീടുള്ള ജീവിത പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. കാമുകനോടുള്ള ഇഷ്ടവും പ്രണയവും എല്ലാം ഒരു നിമിഷത്തെ വിദ്വേഷത്തിൽ തീരുന്ന കഥ. എന്നാൽ അതിനെ വെല്ലുന്ന ജീവിത കഥയാണ് കണ്ണൂർ സ്വദേശി റിൻസിയുടെ ജീവിത കഥ. വനിതാ മാഗസിന് നൽകിയ വേദനയുടെ കഥയാണ് കാഴ്ചക്കാരുടെ നെഞ്ചിൽ നീറ്റൽ ഉണ്ടാക്കിയത്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് കണ്ണൂർ പരിയാരം എംബെറ്റ് …

Read More »

ഇങ്ങനെ പാർവതി പല്ലവിയായത് ആസിഡ് പൊള്ളിച്ച മുഖം പിറന്ന കഠിനവഴി വിഡിയോ

മികച്ച അഭിപ്രായം നേടി തിയറ്ററിൽ ഉയരെ പറക്കുകയാണ് ഉയരെ എന്ന ചിത്രം. ഇതിൽ പാർവതിയുടെ ഗംഭീരപ്രകടനം ആദ്യ ദിനം തന്നെ വലിയ ചർച്ചയായിരുന്നു. ആഡിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രനെന്ന കഥാപാത്രത്തിന്റെ വേഷം ഏറെ സൂക്ഷ്മതയോടെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിൽ താരത്തിന്റെ മുഖത്ത് നടത്തിയ മേക്കപ്പിന്റെ വിഡിയോയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പല്ലവിയായി മാറാൻ താരം നടത്തിയ മേക്കോവർ അഭിനന്ദാനർഹമാണെന്നാണ് ലഭിക്കുന്ന കമന്റുകൾ. ബെംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന …

Read More »

ആസിഫ് അലിയുടെ കുട്ടി കുറുമ്പി വാപ്പയെക്കാൾ താരമായി സ്റ്റേജിൽ

കരിയറിന്‍റെ തുടക്കത്തില്‍ ചെയ്‍ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വിജയങ്ങള്‍ അകന്നുനിന്ന ഒരു കാലമുണ്ടായിരുന്നു ആസിഫ് അലിക്ക്. നായകനായി എത്തിയ പല ചിത്രങ്ങളും പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്താതെ ബോക്‍സ്ഓഫീസില്‍ വീണുപോയ കാലം. ഇപ്പോള്‍ കരിയര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ പക്ഷേ ആസിഫ് പഴയ പരാജയകാലം മറികടന്നിട്ടുണ്ട്. പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആദ്യകാലത്തേക്കാള്‍ ശ്രദ്ധ പുലര്‍ത്തുന്നുമുണ്ട് ഇപ്പോള്‍. ഏറ്റവുമൊടുവിലെത്തിയ ബിടെക് പ്രേക്ഷകപ്രീതി നേടി ഇപ്പോഴും തീയേറ്ററുകളില്‍ തുടരുന്നുണ്ട്. വിജേഷ് വിജയ്‍യുടെ മന്ദാരമാണ് ആസിഫിന്‍റെ …

Read More »

ബിസിനസ് പഠിക്കാൻ കൂലിപ്പണി മൂർത്തി സ്വപ്നങ്ങളിലേക്ക് പാലം പണിയുന്ന ഉഴൈപ്പാളി

വീട്ടിൽ കൂലിപ്പണിക്കെത്തിയ യുവാവിനോടു ഗൃഹനാഥൻ അറിയാവുന്ന തമിഴിൽ കുശലാന്വേഷണം നടത്തുകയാണ്. തമ്പീ ഉൻ പേരെന്ന?: ‘മൂർത്തി’. എന്ത ഊര്?: ‘ആത്തൂർ… സേലം.’ ഈ സംഭാഷണത്തിനിടയ്ക്കായിരുന്നു മൂർത്തിയുടെ വെളിപ്പെടുത്തൽ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടാനുള്ള പണമുണ്ടാക്കാനാണ് മൂർത്തി കേരളത്തിൽ കൂലിപ്പണിക്കു വന്നിരിക്കുന്നത്. സേലത്തെ സ്വകാര്യ കോളജിൽ ബിബിഎ പഠനത്തിനു സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്. അധ്യയനം തുടങ്ങുന്നതിനു മുൻപ് ആദ്യവർഷത്തേക്കുള്ള ഫീസിലേക്ക് 20,000 രൂപ അടയ്ക്കണം. ആത്തൂരിനടുത്തുള്ള തെടാവൂർ ഗ്രാമത്തിലെ സഹദേവൻ– പരമേശ്വരി ദമ്പതികളുടെ …

Read More »

അധ്വാനിച്ച് ജീവിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ എല്ലാ പരിമിതികളെയും മറികടക്കുവാന്‍ സാധിക്കും

അധ്വാനിച്ച് ജീവിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ എല്ലാ പരിമിതികളെയും മറികടക്കുവാന്‍ സാധിക്കുമെന്നാണ് സൊമാറ്റോയിലെ ഭിന്നശേഷിക്കാരനായ ഡെലിവെറി ബോയ് പറയാതെ പറയുന്നത്. രാജസ്ഥാനിലെ ബീവാര്‍ സ്വദേശിയാണ് രാമുജിയാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്. ഭിന്നശേഷിക്കാരനായിട്ടും തന്റെ ഉപജീവനം സ്വന്തമായി കണ്ടെത്തുകയാണ്. മുചക്രവാഹനത്തിലാണ് രാമുജിയുടെ യാത്ര. മുചക്ര വണ്ടി ചവിട്ടിയാണ് അദ്ദേഹം ഓരോരുത്തരും ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പൊതിയുമായി പായുന്നത്. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിനും പരിമിതികളെ മറികടന്നുള്ള ആ ചങ്കുറപ്പിനും നിറകൈയ്യടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്. സൊമാറ്റോയുടെ …

Read More »

ചിത്രത്തിൽ കാണുന്നത് ഒരു പിതാവും മകളുമാണ് ഒരു സമ്പന്നനും അയാളുടെ ഗുണ്ടകളും നടത്തിയ നരനായാട്ടിന്റെ ബാക്കിപത്രമാണിത്.

ലജ്ജാകരം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ശാസ്ത്രപുരോഗതിയുടെ മികവിൽ , ആധുനികതയുടെ മടിത്തട്ടിൽ ജീവിക്കുന്ന നമുക്ക് ഈ ദൃശ്യങ്ങൾ അലോസരമുണ്ടാക്കിയേക്കാം. ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും സാമ്പത്തികമായും -സാമൂഹ്യപരമായുമുള്ള വേർതിരിവുകളും, മത വർഗീയ ചേരിതിരിവുകളും അതിന്റെ പേരിലുള്ള സംഘർഷങ്ങളും ഊരുവിലക്കുകളും ഇന്നും പുതുമയുള്ള വിഷയമല്ല. സമ്പന്നന്റെ കൈക്കരുത്തുകൾക്കും അതിക്രമങ്ങൾക്കും രാഷ്ട്രീയക്കാരുടെ പിൻബലവും പോലീസിന്റെ സംരക്ഷണവുമുണ്ടാകുക സ്വാഭാവികം മാത്രം. വിദ്യാഭ്യാസപരമായി ഇന്നും വളരെ പിന്നോക്കം നിൽക്കുന്ന വലിയൊരു ജനവിഭാഗം അവിടെയുണ്ട്. അന്ധവി ശ്വാസങ്ങളും അനാചാരങ്ങളും അവയുടെ …

Read More »

വിവാഹം കഴിക്കുന്നത് കുഞ്ഞുണ്ടാകാൻ വേണ്ടിയല്ലെന്ന് വൈറലായ കുറിപ്പ്

`വിശേഷമൊന്നും ആയില്ലേ…`വിവാഹ നാൾ കണക്കു കൂട്ടി..നാളും സമയവും മാസങ്ങളും അളന്നു തിട്ടപ്പെടുത്തി പിന്നാലെയെത്തുന്ന ‘എപിക് ചോദ്യമാണിത്’. അറിയാനുള്ള ത്വരയ്ക്കൊപ്പം അർത്ഥം വച്ചുള്ള ചിരിയും മുനവച്ചുള്ള സംസാരം കൂടിയാകുമ്പോൾ ഒട്ടുമിക്ക ദമ്പതിമാരുടേയും മനസ്സമാധാനം കൂടി പൊയ്പ്പോകും. ശാരീരികമായും മാനസികമായും അമ്മയാകാൻ തയ്യാറെടുത്തിട്ടില്ലാത്ത പെണ്ണിനു നേർക്ക് കൂരമ്പു പോലെ തറയ്ക്കുന്ന ചോദ്യങ്ങൾ ഇന്നത്തേയെന്നല്ല എന്നത്തേയും പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് ശരണ്യ രാജ് എന്ന യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്. ഐവിഎഫ് സെന്ററുകളിലേക്കും ദമ്പതികളെ ഉന്തിതള്ളി …

Read More »

ഓട്ടോയുമായി ഇടിച്ചു തകർന്ന ബലെനോ കാർ മലയാളി യാത്രക്കാരൻ്റെ കുറിപ്പ്

ഇന്ത്യൻ കാർ വിപണിയിൽ മാരുതി ബലെനോയ്ക്ക് നല്ല പേരാണ്. പക്ഷേ അതിൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും നാം സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. ഓട്ടോയുമായും ടാറ്റാ നാനോയുമായും ഒക്കെ കൂട്ടിമുട്ടി അവയേക്കാൾ പരിക്കു പറ്റിയ നിലയിലുള്ള ബലേനോയുടെ ചിത്രങ്ങൾ കണ്ടു നാം ശരിക്കും ഞെട്ടിയിട്ടുണ്ട്. പലവട്ടം. എങ്കിലും അതെല്ലാം വെറുതെയായിരിക്കുമെന്നു സ്വയം കരുതി നാമെല്ലാം ആശ്വസിച്ചു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് സഞ്ചാരി ട്രാവൽ ഫോറം ഗ്രൂപ്പിൽ റോഷൻ ലോറൻസ് …

Read More »

അമ്മ അച്ഛന്റെ കൈകൾ പുറകോട്ടു പിടിച്ചു മാമൻ കുത്തി’’

വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വിനോദ് ( 35 ) കഴുത്തിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി വട്ടിയൂർക്കാവ് തൊഴുവൻകോട് കെആർഡബ്ല്യുഎ 134–ഡി ശ്രീവിനായക ഹൗസിൽ മനോജ് ( 30 )നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. വിനോദിന്റെ ഭാര്യ രാഖിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സൂചന നൽകി. രാഖി രണ്ടാം പ്രതിയാകുമെന്നാണു സൂചന. കൊലപാതകത്തിൽ ഉൾപ്പെട്ട യുവതിയുടെ അറസ്റ്റും ഉടൻ …

Read More »

കണ്ണീരിന്റെ മഴവെള്ളപ്പാച്ചിൽ മക്കൾ ഭാര്യ, വാപ്പ ഉമ്മ കൺമുന്നിൽ ഒലിച്ചു പോയി

ദൈവമേ.. ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു…ഇതിന് മാത്രം എന്തു തെറ്റാണ് ഞങ്ങൾ ചെയ്തിട്ടുള്ളത്..?– ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് 6 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മുംബൈ സ്വദേശി സർദാർ ഫസൽ അഹമ്മദിൻ്റെ ഹൃദയംപൊട്ടിയുള്ള വാക്കുകളാണിത്. ഒമാനിൽ ഫാർമസിസ്റ്റായ ഇൗ യുവാവും നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം ബനീ ഖാലിദ് തടാകം കാണാൻ ചെന്നപ്പോഴായിരുന്നു ദുരന്തം മലവെള്ളപ്പാച്ചിലിൽ എത്തിയത്. ഭാര്യ അർഷി, പിതാവ് ഖാൻ, മാതാവ് ശബാന,മകൾ സിദ്ര(4), മകൻ സെയ്ദ്(2), 28 ദിവസം മാത്രം …

Read More »

എന്താ ചൂട് കാറിന് പുറത്ത് ചാണകം പൂശി യുവാവ് ചാണക ഏസി

ചൂടിൽ നിന്നും രക്ഷനേടാൻ പഠിച്ച പണിപതിെനട്ടും നോക്കി തളർന്നിരിക്കുന്നവർക്ക് മുന്നിലേക്കാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒരു ചിത്രം എത്തുന്നത്. സ്വന്തം കാറിന്റെ പുറംഭാഗങ്ങളെല്ലാം ചാണകം കൊണ്ട് പൊതിഞ്ഞിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമയാണ് ഈ വ്യത്യസ്‍ത ആശയം സ്വന്തം കാറിൽ നടപ്പാക്കിയത്. ചൂടിനെ പ്രതിരോധിക്കാന്‍ സേജല്‍ എന്നയാള്‍ അദ്ദേഹത്തിന്‍റെ കാര്‍ മുഴുവന്‍ ചാണകം മെഴുകി എന്നാണ് രുപേഷ് ഗൗരംഗ ദാസ് എന്ന വ്യക്തി …

Read More »

ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ചു പെട്രോൾ പമ്പിന് വിലപറഞ്ഞു ഒടുവിൽ സംഭവിച്ചത്

പത്തനംതിട്ട: ലോട്ടറി അടിച്ചെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആഘോഷമാക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളിക്കാണ് പണി കിട്ടിയത്. ലോട്ടറി അടിച്ചുവെന്ന് വാര്‍ത്ത പരന്നതോടെ മുരളി കടംവാങ്ങി നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ചെലവ് ചെയ്തു. കൂട്ടത്തില്‍ നാട്ടിലെ പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്‌റ്റോറിനും വിലയും പറഞ്ഞുവെച്ചു. ഇതാണ് യുവാവിനെ കുടുക്കിയത്. കടം വാങ്ങി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ചെലവും ചെയ്തു. അങ്ങനെ സന്തോഷത്തോടെ നില്‍ക്കുന്ന സമയത്താണ് ട്വിസ്റ്റ് നടന്നത്. യഥാര്‍ത്ഥത്തില്‍ …

Read More »

ദേ പുട്ട് ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം നമ്മള്‍ അറിയേണ്ടത്

നടന്മാരായ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് കോഴിക്കോട് തുടങ്ങിയ ‘ദേ പുട്ട്’ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത വാര്‍ത്ത നമ്മള്‍ കണ്ടു. പഴകിയ ചിക്കനും പൂപ്പല്‍ കയറിയ ഐസ്‌ക്രീമുമാണ് കോര്‍പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. മാംസാഹാരം അത്, ചിക്കനാണെങ്കിലും മറ്റേത് ഇറച്ചിയാണെങ്കിലും ചീത്തയായിക്കഴിഞ്ഞാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് വഴിവയ്ക്കുക. പച്ചക്കറികളിലെക്കാള്‍ എളുപ്പത്തില്‍ അണുക്കള്‍ക്ക് വളരാനുള്ള സാഹചര്യം മാംസാഹാരം ഉണ്ടാക്കുന്നുണ്ട് എന്നതാണ് ഇതിനുള്ള കാരണം. ‘സാല്‍മോണെല്ല’ എന്ന ബാക്ടീരിയയാണ് ഇറച്ചിയില്‍ എളുപ്പത്തില്‍ …

Read More »

തിയറ്ററിൽ പൂരമാകേണ്ട ഇൗ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകരുടെ ചോദ്യം

പിറന്നാൾ ദിനത്തിൽ വേറിട്ട മോഹൻലാൽ ആരാധകർക്ക് വേറിട്ട സമ്മാനം നൽകി പൃഥ്വിരാജ്. ലൂസിഫർ എന്ന ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയ ഒരു മാസ് സീനാണ് പൃഥ്വി മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചിരിക്കുന്നത്. ബുള്ളറ്റിൽ കൂളിങ് ഗ്ലാസ് ധരിച്ചെത്തുന്ന ഇൗ സീൻ സ്ഫടികത്തിലെ ആടുതോമയെ പോലും ഒാർമിപ്പിക്കുന്നതാണെന്ന് ആരാധകർ കമന്റ് െചയ്യുന്നു. തിയറ്ററിൽ പൂരമാകേണ്ട ഇൗ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകരുടെ ചോദ്യം. കേരളത്തിന്റെ ബോക്സ്ഓഫീസിൽ ചരിത്രത്തിൽ 200 കോടിയും കടന്ന് മുന്നേറുകയാണ് …

Read More »

കൊല്ലുമെന്ന് ഉറപ്പായപ്പോള്‍ കുഞ്ഞിനെ ഭാര്യയ്ക്ക് കൈമാറി യുവാവ് മരണത്തെ സ്വീകരിച്ചു

ബ്രസീലിലെ പെര്‍മാംബുകോ സ്റ്റേറ്റിലെ തെരുവില്‍ വച്ച് നടന്ന ഒരു കൊലപാതകം. തെരുവില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ യുവാവ് കാറിന്റെ മറ്റേ ഭാഗത്തെ ഡോര്‍ തുറന്ന് ഭാര്യയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങി. ശേഷം പുറത്ത് ഫുട്പാത്തില്‍ നിക്കുമ്പോള്‍ ഒരു അഞ്ജാതന്‍ ഇയാളുടെ നേരെ തോക്ക് ചൂണ്ടി എത്തി. എന്നാല്‍ എന്താണെന്നോ ഒന്നും യുവാവ് അക്രമിയോട് ചോദിച്ചില്ല. അയാള്‍ കുഞ്ഞിനെ കൂളായി തന്റെ ഭാര്യയ്ക്ക് കൈമാറുകയും കുനിഞ്ഞ് നിന്ന് വെടി ഏറ്റു …

Read More »

ആഷിനെ കടത്തിവെട്ടും ചുവടുകളുമായി കുഞ്ഞു ആരാധ്യ സൂപ്പർ ക്യൂട്ട് വിഡിയോ

ആഷിന്റെയും അഭിഷേകിന്റെയും ചെല്ലക്കുട്ടി ആരാധ്യയുടെ കിടിലൻ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടുകാർക്കൊപ്പം എനർജിയോടെ ചുവടുവയ്ക്കുന്ന ആരാധ്യയെ നെഞ്ചിലേറ്റിയിരിക്കുകയാണ് ആഷിന്റെ ആരാധകർ. അച്ഛനും അമ്മയ്ക്കും മുകളിലാണ് കുഞ്ഞു ആരാധ്യ എന്നാണ് ആരാധകർ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. ഗലി ബോയ് എന്ന സിനിമയിലെ ‘മേരെ ഗലി മേം’ എന്ന പാട്ടിനൊപ്പമാണ് ആരാധ്യ ചുവടുവയ്ക്കുന്നത്. സമ്മർ ഫംഗ് 2019 എന്ന പരിപാടിയിലാണ് ആരാധ്യ മിന്നും പ്രകടനം കൊണ്ട് ആരാധകരെ കൈയ്യിലെടുത്തത്. …

Read More »

നിപ വൈറസ് പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും ഓര്‍മകളിലൂടെ ഒരു യാത്ര വിഡിയോ

നിപ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം ഭീതിയുടേയും പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും കഥയാണ് മലയാളിക്ക് നിപ കാലം. കേട്ടുകേള്‍വിയില്ലാത്ത വൈറസ് ബാധ 16 ജീവനുകള്‍ കവര്‍ന്നപ്പോള്‍ മരണഭയത്താല്‍ ഒരുനാടിന് നെഞ്ചിടിപ്പേറി. ഒരുവര്‍ഷം പിന്നിടുമ്പോള്‍ നിപ വൈറസ് പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും ഓര്‍മകളിലൂടെ ഒരു യാത്ര ‘നി പ, – എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത 2018, മെയ് മാസം ഈ രണ്ടക്ഷരത്തെ ഭയമായിരുന്നു.കാരണം ഈ വൈറസ് ബാധയുടെ ഉത്ഭവം എന്നു പറയപ്പെടുന്ന സ്ഥലം …

Read More »

25 ലക്ഷത്തിന് ഓട്ടോ ഡ്രൈവര്‍ വാങ്ങിയ പാലക്കാട് രാജേന്ദ്രന്‍; സംസ്കരിക്കാന്‍ പെട്ട പാട്

പത്തടിക്ക് മേലെ ഉയരം, ഒത്ത തലയെടുപ്പ്. ആരുമൊന്ന് നോക്കിനിന്നുപോകും, ആനകളിലെ ഇരട്ടച്ചങ്കനെന്ന് അറിയപ്പെടുന്ന പാലക്കാട് രാജേന്ദ്രന് വിശേഷങ്ങൾ ഏറെയായിരുന്നു. ഇത്രയേറെ വിശേഷണങ്ങളും ആരാധകരുമുണ്ടെങ്കിലും ഈ ഇരട്ടച്ചങ്കനെ സംസ്കരിക്കാൻ ഉടമ നെട്ടോട്ടമോടുകയായിരുന്നു. രണ്ട് ലക്ഷം രൂപയോളം വരുന്ന ചെലവ് വഹിക്കാൻ ശരവണൻ എന്ന ഓട്ടോഡ്രൈവർക്ക് യാതൊരു ഗതിയുമില്ലായിരുന്നു. ആനയെ സംസ്‌ക്കരിക്കുന്നതിനായി 10 ടണ്ണോളം വിറക്, 30 ലിറ്റര്‍ ഡീസല്‍, 25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ക്രെയ്ന്‍ എന്നിങ്ങനെ നിരവധി സാധനങ്ങള്‍ ആവശ്യമാണ്. …

Read More »

കെഎസ്ആർടിസിയിലെ ഒരേയൊരു വനിതാ ഡ്രൈവറായ ഷീലച്ചേച്ചിയെ അറിയാമോ

ഡ്രൈ​വിം​ഗ് എ​ന്നാ​ൽ പു​രു​ഷ​ന്മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു.ഇതിനിടയിൽ സ്വന്തമായി വാ​ഹ​ന​മോ​ടി​ച്ചു പോ​കു​ന്ന സ്ത്രീ​ക​ള ക​ണ്ടാ​ൽ കൗ​തു​ക​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യും ആയിരുന്നു ആളുകൾ നോക്കിയിരുന്നത്. എന്നാൽ കാലാന്തരത്തിൽ ഇതെല്ലാം മാറുവാൻ തുടങ്ങി. സ്ത്രീകൾ വളയം പിടിക്കുവാൻ ആരംഭിച്ചു. എ​ന്നാ​ല​തു കാ​ർ, ഓ​ട്ടൊ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ൽ മാത്രമായി ഒ​തു​ങ്ങി. പിന്നീട് വിരലിലെണ്ണാവുന്ന വനിതകൾ പ്രൈവറ്റ് ബസ്സുകൾ ഓടിക്കുവാനായി മുന്നിട്ടിറങ്ങി. എറണാകുളം – കോട്ടയം റൂട്ടിലെ പടിയത്ത്, എറണാകുളം – ഗുരുവായൂർ റൂട്ടിലെ രാജരാജേശ്വരി എന്നീ ബസ്സുകൾ …

Read More »

കെഎസ്ആർടിസി ഡ്രൈവറായ അച്ഛനൊപ്പം യാത്ര ചെയ്യാൻ കൊതിക്കുന്ന മകൾ

എന്നും കെഎസ്ആർടിസി ഡ്രൈവറായ അച്ഛനോടൊപ്പം യാത്ര ചെയ്യാൻ കൊതിക്കുന്ന മകൾ..അച്ഛന് അഭിമാനമായി ഈ മകൾ. ഇത് അച്ചു എന്ന് വിളിപ്പേരുള്ള ദിയ വി.അനു. കഴിഞ്ഞ മെയ് 19 നു നടന്ന കെഎസ്ആർടിസി സൗഹൃദ യാത്രയിലെ ശ്രദ്ധേയമായ താരം. ചങ്ങനാശ്ശേരിയിലെ കെഎസ്ആർടിസി ഫാൻസ് അംഗങ്ങൾ കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരുന്ന യാത്രയാണ് സൗഹൃദ യാത്ര. എല്ലാ വർഷവും ഇവർ സൗഹൃദയാത്ര പോകുന്നത് ദിയയുടെ അച്ഛനായ അനു.വി. ഓടിക്കുന്ന കുമളിയിലേക്കുള്ള കെഎസ്ആർടിസി …

Read More »

ക്യാൻസർ രോഗികൾക്ക് സൗജന്യം നന്മയുടെ വേറിട്ട കാഴ്ചയുമായി രണ്ട് ഉള്ളിക്കച്ചവടക്കാർ

വിവരണം – Paachi Vallappuzha. ഓർക്കുമ്പോൾ തന്നെ അഭിമാനവും സന്തോഷവും കൊണ്ട് മനസ്സ് നിറയുന്ന ചില ജീവിതങ്ങൾ ഉണ്ട് നമുക്ക് ചുറ്റും. അണ്ണാറകണ്ണനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ? അതു തന്നെയാണ് ഒരു ഫോട്ടോക്ക് പോലും നിന്ന് തരാതെ “ഇതൊക്കെ എന്ത്? ചെറിയ കാര്യമല്ലേ” എന്ന് പറഞ്ഞു കൊണ്ട് ആ കുടക്കുള്ളിൽ ഇരിക്കുന്ന രണ്ട് മനുഷ്യർ…!! പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിലേക്ക് ഒരു പേഷ്യന്റിനെ ആക്കി ആംബുലൻസിൽ വീട്ടിലേക്ക് തിരിച്ചു വരും വഴിയാണ് …

Read More »

ദുബായിൽ നിന്നും നാട്ടിലേക്ക് 48 വർഷം മുൻപത്തെ ഒരു കപ്പൽ യാത്ര അനുഭവ കുറിപ്പ്

വിവരണം – ഷെരീഫ് ഇബ്രാഹിം. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പതിൽ (1969) പത്തേമാരിയിൽ പേർഷ്യയിൽ പോയ ഞാൻ തിരിച്ചു ആദ്യമായി ഇന്ത്യയിലേക്ക്‌ വന്നത് കപ്പലിലായിരുന്നു. അക്ബർ എന്നായിരുന്നു ആ കപ്പലിന്റെ നാമം. ഹജ്ജ് കാലത്ത് അത് ഹജ്ജ് യാത്രക്കാരെ കൊണ്ട് പോകാനും അല്ലാത്ത സമയത്ത് പേർഷ്യൻ യാത്രക്കാരെ കൊണ്ട് പോകാനുമായി ഉപയോഗിക്കുന്ന ഒരു കപ്പൽ. Grey Mackenzie എന്ന കമ്പനിയായിരുന്നു ടിക്കറ്റ്‌ ഇഷ്യൂ ചെയ്തിരുന്നത്. ദുബൈയിൽ നിന്നും ബോംബയിലേക്ക് നൂറ്റിമുപ്പത്തി …

Read More »

കെവിൻ നീനു തിരയടിച്ച് മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ് കൂടുമെന്ന് പറയുന്നത് വെറുതെയാണ്

‘ഒരു മിസ്ഡ് കോൾ’ ദൂരത്ത് ഉണ്ടെന്നല്ലേ’ രണ്ടുവർഷം മുൻപാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്. ലീവിനു വീട്ടിലേക്ക് പോകാൻ കോട്ടയം ബസ്‌സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു ഞാ ൻ. എന്റെ കൂട്ടുകാരിയുമായി അടുപ്പമുണ്ടായിരുന്ന ആൺകുട്ടി അവളെ കാണാൻ വന്നു. കൂടെ വന്നത് കെവിൻ ചേട്ടനായിരുന്നു. കോട്ടയം അമലഗിരി ബികെ കോളജിൽ ബിഎസ്‍സി ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു ഞാനന്ന്. കൂട്ടുകാരന്റെ കാര്യം പറയാൻ വേണ്ടി പിന്നെ ഒന്നു രണ്ടു തവണ വിളിച്ചു. ഇടയ്ക്കൊക്കെ ചാറ്റ് …

Read More »

വാസന്തി’യുടെ വിത്തിട്ടത് മണി തന്നെ ചിത്രം വാരിയത് മൂന്നരക്കോടി ചെലവ് 45 ലക്ഷം

മലയാളസിനിമയിൽ വിപ്ലവം കുറിച്ച പരീക്ഷണചിത്രങ്ങളിൽ ഒന്നാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. കലാഭവൻ മണി എന്ന നായകനെ വിനയൻ മലയാളസിനിമയ്ക്ക് നൽകുകയായിരുന്നു. സിനിമ വന്ന വഴിയെക്കുറിച്ച് വിനയൻ മലയാള മനോരമയോട് ഓർമകൾ പങ്കുവെച്ചു. വിനയൻ ചിത്രമായ കല്യാണസൗഗന്ധികത്തിന്റെ സെറ്റ്. സല്ലാപത്തിനു ശേഷം കലാഭവൻ മണിക്ക് ശ്രദ്ധേയമായ വേഷമുള്ള സിനിമയാണ് കല്യാണസൗഗന്ധിക‌ം. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മണി പുതിയൊരു നമ്പർ കാണിക്കാമെന്നു പറഞ്ഞു. റോഡ് മുറിച്ചു കടക്കുന്ന അന്ധൻ–അതായിരുന്നു പുതിയ നമ്പർ. ക്യാപ്റ്റൻ …

Read More »

ജനങ്ങൾക്ക് ഇഷ്ടമായത് കൊണ്ടാണ് 100 കോടി ക്ലബിൽ കയറുന്നത് വൈശാഖിന്റെ വാക്കുകൾ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ വൈശാഖും എട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിച്ച മധുരരാജ ബോക്സ് ഓഫീസ് കീഴടക്കി കഴിഞ്ഞു. ആക്ഷനും കോമഡിയും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേർന്ന ഒരു മാസ്സ് എന്റർറ്റൈനർ ആയിരുന്നു ചിത്രം. കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. പോക്കിരിരാജയിൽ അനിയനായി പൃഥ്വിയെത്തിയെങ്കിൽ മധുരരാജയിൽ തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്ത് കൈയ്യടി നേടി. സ്വപ്നം കണ്ട ചിത്രം …

Read More »

ഐറ്റം ഡാന്‍സ് വിവാദത്തില്‍ പൃഥ്വി രാജിനെ ട്രോളി ഒമര്‍ ലുലു

ന‌ട‌നും നിര്‍മ്മാതാവും സംവിധായ‌ക‌നുമായ‌ പൃഥ്വിരാജിനെ ട്രോളി ഒരു അഡാര്‍ ല‌വ് സിനിമ‌യുടെ സംവിധായ‌ക‌ന്‍ ഒമ‌ര്‍ ലുലു. ഇന്ന് സോഷ്യ‌ല്‍ മീഡിയ‌യില്‍ ഏറെ ച‌ര്‍ച്ച‌ ചെയ്യ‌പ്പെടുന്ന‌ ഐറ്റം ഡാന്‍സ് വിഷ‌യ‌ത്തിലെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഒമര്‍ പൃഥ്വിരാജിനെ ട്രോളിയത്. മോഹ‌ന്‍ലാല്‍ നായ‌ക‌നായ‌ ചിത്രം ലൂസിഫ‌റിലെ ഐറ്റം ഡാന്‍സ് നേര‌ത്തെ വിവാദ‌മായിരുന്നു. സ്ത്രീവിരുദ്ധ‌ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി സംവിധായകനായപ്പോള്‍ സ്വന്തം സിനിമയില്‍ ഐറ്റം ഡാന്‍സ് ചിത്രീകരിച്ചതാണ് വിവാദമായത്. ഡാന്‍സ് ബാറില്‍ ഐറ്റം ഡാന്‍സ് …

Read More »

ഓർക്കുക ഏതു രാഷ്ട്രതലവനിലും മുകളിൽ ആണ് വിജ്ഞാനം പകർന്നു നൽകിയ ഗുരുനാഥൻ

1994… ഇന്ത്യൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ muscut (oman) സന്ദർശിക്കുന്നു.. അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനം ഇറങ്ങിയപ്പോൾ അതുവരെ സംഭവിക്കാത്ത മൂന്നു കാര്യങ്ങൾ നടന്നു..!! 1.ഒമാൻ സുൽത്താൻ ഒരിയ്ക്കലും എയർ പോർട്ടിൽ വന്നു ആരെയും സ്വീകരിക്കറില്ല… പക്ഷെ അദ്ദേഹം അന്ന് ശങ്കർ ദയാൽ ശർമ്മയെ എയർ പോർട്ടിൽ വന്നു സ്വീകരിച്ചു..! 2.ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ തന്നെ രാജാവ് പടികൾ കയറി ‘ശർമ്മ’ യെ സ്വീകരിച്ചു കൊണ്ട് വന്നു..!! 3.അതിനു ശേഷം …

Read More »

ഞാൻ എന്റെ കുട്ടിയെ ഡോക്ടറാക്കില്ല ഡോക്ടറുടെ കുറിപ്പ് ലോണെടുത്ത് തോളിൽ വച്ചു കൊടുക്കരുത്’;

മക്കളെ ഡോക്ടറാക്കാൻ ഏതറ്റം വരേയും പോകുന്ന മാതാപിതാക്കൾക്ക് എന്നത്തേയും പോലെ ഇന്നത്തേയും കാഴ്ചയാണ്. അവരുടെ മനസിലിരുപ്പും താത്പര്യവും എന്തും ആയിക്കൊള്ളട്ടേ. സമൂഹത്തിൽ നിലയും വിലയും നൽകാൻ ഡോക്ടർ കുപ്പായത്തിനും സ്റ്റെതസ്കോപ്പിനും മാത്രമേ കഴിയൂ എന്നാണ് ബഹുഭൂരിപക്ഷം പേർക്കുമിടയിലുള്ള അലിഖിത നിയമം. മക്കളുടെ ഭാവി ഡോക്ടർ പണിയിലാണ് കുടിയിരിക്കുന്നതെന്ന് വിശ്വസിക്കുന്ന അച്ഛനമ്മമാരുടെ കണ്ണുതുറപ്പിക്കുകയാണ് ഡോക്ടർ കൂടിയായ നെൽസൺ ജോസഫ്. കൊട്ടിഘോഷിക്കപ്പെടുന്ന ഡോക്ടർ പണിയുടെ ഗ്ലാമർ ഇനി എത്ര കാലത്തേക്ക് ഉണ്ടാകും എന്നതിലേക്ക് …

Read More »

പാവം കുഞ്ചു അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം മരണത്തിനു മുൻപ് ലിനിയെഴുതി

കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസ് കാലത്തിന്റെ നടുക്കുന്ന ഓർമ്മയാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റർ ലിനി. ലിനിയെ കുറിച്ചുള്ള ഓരോ വാർത്തയും നൊമ്പരത്തോടെയാണ് ഇന്നും മലയാളികൾ സ്വീകരിക്കുന്നത്. മരണത്തിനു മുൻപ് ഗൾഫിലുള്ള ഭർത്താവ് സജീഷിന് ലിനി കത്ത് എഴുതിയിരുന്നു. മൂത്ത മകന്റെ റിതുലിന്റെ ഒരാഗ്രഹം സാധിച്ചു നൽകാനായിരുന്നു ലിനി കത്തിൽ ആവശ്യപ്പെട്ടത്. ‘മക്കളെ നന്നായി നോക്കണം. പാവം കുഞ്ചു, അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം’- ലിനി കത്തിൽ കുറിച്ചതിങ്ങനെ. …

Read More »

മോളോട് അച്ഛൻ അങ്ങനെ ചെയ്യുമോ? ആ വാക്ക് വിശ്വസിച്ച് പോയവളാണ് മോർച്ചറിയിൽ തണുത്ത് മരവിച്ച്

കാത്തിരുന്നു കാത്തിരുന്ന് അവസാനം ആ സ്വപ്നം സ്വന്തമായിത്തീരാൻ ദിവസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷേ, പ്രാണൻ പകുത്തു നൽകി സ്നേഹിച്ച ആളിന്റെ മരണമാണ് ബ്രിജേഷിന് കാണേണ്ടി വന്നത്. വിവാഹത്തലേന്ന് അച്ഛൻ ജീവനെടുത്ത മലപ്പുറംകാരി ആതിരയുടെ പ്രതിശ്രുത വരൻ ബ്രിജേഷ് വേദനിപ്പിക്കുന്ന ആ ഓർമ്മകളിലേക്ക് തിരികെ നടക്കുകയാണ്. ഉറ്റവരുടെ ദുരഭിമാനത്തിന് ഇരയാക്കപ്പെട്ട് ജീവൻ വെടിയേണ്ടി വന്ന പ്രിയപ്പെട്ടവളുടെ ഓർമകളിലേക്ക്. അമ്മയാണ് എന്നെയും അനിയൻ ബ്രിജിത്തിനെയും വളർത്തിയത്. അച്ഛൻ 15 വർഷം മുൻപ് ഞങ്ങളെ വിട്ടു …

Read More »

2 അനാഥ കുടുംബങ്ങളെ താമസിപ്പിക്കാൻ സ്വന്തം വീട്ടുവളപ്പിൽ വീടുകള്‍ നിർമിച്ച് ഈ ഓട്ടോ ഡ്രൈവർ

38 സെന്റ് സ്‌ഥലമുണ്ടെങ്കിൽ 1000 മനസ്സുകളിൽ വീടൊരുക്കാമെന്നു സ്വന്തം ജീവിതം കൊണ്ടു തെളിയിക്കുകയാണ് ഉളിക്കൽ മാണിക്കത്താൻ ബിജു. വീടെന്നു വിളിക്കാൻ മാത്രം ഉറപ്പുപോര ബിജുവിന്റെ വീടിന്. എന്നാലും വീടു നിൽക്കുന്ന സ്‌ഥലം കഴിച്ചു മിച്ചമുള്ള ഭാഗത്ത് രണ്ട് അനാഥ കുടുംബങ്ങളെ താമസിപ്പിക്കാൻ സ്വന്തം വീടിനെക്കാൾ അടച്ചുറപ്പിൽ തണലൊരുക്കിയിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവർ. ഇതിനകം ബിജുവിന്റെ കരങ്ങളിലൂടെ സഹായം എത്തിയത് എഴുനൂറിലേറെ വീടുകളിൽ. സ്‌ഥിരം സഹായമെത്തുന്നത് 150 കുടുംബങ്ങളിൽ. ഉള്ളവരോടു വാങ്ങി …

Read More »

ഇടവേളയ്ക്ക് ശേഷം വ്യാജ തേൻ വിൽപനക്കാരായ നാടോടികൾ വീണ്ടും സജീവമാകുന്നു

ഇടവേളയ്ക്ക് ശേഷം വ്യാജ തേൻ വിൽപനക്കാരായ നാടോടികൾ മൂന്നാറിൽ വീണ്ടും സജീവമാകുന്നു. രാസ പദാർഥങ്ങൾ ഉപയോഗിച്ച് ഇവർ തന്നെ ഉണ്ടാക്കുന്ന പാനീയം ആണ് തേൻ എന്ന പേരിൽ വൻ വിലയ്ക്ക് നൽകി വിനോദസഞ്ചാരികളെ കബളിപ്പിക്കുന്നത്. മാസങ്ങൾക്ക് മുൻപ് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് ഇവിടം വിട്ട സംഘങ്ങളാണു വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ചിന്നാർ വനത്തിൽ നിന്ന് ശേഖരിക്കുന്നത് എന്ന വ്യാജേന തേൻ അട വലിയ അലുമിനിയം പാത്രങ്ങളിൽ അടുക്കി വച്ച് അതിൽ ഇവർ …

Read More »

അപകടമുണ്ടാക്കിയിട്ട് നിർത്താതെ ഓടിച്ചുപോയി ഇന്നോവ കാർ; നീതി ലഭിക്കുവാൻ യാത്രക്കാരൻ

വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന എല്ലാ ഡ്രൈവർമാരും റോഡ് മര്യാദകൾ പാലിക്കണം എന്നാണ് നിയമം. എങ്കിലും ചിലപ്പോഴൊക്കെ അബദ്ധവശാൽ ചെറിയ കൈപ്പിഴകൾ ചെറിയ അപകടങ്ങളായി തീരാറുണ്ട്. ഇത്തരത്തിൽ അപകടങ്ങൾ സംഭവിച്ചാൽ (ജീവഹാനിയില്ലാത്ത അപകടങ്ങൾ) അപകടമുണ്ടാക്കിയവരും അതിനിരയായവരും പരസ്പരം സംസാരിച്ച് ഒരു ഒത്തുതീർപ്പിൽ എത്താറാണ് പതിവ്. അല്ലെങ്കിൽ പോലീസിനെ വിളിച്ച് കേസ് ആക്കും. എന്തായാലും ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ അപകടത്തിനിരയായവർക്ക് വാഹനം റിപ്പയർ ചെയ്യുന്നതിനുള്ള തുക ക്ലെയിം ചെയ്ത് എടുക്കാവുന്നതുമാണ്. എന്നാൽ അപകടമുണ്ടാക്കിയിട്ട് കടന്നുകളയാൻ ശ്രമിച്ചാലോ? …

Read More »

എസ്എസ്എല്‍സി പരീക്ഷയ്ക്ക് വരെ കുതിരപ്പുറത്ത് പോയി അഭിനന്ദിക്കാന്‍ സന്തോഷ് പണ്ഡിറ്റും എത്തി

സ്‌കൂളിലേക്ക് കുതിരപ്പുറത്ത് യാത്ര ചെയ്ത സിഎ കൃഷ്ണ ഇപ്പോള്‍ കേരളക്കരയ്ക്ക് സുപരിചിതമാണ്. എന്തിനേറെ പറയുന്നു മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വരെ ഈ കൊച്ചുമിടുക്കിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ സന്തോഷ പണ്ഡിറ്റും കൃഷ്ണയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുന്നു. കൃഷ്ണ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പേയത് വരെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ മാളയ്ക്കടുത്തുള്ള കൊച്ചു ഗ്രാമത്തിലാണ് കൃഷ്ണയുടെ താമസം. സന്തോഷ് പണ്ഡിറ്റ് വീട്ടില്‍ ചെന്നാണ് കുട്ടിയെ കണ്ടത്. പക്വതയുള്ള …

Read More »

ഓട്ടോ ഡ്രൈവർ ആയ അച്ഛന്റെ സത്യസന്ധതയെ കുറിച്ച് മകൻ അമൽ എഴുതിയ കുറിപ്പ്

അച്ഛൻ…. ഓട്ടോ ഓടിക്കുന്ന എന്റെ അച്ഛന്റെ വണ്ടിയിൽ ഇന്ന് ഒരു family കയറി എന്നിട്ട് ഇറങ്ങിയപ്പോൾ ചക്കയും അരിയും okke എടുത്തു…, ഒരു bag മാത്രം എടുക്കാൻ മറന്നു…, പിന്നീട് രണ്ട് യാത്രക്കാർ കയറി ഇറങ്ങിയതിനു ശേഷം ആണ് പുറകിൽ ഒരു bag ഇരിക്കുന്നത് അച്ഛൻ കണ്ടത്… അച്ഛൻ bag മുളന്തുരുത്തി Police station’il ഏൽപ്പിച്ചു…, Police ചോദിച്ചു.. ഈ Bag’il എന്താണ് എന്ന് ചേട്ടന് അറിയുമോ.. എന്ന്, അച്ഛൻ …

Read More »

മകന്‍ പ്രണയിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ വിവാഹം നടത്തി അച്ഛന്‍

കോട്ടയം:പലരുടേയും കഥകള്‍ കേട്ടാല്‍ നമ്മള്‍ അറിയാതെ കരഞ്ഞ് പോകും. സിനിമയെ പോലും തോല്‍പിക്കുന്നതായിരിക്കും ചിലരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍. അത്തരത്തില്‍ ഒരു സംഭവമാണ് സന്ധ്യപല്ലവി എന്ന യുവതി ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിട്ടുള്ളത്. മകന്‍ സ്‌നേഹിച്ച് വഞ്ചിച്ച പെണ്‍കുട്ടിയെ അച്ഛന്‍ വിവാഹം കഴിപ്പിച്ചതാണ് കുറിപ്പ്. സന്ധ്യ തന്നെ പറയുന്നു കണ്ണു നിറയും ആ താലികെട്ട് കണ്ടാല്‍ എന്ന് അത് ഒരു പക്ഷെ ആ പിതാവിനോടുള്ള ബഹുമാനം കൊണ്ടായിരിക്കും. ആറു വര്‍ഷം മുമ്പാണ് …

Read More »

മരിക്കുന്നതിന് മുമ്പ് നഴ്‌സ് ലിനി കുറിച്ചു തന്റെ  ഒരു   ആഗ്രഹം, ഒടുവില്‍ ആഗ്രഹം സഫലമായി

കോഴിക്കോട്: കേരളത്തെ നടുക്കിയ നിപ്പാ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനിടെ ആയിരുന്നു സിസ്റ്റര്‍ ലിനി രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മരിക്കുന്നതിന് മുമ്പ് ലിനി ഗള്‍ഫിലുള്ള ഭര്‍ത്താവിന് കത്ത് എഴുതിയിരുന്നു അതില്‍ നിറയെ തന്റെ ആഗ്രഹങ്ങളായിരുന്നു. കുറിപ്പിലുള്ള ലിനിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായിരിക്കുന്നു. തന്റെ പൊന്നോമനയെ അച്ഛന്റെ കൂടെ ഗള്‍ഫില്‍ കൊണ്ടുപോകണം എന്നായിരുന്നു ലിനി ആഗ്രഹിച്ചിരുന്നത്. കഴിഞ്ഞമാസം 27ന് അത് സഫലീകരിച്ചു. ഗള്‍ഫിലെ മലയാളി നഴ്‌സസ് അസോസിയേഷനാണ് ഇവരുടെ …

Read More »

ഇയാള്‍ കാപട്യക്കാരന്‍  മോദിയുടെ കേദാര്‍നാഥ് ധ്യാനത്തെ പരിഹസിച്ച് സന്ദീപാനന്ദഗിരി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ധ്യാനത്തെ വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്കിലൂടെയാണ് ഭഗവദ്ഗീതയിലെ ധ്യാനത്തെ പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉദ്ധരിച്ച് സന്ദീപാനന്ദ ഗിരി കുറിപ്പ് എഴുതിയത്. സന്ദീപാനന്ദഗിരി ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ഗുരോ! ധ്യാനം സർവനാശത്തിനു കാരണമാകുമെന്ന് ഭഗവത്ഗീതയിൽ പറയുന്നുണ്ടോ? അവിടുന്ന് സത്യസന്ധമായി ഉത്തരമരുളിയാലും. ഗുരു; പ്രിയ മിത്രമേ,ധ്യാനം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത് അങ്ങയുടെ ചോദ്യം പ്രസക്തവും അവസരോചിതവുമാണ്.നിന്നിൽ നാം പ്രസാദിച്ചിരിക്കുന്നു. ഭഗവത്ഗീതയിലെ രണ്ടാമദ്ധ്യായം സാംഖ്യയോഗത്തിൽ ഭഗവാൻ വളരെ …

Read More »

ഈ ഇരിക്കുന്ന അമ്മയുടെ മുൻപിൽ ഒരു കൊച്ചു കാര്യം ഉണ്ട് അത്‌ ഞാൻ പറയാം.

ഈ ഇരിക്കുന്ന അമ്മയുടെ മുൻപിൽ ഒരു കൊച്ചു കാര്യം ഉണ്ട്,അത്‌ ഞാൻ വഴിയേ പറയാം. കോങ്ങാട് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം തികഞ്ഞു .കൃത്യമായി പറഞ്ഞാൽ മെയ്‌ മാസം പതിനെട്ടാം തിയ്യതി.ഇവിടേക്കു വരുമ്പോൾ ഈ സ്‌ഥലത്തെ കുറിച്ച് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല.മുൻപ് ഞാൻ ഒരു പ്രാവശ്യം വന്നിട്ടുണ്ട്.ആകെ പറഞ്ഞു കേട്ടിരുന്നത് കോങ്ങാട് കുട്ടിശ്ശങ്കരൻ എന്ന ആനയുടെ പേരും പിന്നെ നക്സലുകൾ തല വെട്ടി പടിപ്പുരയിൽ വച്ച …

Read More »